Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Jose Panthaplamthottiyil

ര​ണ്ട് ലെ​ന്‍​സു​ക​ളി​ലൂ​ടെ­

ന​മ്മ​ള്‍ യ​ഥാ​ര്‍​ഥ​ത്തി​ല്‍ എ​ത്ര​ത്തോ​ളം കാ​ണു​ന്നു​ണ്ട്? നാ​ലു നൂ​റ്റാ​ണ്ടു​ക​ള്‍​ക്കു മു​ന്‍​പ് ആ​രെ​ങ്കി​ലും ഈ ​ചോ​ദ്യം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ല്‍ മി​ക്ക​വ​രും ഒ​രേ ഉ​ത്ത​ര​മാ​യി​രി​ക്കും ന​ല്‍​കു​മാ​രു​ന്ന​ത്. ''ക​ണ്ണു​ക​ള്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ന്ന​താ​ണു ലോ​കം.'' എ​ന്നാ​ല്‍ ഇ​ന്ന് ന​മു​ക്ക​റി​യാം ആ ​ഉ​ത്ത​രം എ​ത്ര​മാ​ത്രം അ​പൂ​ര്‍​ണ​മാ​യി​രി​ക്കു​മെ​ന്ന്.

ഒ​രു സാ​ധാ​ര​ണ ജ​ലാ​ശ​യ​ത്തി​ല്‍ ന​ഗ്ന​നേ​ത്ര​ങ്ങ​ള്‍​ക്കു കാ​ണാ​നാ​കാ​ത്ത എ​ത്ര​യോ ജീ​വി​ക​ളു​ണ്ട്. നാം ​ശ്വ​സി​ക്കു​ന്ന വാ​യു​വി​ലും ന​മ്മു​ടെ ശ​രീ​ര​ത്തി​ലും മ​ണ്ണി​ലും മ​ര​ങ്ങ​ളി​ലു​മെ​ല്ലാം ഒ​രു അ​ദൃ​ശ്യ​ലോ​കം നി​റ​ഞ്ഞി​രി​ക്കു​ന്നു.

എ​ന്നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വ​ര്‍​ഷ​ങ്ങ​ളോ​ളം മ​നു​ഷ്യ​ന് അ​തേ​ക്കു​റി​ച്ച് ഒ​രു ധാ​ര​ണ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​അ​ദൃ​ശ്യ​ലോ​ക​ത്തി​ന്‍റെ വാ​തി​ല്‍ മ​നു​ഷ്യ​ര്‍​ക്കു തു​റ​ന്നു കൊ​ടു​ത്ത​ത് ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യോ പ്ര​ഫ​സ​റോ ശാ​സ്ത്ര​ജ്ഞ​നോ ആ​യി​രു​ന്നി​ല്ല. പ്ര​ത്യു​ത, ഒ​രു സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ആ​ന്‍റ​ണി വാ​ന്‍ ലീ​വ​ന്‍ ഹോ.

1632​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ലെ ഡെ​ല്‍​ഫ്റ്റ് ന​ഗ​ര​ത്തി​ല്‍ ജ​നി​ച്ച അ​ദ്ദേ​ഹം ഒ​രു വ​സ്ത്ര​വ്യാ​പാ​രി​യാ​യി​ട്ടാ​ണ് ജീ​വി​തം ആ​രം​ഭി​ച്ച​ത്. അ​ക്കാ​ല​ത്ത് തു​ണി​യു​ടെ ഗു​ണ​മേ​ന്മ തി​രി​ച്ച​റി​യാ​ന്‍ ചെ​റി​യ ഭൂ​ത​ക്ക​ണ്ണാ​ടി​ക​ള്‍ അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കാ​ന്‍ തു​ട​ങ്ങി. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​യി​ല്‍​നി​ന്ന് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി​യ ഒ​രു കാ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ലും അ​വ​സാ​നി​ക്കാ​ത്ത ജി​ജ്ഞാ​സ!

മ​റ്റു​ള്ള​വ​ര്‍ ഭൂ​ത​ക്ക​ണ്ണാ​ടി ഉ​പ​യോ​ഗി​ച്ച​പ്പോ​ള്‍ ലീ​വ​ന്‍ ഹോ ​അ​ത് എ​ങ്ങ​നെ കൂ​ടു​ത​ല്‍ മെ​ച്ച​മാ​ക്കാ​മെ​ന്നു ചി​ന്തി​ച്ചു. ചെ​റി​യ ഗ്ലാ​സ്‌​ക​ഷ​ണ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഉ​ര​ച്ചും മി​നു​ക്കി​യും അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ലെ​ന്‍​സു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ തു​ട​ങ്ങി. ഒ​രു ലെ​ന്‍​സ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ചി​ല​പ്പോ​ള്‍ ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മാ​യി​രു​ന്നു. ജീ​വി​ത​കാ​ല​ത്തു നൂ​റു​ക​ണ​ക്കി​ന് ലെ​ന്‍​സു​ക​ളാ​ണ് അ​ദ്ദേ​ഹം നി​ര്‍​മി​ച്ച​ത്.

വ​ലി​പ്പ​ത്തി​ല്‍ ചെ​റു​താ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ​ദ​ര്‍​ശി​നി​ക​ള്‍ അ​ക്കാ​ല​ത്തെ വ​ലി​യ സു​ക്ഷ്മ​ദ​ര്‍​ശി​നി​ക​ളെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​യു​ള്ള​വ​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ക​ണ്ട​തെ​ല്ലാം പ​രി​ശോ​ധി​ച്ചു. ഇ​ല​ക​ൾ, പ്രാ​ണി​ക​ള്‍, ര​ക്തം, മു​ടി, മ​ഴ​വെ​ള്ളം, ചെ​ളി​വെ​ള്ളം അ​ങ്ങ​നെ പ​ല​തും.

ഒ​രു​ദി​വ​സം ഒ​രു കു​ള​ത്തി​ലെ ഒ​രു തു​ള്ളി വെ​ള്ളം ത​ന്‍റെ മൈ​ക്രോ​സ്‌​കോ​പ്പി​ല്‍ വ​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹം മ​റ​ക്കാ​നാ​വാ​ത്ത ഒ​രു കാ​ഴ്ച ക​ണ്ടു. ന​ഗ്ന​നേ​ത്ര​ങ്ങ​ള്‍​ക്ക് തീ​ര്‍​ത്തും തെ​ളി​ഞ്ഞ​താ​യി തോ​ന്നി​യ ആ ​വെ​ള്ള​ത്തു​ള്ളി​യി​ല്‍ എ​ണ്ണ​മ​റ്റ ചെ​റി​യ ജീ​വി​ക​ള്‍ നീ​ന്തി​ക്ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​വ​യെ ചെ​റി​യ ജീ​വി​ക​ള്‍ എ​ന്നു വി​ളി​ച്ചു. മ​നു​ഷ്യ​ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി അ​ദൃ​ശ്യ​ജീ​വി​ക​ളു​ടെ ലോ​കം അ​ന്നു വെ​ളി​പ്പെ​ട്ടു.

അ​ക്കാ​ല​ത്ത് പ്ര​മു​ഖ പ​ണ്ഡി​ത​ര്‍ പ​ല​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍ ആ​ദ്യം വി​ശ്വ​സി​ച്ചി​ല്ല. മ​നു​ഷ്യ​നേ​ത്ര​ങ്ങ​ള്‍​ക്കു കാ​ണാ​ന്‍ ക​ഴി​യാ​ത്ത ജീ​വി​ക​ള്‍ എ​ങ്ങ​നെ ഉ​ണ്ടാ​കും എ​ന്ന​വ​ര്‍ ചോ​ദി​ച്ചു. എ​ന്നാ​ൽ, പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ലീ​വ​ന്‍ ഹോ​ക്കി​ന്‍റെ ക​ണ്ടു​പി​ടി​ത്തം അ​വ​ര്‍​ക്കു ശ​രി​വ​യ്‌​ക്കേ​ണ്ടി​വ​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ളാ​ണ് പി​ന്നീ​ട് സൂ​ക്ഷ്മ​ജീ​വ​ശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ​ത്. അ​വ​യി​ന്മേ​ല്‍ പ​ണി​തു​യ​ര്‍​ത്തി​യാ​ണ് ലൂ​യി പാ​സ്റ്റ​ർ, റോ​ബ​ര്‍​ട്ട് കോ​ച്ച് തു​ട​ങ്ങി​യ ശാ​സ്ത്ര​ജ്ഞ​ർ രോ​ഗാ​ണു സി​ദ്ധാ​ന്തം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ആ​ധു​നി​ക ചി​കി​ത്സാ​ശാ​സ്ത്രം, വാ​ക്‌​സി​നു​ക​ൾ , ശ​സ്ത്ര​ക്രി​യ​യി​ലെ അ​ണു​വി​മു​ക്ത രീ​തി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന്‍റെ ദീ​ര്‍​ഘ​കാ​ല ഫ​ല​ങ്ങ​ളാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള കോ​ടി​ക്ക​ണ​ക്കി​നു ജീ​വ​നു​ക​ള്‍ ര​ക്ഷി​ക്ക​പ്പെ​ടാ​ന്‍ ഈ ​ക​ണ്ടെ​ത്ത​ല്‍ വ​ഴി​യൊ​രു​ക്കി.

ഒ​രു സാ​ധാ​ര​ണ വ​സ്ത്ര​വ്യാ​പാ​രി​യു​ടെ ജി​ജ്ഞാ​സ ലോ​ക​ത്തി​ന്‍റെ ച​രി​ത്രം മാ​റ്റി​മ​റി​ച്ചു. എ​ന്നാ​ൽ, സൂ​ക്ഷ്മ​ദ​ര്‍​ശി​നി​യു​ടെ ഏ​റ്റ​വും വ​ലി​യ പാ​ഠം ശാ​സ്ത്ര​ത്തി​നു​മ​പ്പു​റ​ത്താ​ണ്. സൂ​ക്ഷ്മ​ദ​ര്‍​ശി​നി ഒ​രു പു​തി​യ ലോ​കം സൃ​ഷ്ടി​ച്ചി​ല്ല. അ​ത് എ​ന്നും ഉ​ണ്ടാ​യി​രു​ന്ന ഒ​രു ലോ​ക​ത്തെ മ​നു​ഷ്യ​നു കാ​ണി​ച്ചു കൊ​ടു​ക്കു​ക​യാ​ണു ചെ​യ്ത​ത്. ഈ ​സ​ത്യം ആ​ത്മീ​യ ജീ​വി​ത​ത്തി​നും ബാ​ധ​ക​മാ​ണ്.

സൂ​ക്ഷ്മ​ദ​ര്‍​ശി​നി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നും ദൂ​ര​ദ​ര്‍​ശി​നി പ്ര​പ​ഞ്ച​ത്തി​ലെ വി​സ്മ​യ​ങ്ങ​ള്‍ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​നും നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക​പ്പു​റം ഭാ​ര​ത​ത്തി​ലെ ഋ​ഷി​മാ​ര്‍ മ​റ്റൊ​രു അ​ദൃ​ശ്യ​ലോ​ക​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നു.

ധ്യാ​ന​ത്തി​ലൂ​ടെ​യും ആ​ത്മീ​യാ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യും അ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത് ഇ​ന്ദ്രി​യ​ങ്ങ​ള്‍​ക്ക് കാ​ണാ​ന്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ വി​ശാ​ല​മാ​ണു യാ​ഥാ​ര്‍​ഥ്യം എ​ന്നാ​ണ്. ശാ​സ്ത്രം ബാ​ഹ്യ​പ്ര​പ​ഞ്ച​ത്തെ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വ​ര്‍ മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക പ്ര​പ​ഞ്ച​ത്തെ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു​വ​ഴി​ക​ളും വ്യ​ത്യ​സ്ത​മാ​യി​രു​ന്നെ​ങ്കി​ലും അ​വ ന​മ്മെ ഒ​രേ സ​ത്യ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​ത്. അ​താ​യ​ത്, കാ​ണു​ന്ന​തി​ലും വ​ലു​താ​ണ് യാ​ഥാ​ര്‍​ഥ്യം എ​ന്ന്. ബൈ​ബി​ളി​ലെ തി​രു​വ​ച​ന​ങ്ങ​ള്‍ ഈ ​തി​രി​ച്ച​റി​വി​നു കൂ​ടു​ത​ല്‍ ആ​ഴം ന​ല്‍​കു​ന്നു. വി​ശു​ദ്ധ പൗ​ലോ​സ് പ​റ​യു​ന്നു, 'നാം ​ന​ട​ക്കു​ന്ന​ത് വി​ശ്വാ​സ​ത്താ​ലാ​ണ്, കാ​ഴ്ച​യാ​ല​ല്ല'( 2 കോ​റി​ന്തോ​സ് 5:7). ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​ഠി​പ്പി​ച്ച​ത് 'ഹൃ​ദ​യ​ശു​ദ്ധി​യു​ള്ള​വ​ര്‍ ദൈ​വ​ത്തെ കാ​ണും' (മ​ത്താ​യി 5:8) എ​ന്നാ​ണ്.

സൂ​ക്ഷ്മ​ദ​ര്‍​ശി​നി ന​മ്മു​ടെ ക​ണ്ണു​ക​ളു​ടെ കാ​ഴ്ച വ​ലു​താ​ക്കു​ന്നു. വി​ശ്വാ​സ​മാ​ക​ട്ടെ ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ കാ​ഴ്ച ആ​ഴ​പ്പെ​ടു​ത്തു​ന്നു. സൂ​ക്ഷ്മ​ദ​ര്‍​ശി​നി ക​ണ്ണു​ക​ള്‍​ക്ക് കാ​ണാ​നാ​വാ​ത്ത സൂ​ക്ഷ്മ​ജീ​വി​ക​ളെ വെ​ളി​പ്പെ​ടു​ത്തു​ന്നു.

വി​ശ്വാ​സ​മാ​ക​ട്ടെ ജീ​വി​ത​ത്തി​ലെ സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളി​ല്‍ ദൈ​വ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്നു. വി​ശ്വാ​സ​മി​ല്ലാ​ത്ത ജീ​വി​തം യാ​ദൃ​ച്ഛി​ക സം​ഭ​വ​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര മാ​ത്ര​മാ​ണ്. വി​ശ്വാ​സ​ത്തോ​ടെ നോ​ക്കു​മ്പോ​ള്‍ അ​വ​യി​ല്‍ ദൈ​വ​പ​രി​പാ​ല​ന​യു​ടെ ക​ര​ങ്ങ​ള്‍ കാ​ണാ​നാ​കു​ന്നു.

വി​ശ്വാ​സ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ദുഃ​ഖം അ​ര്‍​ഥ​മി​ല്ലാ​ത്ത വേ​ദ​ന​യാ​യി അ​നു​ഭ​വ​പ്പെ​ടാം. വി​ശ്വാ​സ​ത്തോ​ടെ നോ​ക്കു​മ്പോ​ള്‍ അ​തു മ​നു​ഷ്യ​രെ പ​ക്വ​മ​തി​ക​ളും ക​രു​ണാ​സ​മ്പ​ന്ന​രു​മാ​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ ശി​ല്പ​ശാ​ല​യാ​യി മാ​റും. വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ര്‍​ക്കു മ​ര​ണം ജീ​വി​ത​ത്തി​നു പൂ​ര്‍​ണ​വി​രാ​മ​മി​ടു​ന്നു.

വി​ശ്വാ​സ​മു​ള്ള​വ​ര്‍​ക്കു മ​ര​ണം നി​ത്യ​ജീ​വ​നി​ലേ​ക്കു​ള്ള ക​വാ​ട​മാ​യി മാ​റു​ന്നു. ഫ്ര​ഞ്ച് എ​ഴു​ത്തു​കാ​ര​നാ​യ ആ​ന്ത്വാ​ൻ ദെ ​സെ​യി​ന്‍റ് എ​ക്‌​സ്യു​പെ​റി ത​ന്‍റെ പ്ര​ശ​സ്ത കൃ​തി​യാ​യ ലി​റ്റി​ല്‍ പ്രി​ന്‍​സി​ല്‍ എ​ഴു​തി, 'ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ക​ണ്ണു​കൊ​ണ്ട് കാ​ണാ​നാ​വി​ല്ല.'

സൂ​ക്ഷ്മ​ദ​ര്‍​ശി​നി​യു​ടെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന അ​തു പു​തി​യ ജീ​വി​ക​ളെ ക​ണ്ടെ​ത്തി എ​ന്ന​ത​ല്ല. ഇ​നി​യും ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ കാ​ണാ​നും അ​റി​യാ​നും ഉ​ണ്ടെ​ന്ന​താ​ണ്. എ​ല്ലാം ക​ണ്ടു​വെ​ന്നും മ​ന​സി​ലാ​ക്കി​യെ​ന്നു​മാ​ണ് ഒ​രു​കാ​ല​ത്ത് മ​നു​ഷ്യ​ന്‍ ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു ചെ​റി​യ ലെ​ന്‍​സ് അ​വ​ന്‍റെ മു​മ്പി​ല്‍ ഒ​രു വ​ലി​യ പ്ര​പ​ഞ്ചം തു​റ​ന്നു​കൊ​ടു​ത്തു. വി​ശ്വാ​സ​മെ​ന്ന ലെ​ന്‍​സി​ല്‍​കൂ​ടി നോ​ക്കു​മ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന​തും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ്.

സൂ​ക്ഷ്മ​ദ​ര്‍​ശി​നി ന​മ്മു​ടെ ക​ണ്ണു​ക​ളു​ടെ കാ​ഴ്ച വി​ക​സി​പ്പി​ക്കു​മ്പോ​ള്‍ വി​ശ്വാ​സം ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ ദ​ര്‍​ശ​നം ആ​ഴ​പ്പെ​ടു​ത്തു​ന്നു. ജീ​വി​ത​ത്തി​ന്‍റെ പൂ​ര്‍​ണ​സ​ത്യം മ​ന​സി​ലാ​ക്കാ​ന്‍ ശാ​സ്ത്ര​ത്തി​ന്‍റെ ലെ​ന്‍​സും വി​ശ്വാ​സ​ത്തി​ന്‍റെ ലെ​ന്‍​സും ഒ​രു​പോ​ലെ ന​മു​ക്ക് വേ​ണം. അ​പ്പോ​ഴാ​ണ് ക​ണ്ണു​ക​ള്‍​ക്ക​പ്പു​റം കാ​ഴ്ച കാ​ണാ​ന്‍ നാം ​പ​ഠി​ക്കു​ന്ന​ത്.

Jeevithavijayam

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട​പ്പോ​ൾ...

നോ​വ​ലി​സ്റ്റ്, ചെ​റു​ക​ഥാ​കൃ​ത്ത്, ജേ​ർ​ണ​ലി​സ്റ്റ്, ത​ത്വ​ചി​ന്ത​ക​ൻ എ​ന്നി​ങ്ങ​നെ വി​വി​ധ രീ​തി​ക​ളി​ൽ പ്ര​ശോ​ഭി​ച്ച റ​ഷ്യ​ൻ സാ​ഹി​ത്യ​കാ​ര​നാ​ണ് ഫി​യ​ദോ​ർ ദ​സ്ത​യേ​വ്സ്കി (1821-1881). മ​നു​ഷ്യ​ന്‍റെ ആ​ത്മ​സം​ഘ​ർ​ഷം, പാ​പ​ബോ​ധം, വി​ശ്വാ​സം, മോ​ച​നം എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​ദ്ദേ​ഹം അ​തി​മ​നോ​ഹ​ര​മാ​യി ത​ന്‍റെ ര​ച​ന​ക​ളി​ൽ പ്ര​തി​ഫ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ജീ​വി​ത​ത്തി​ലു​ണ്ടാ​യ ഒ​ര​നു​ഭ​വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളെ പൂ​ർ​ണ​മാ​യും മാ​റ്റി​മ​റി​ച്ച​ത്.

ദ​സ്ത​യേ​വ്സ്കി യു​വാ​വാ​യി​രു​ന്ന​കാ​ല​ത്ത് മോ​സ്കോ​യി​ലെ പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ ബൗ​ദ്ധി​ക കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യി​രു​ന്നു. ച​ക്ര​വ​ർ​ത്തി​ഭ​ര​ണ​ത്തി​ലെ അ​നീ​തി​ക​ളും സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മാ​യ ന​വീ​ക​ര​ണ​വു​മൊ​ക്കെ​യാ​യി​രു​ന്നു അ​വ​രു​ടെ ച​ർ​ച്ചാ​വി​ഷ​യം. പ​ല​പ്പോ​ഴും ച​ർ​ച്ച​ചെ​യ്തി​രു​ന്ന​തു നി​രോ​ധി​ക്ക​പ്പെ​ട്ട എ​ഴു​ത്തു​കാ​രു​ടെ ര​ച​ന​ക​ളാ​യി​രു​ന്നു. ഭ​ര​ണ​കൂ​ട​ത്തെ വി​മ​ർ​ശി​ക്കു​ന്ന​തു രാ​ജ്യ​ദ്രോ​ഹ​മാ​യി ക​രു​ത​പ്പെ​ട്ടി​രു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്.

ത​ന്മൂ​ലം ദ​സ്ത​യേ​വ്സ്കി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ട്ടു​കാ​രും അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. നീ​തി​പീ​ഠം അ​വ​ർ​ക്കു വി​ധി​ച്ച​തു വ​ധ​ശി​ക്ഷ​യാ​യി​രു​ന്നു. 1849ലെ ​ഒ​രു ത​ണു​ത്ത ഡി​സം​ബ​ർ പ്ര​ഭാ​ത​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ​യും മ​റ്റു ത​ട​വു​കാ​രെ​യും ഒ​രു പൊ​തു​മൈ​താ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി. വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ​വേ​ണ്ടി അ​വ​രെ തൂ​ണു​ക​ളി​ൽ കെ​ട്ടി നി​ർ​ത്തി. തോ​ക്കേ​ന്തി​യ സൈ​നി​ക​ർ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ക​ല്പ​ന​യ്ക്കാ​യി കാ​ത്തു​നി​ന്നു.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ എ​ല്ലാം അ​വ​സാ​നി​ക്കും എ​ന്നോ​ർ​ത്ത​പ്പോ​ൾ ദ​സ്ത​യേ​വ്സ്കി​യു​ടെ മ​ന​സു പി​ട​ഞ്ഞു. ആ ​നി​മി​ഷ​ങ്ങ​ളി​ൽ മ​ന​സി​ലൂ​ടെ ക​ട​ന്നു​പോ​യ ചി​ന്ത​ക​ളെ​ക്കു​റി​ച്ച് പി​ന്നീ​ട​ദ്ദേ​ഹം ഇ​പ്ര​കാ​രം എ​ഴു​തി:

""ജീ​വി​തം എ​ത്ര മ​നോ​ഹ​ര​മാ​ണ്. ഓ​രോ നി​മി​ഷ​വും എ​ത്ര​മാ​ത്രം വി​ല​പ്പെ​ട്ട​ത്! ഇ​ത്ര​യും​നാ​ൾ അ​വ​യൊ​ന്നും വി​ല​മ​തി​ക്കാ​തെ ജീ​വി​ച്ചു. ഇ​നി ജീ​വി​ക്കാ​ൻ കു​റേ നി​മി​ഷ​ങ്ങ​ൾ​കൂ​ടി മാ​ത്രം ല​ഭി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു. എ​ങ്കി​ൽ അ​തു ശ​രി​യാ​യ രീ​തി​യി​ൽ ജീ​വി​ക്കു​വാ​ൻ ശ്ര​മി​ക്കു​മാ​യി​രു​ന്നു!''

ദ​സ്ത​യേ​വ്സ്കി​യു​ടെ മ​ന​സി​ലൂ​ടെ ഈ ​ചി​ന്ത​ക​ൾ ക​ട​ന്നു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ച​ക്ര​വ​ർ​ത്തി​യു​ടെ ഒ​രു ദൂ​ത​ൻ ഓ​ടി​യെ​ത്തി. മ​ര​ണ​ശി​ക്ഷ റ​ദ്ദാ​ക്കി​യെ​ന്നും അ​തി​നു​പ​ക​രം അ​ദ്ദേ​ഹ​ത്തെ​യും സ​ഹ​ത​ട​വു​കാ​രെ​യും സൈ​ബീ​രി​യ​യി​ൽ ക​ഠി​ന​ത​ട​വി​നു വി​ധി​ച്ചി​രി​ക്കു​ന്നു എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം.

മ​ര​ണ​ത്തി​ൽ​നി​ന്നു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന നി​മി​ഷം. ഈ ​അ​നു​ഭ​വം ദ​സ്ത​യേ​വ്സ്കി​യെ പു​തി​യൊ​രു മ​നു​ഷ്യ​നാ​ക്കി മാ​റ്റി. അ​ന്നു​മു​ത​ൽ ഓ​രോ ദി​വ​സ​വും ഓ​രോ പു​തി​യ സ​മ്മാ​ന​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തി​നു തോ​ന്നി​യ​ത്. ഓ​രോ സൂ​ര്യോ​ദ​യ​വും ഓ​രോ സം​ഭാ​ഷ​ണ​വും ഓ​രോ ചെ​റി​യ അ​നു​ഭ​വ​വും- എ​ല്ലാം വി​ല​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​നു മാ​റി. ത​ന്‍റെ ജീ​വ​നു​ൾ​പ്പെ​ടെ എ​ല്ലാം ദൈ​വ​ത്തി​ന്‍റെ സ​മ്മാ​ന​മാ​യി അ​ദ്ദേ​ഹം ക​ണ്ടു.

ഇ​നി ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ന്നു തി​രി​ഞ്ഞു​നോ​ക്കാം. പ​ല​പ്പോ​ഴും എ​ത്ര​യോ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് നാം ​ജീ​വി​ത​ത്തെ കാ​ണു​ന്ന​ത്. ന​മ്മു​ടെ ജീ​വ​നും, ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​യി നാം ​കാ​ണാ​റു​ണ്ടോ? ന​മ്മു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ​രി​യാ​ക്കാ​ൻ ഏ​റെ സ​മ​യ​മു​ണ്ടെ​ന്ന​ല്ലേ നാം ​പ​ല​പ്പോ​ഴും ക​രു​തു​ന്ന​ത്? അ​ക്കാ​ര​ണ​ത്താ​ല​ല്ലേ അ​ക​ന്നു​പോ​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കാ​നും മ​റ്റു​ള്ള​വ​രോ​ടു സ്നേ​ഹ​പൂ​ർ​വം ക്ഷ​മി​ക്കാ​നും വി​വി​ധ ന​ന്മ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​നു​മൊ​ക്കെ നാം ​മ​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്?

ദ​സ്ത​യേ​വ്സ്കി​ക്കു ത​ന്‍റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ഴാ​ണ് സ്വ​ന്തം ജീ​വി​ത​ത്തി​ന്‍റെ വി​ല മ​ന​സി​ലാ​യ​ത്. അ​ങ്ങ​നെ​യൊ​ര​വ​സ​രം ഉ​ണ്ടാ​യി​ട്ടു​വേ​ണോ ന​മ്മ​ളും ജീ​വ​ന്‍റെ വി​ല മ​ന​സി​ലാ​ക്കാ​ൻ? ""ഞ​ങ്ങ​ളു​ടെ ദി​വ​സ​ങ്ങ​ൾ എ​ണ്ണു​വാ​ൻ ഞ​ങ്ങ​ളെ പ​ഠി​പ്പി​ക്ക​ണ​മേ'' (സ​ങ്കീ 90:12) എ​ന്ന് സ​ങ്കീ​ർ​ത്ത​ക​ൻ പ്രാ​ർ​ഥി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​തൃ​ക പി​ന്തു​ട​ർ​ന്നു പ്രാ​ർ​ഥി​ച്ചാ​ൽ ദൈ​വം ത​ന്നി​രി​ക്കു​ന്ന ജീ​വ​ന്‍റെ യ​ഥാ​ർ​ഥ മൂ​ല്യം നാ​മും മ​ന​സി​ലാ​ക്കും. അ​ത​നു​സ​രി​ച്ച് ജീ​വി​ത​ത്തെ ക്ര​മ​പ്പെ​ടു​ത്താ​ൻ നാം ​ത​യാ​റാ​വു​ക​യും ചെ​യ്യും.

ഇ​നി ദ​സ്ത​യേ​വ്സ്കി​യു​ടെ ക​ഥ​യി​ലേ​ക്കു മ​ട​ങ്ങി​വ​ര​ട്ടെ. ദൈ​വാ​നു​ഗ്ര​ഹം​കൊ​ണ്ട് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ അ​ദ്ദേ​ഹം എ​പ്പോ​ഴും അ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വാ​നാ​യി​രു​ന്നോ? സൈ​ബീ​രി​യ​യി​ലെ ക​ഠി​ന​ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ അ​ദ്ദേ​ഹം ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ അ​മി​ത​മാ​യ പു​ക​വ​ലി​ക്കും ചൂ​താ​ട്ട​ത്തി​നും അ​ടി​മ​യാ​യി​മാ​റി എ​ന്ന​ത് ച​രി​ത്ര​വ​സ്തു​ത​യാ​ണ്. എ​ന്നാ​ൽ ത​ന്‍റെ ഈ ​വീ​ഴ്ച​ക​ൾ​ക്കി​ട​യി​ലും ദൈ​വ​വി​ശ്വാ​സം അ​ദ്ദേ​ഹം വെ​ടി​ഞ്ഞി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല ആ​ഴ​മു​ള്ള ഒ​രു ക്രൈ​സ്ത​വ​വി​ശ്വാ​സി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്. കാ​ര​ണം ജീ​വ​നും ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും ദൈ​വ​ത്തി​ന്‍റെ ദാ​ന​മാ​ണെ​ന്ന​ത് അ​ദ്ദേ​ഹം വി​സ്മ​രി​ച്ചി​ല്ല.

അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന ഈ ​ബോ​ധ്യം ജീ​വി​ത​ത്തി​ൽ ന​മു​ക്കും ഉ​ണ്ടാ​യാ​ൽ വീ​ഴ്ച​ക​ൾ​ക്കി​ട​യി​ലും നാം ​ആ​ഴ​ത്തി​ൽ പ്രാ​ർ​ഥി​ക്കും. നാം ​കൂ​ടു​ത​ൽ സ്നേ​ഹി​ക്കും. വേ​ഗ​ത്തി​ൽ ക്ഷ​മി​ക്കും. മ​റ​ക്കാ​തെ ന​ന്മ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യും. അ​ങ്ങ​നെ നാം ​ജീ​വി​തം പൂ​ർ​ണ​മാ​യി ജീ​വി​ക്കു​ക​യും ചെ​യ്യും.

Jeevithavijayam

നി​ത്യ​വ​സ​ന്ത​ത്തി​ന്‍റെ വാ​ഗ്ദാ​നം

ഗ്രീ​ക്ക് പു​രാ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്ന ഒ​രു ക​ഥ. വി​ള​വി​ന്‍റെ ദേ​വി​യാ​യ ഡെ​മി​റ്റ​റി​ന്‍റെ ഏ​ക​മ​ക​ളാ​യി​രു​ന്നു പെ​ർ​സ​ഫോ​ണ്‍. ഒ​രു​ദി​വ​സം അ​വ​ൾ പൂ​ക്ക​ൾ ശേ​ഖ​രി​ച്ചു ന​ട​ക്കു​ന്പോ​ൾ പാ​താ​ള ദേ​വ​നാ​യ ഹെ​യ്ഡ്സ് അ​വ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം​ക​ഴി​ച്ചു. മ​ക​ളെ കാ​ണാ​താ​യ അ​മ്മ വ​യ​ലു​ക​ളി​ലും വ​ന​ങ്ങ​ളി​ലും ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മെ​ല്ലാം മ​ക​ളെ​ത്തേ​ടി ന​ട​ന്നു. എ​ങ്കി​ലും അ​വ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​മ്മ​യു​ടെ ദുഃ​ഖം ഭൂ​മി​യെ ബാ​ധി​ച്ചു. വി​ള​ക​ൾ ഉ​ണ​ങ്ങി. പു​ഷ്പ​ങ്ങ​ൾ വാ​ടി. മ​ണ്ണ് മ​ര​വി​ച്ചു. ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഭൂ​മി ശൂ​ന്യ​മാ​യി. ലോ​കം നീ​ണ്ട ഒ​രു ശീ​ത​കാ​ല​ത്തി​ലേ​ക്കു ക​ട​ന്നു. എ​ല്ലാം അ​വ​സാ​നി​ച്ചു എ​ന്നു തോ​ന്നി​യ നി​മി​ഷം. എ​ന്നാ​ൽ ക​ഥ അ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല. ഭൂ​മി​യി​ലെ മ​നു​ഷ്യ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ ക​ണ്ട സീ​യൂ​സ് ദേ​വ​ൻ പെ​ർ​സ​ഫോ​ണി​നെ ഭൂ​മി​യി​ലേ​ക്ക് മ​ട​ക്കി അ​യ​യ്ക്കാ​ൻ പാ​താ​ള ദേ​വ​നോ​ട് ആ​ജ്ഞാ​പി​ച്ചു.

അ​ങ്ങ​നെ, ഡെ​മി​റ്റ​റി​ന്‍റെ മ​ക​ൾ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. അ​പ്പോ​ൾ ആ ​അ​മ്മ​യു​ടെ മു​ഖ​ത്ത് വീ​ണ്ടും പ്ര​കാ​ശം ക​ളി​യാ​ടി. ഭൂ​മി വീ​ണ്ടും ജീ​വ​ൻ​കൊ​ണ്ടു നി​റ​ഞ്ഞു. അ​ങ്ങ​നെ ശീ​ത​കാ​ലം മാ​റി വ​സ​ന്ത​കാ​ല​മെ​ത്തി. ശീ​ത​കാ​ലം ക​ഴി​ഞ്ഞ് വ​സ​ന്ത​കാ​ലം വ​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു പ്ര​കൃ​തി​വ്യാ​ഖ്യാ​ന​മാ​യി​രു​ന്നു ഈ ​ക​ഥ. എ​ന്നാ​ൽ ഈ ​ക​ഥ​യു​ടെ പി​ന്നി​ൽ വ​ലി​യൊ​രു സ​ത്യം ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്: ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ൽ അ​തു തി​രി​ച്ചു​വ​രും എ​ന്നു​ള്ള പ്ര​ത്യാ​ശ.

മ​നു​ഷ്യ​ഹൃ​ദ​യം ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യി നി​രാ​ശ​യി​ൽ മു​ങ്ങി​പ്പോ​കു​ന്നി​ല്ല. എ​ത്ര ത​ക​ർ​ച്ച​ക​ൾ നേ​രി​ട്ടാ​ലും അ​തി​നി​ട​യി​ൽ ഒ​രു തീ​ക്ക​ന​ൽ​പോ​ലെ പ്ര​ത്യാ​ശ ജ്വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കും. ഈ ​പ്ര​ത്യാ​ശ​യാ​ണ് പെ​ർ​സ​ഫോ​ണി​നെ​ക്കു​റി​ച്ചു​ള്ള ക​ഥ​യ്ക്ക് രൂ​പം​ന​ൽ​കി​യ​ത്. എ​ന്നാ​ൽ പെ​ർ​സ​ഫോ​ണി​ന്‍റെ തി​രി​ച്ചു​വ​ര​വ് വെ​റും ക​ഥ​യാ​ണ്. അ​താ​യ​ത് ഭാ​വ​നാ​സൃ​ഷ്ടി. എ​ന്നാ​ൽ, ഈ​സ്റ്റ​ർ പ​റ​യു​ന്ന​ത് ദൈ​വ​പു​ത്ര​നാ​യ യേ​ശു​വി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പി​ന്‍റെ ഒ​രു സാ​ങ്ക​ല്പി​ക ക​ഥ​യ​ല്ല. പ്ര​ത്യു​ത ഒ​രു യ​ഥാ​ർ​ഥ സം​ഭ​വ​ക​ഥ​യാ​ണ്.

യേ​ശു​വി​ന്‍റെ ക​ല്ല​റ​യി​ലേ​ക്കു പോ​യ സ്ത്രീ​ക​ൾ ഒ​രു അ​ദ്ഭു​തം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​വ​ർ സു​ഗ​ന്ധ​വ​സ്തു​ക്ക​ൾ കൊ​ണ്ടു​പോ​യ​ത് യേ​ശു​വി​ന്‍റെ മൃ​ത​ശ​രീ​ര​ത്തി​ൽ പൂ​ശാ​നാ​യി​രു​ന്നു. അ​പ്പോ​ൾ അ​വ​രു​ടെ മ​ന​സി​ൽ പ്ര​ത്യാ​ശ​യു​ടെ ഒ​രു ക​ണി​ക​പോ​ലും ഇ​ല്ലാ​യി​രു​ന്നു. ക​ല്ല​റ​യു​ടെ വാ​തി​ൽ അ​ട​ച്ചി​രു​ന്ന ക​ല്ല് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളു​ടെ അ​വ​സാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​ർ ക​ണ്ട​ത് ശൂ​ന്യ​മാ​യ ക​ല്ല​റ​യാ​ണ്. പി​ന്നെ അ​വ​ർ കേ​ട്ട വാ​ക്കു​ക​ൾ അ​വി​ശ്വ​നീ​യ​വും: ""അ​വ​ൻ ഇ​വി​ടെ​യി​ല്ല. അ​വ​ൻ ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു'' (ലൂ​ക്കാ 24:6).

മ​നു​ഷ്യ​ച​രി​ത്ര​ത്തി​ന്‍റെ ദി​ശ​മാ​റ്റി​യ നി​മി​ഷ​മാ​ണ് ഈ​സ്റ്റ​ർ. നി​ത്യ​ജീ​വ​നെ​ക്കു​റി​ച്ച് മ​നു​ഷ്യ​ർ​ക്കു​ണ്ടാ​യി​രു​ന്ന പ്ര​തീ​ക്ഷ പൂ​വ​ണി​ഞ്ഞ ദി​വ​സ​മാ​ണ് ഈ​സ്റ്റ​ർ. ഗ്രീ​ക്ക് ക​ഥ​യ​നു​സ​രി​ച്ച്, എ​ല്ലാ വ​ർ​ഷ​വും ത​ന്‍റെ ഭ​ർ​ത്താ​വി​നെ കാ​ണാ​ൻ പെ​ർ​സ​ഫോ​ണി​നു പാ​താ​ള​ത്തി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ശീ​ത​കാ​ലം ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ​സ്റ്റ​ർ ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത് നി​ത്യ​വ​സ​ന്ത​മാ​ണ്. അ​താ​യ​ത് യേ​ശു​വി​ന് ഇ​നി മ​ര​ണ​മി​ല്ലെ​ന്നു സാ​രം. ത​ന്മൂ​ല​മാ​ണ് ദൈ​വ​വ​ച​നം പ​റ​യു​ന്ന​ത്: ""മ​രി​ച്ച​വ​രി​ൽ​നി​ന്നു ഉ​ത്ഥാ​നം​ചെ​യ്ത ക്രി​സ്തു ഇ​നി ഒ​രി​ക്ക​ലും മ​രി​ക്കു​ക​യി​ല്ല'' (റോ​മാ 6:9).

മ​ര​ണ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി യേ​ശു ഉ​ത്ഥാ​നം​ചെ​യ്ത​ത് ന​മു​ക്ക് നി​ത്യ​വ​സ​ന്തം സ​മ്മാ​നി​ക്കാ​നാ​യി​രു​ന്നു- ഈ ​ലോ​ക​ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ വ​രാ​നി​രി​ക്കു​ന്ന ജീ​വി​ത​ത്തി​ലും. ""പു​ന​രു​ത്ഥാ​ന​വും ജീ​വ​നും ഞാ​നാ​കു​ന്നു. എ​ന്നി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ൻ മ​രി​ച്ചാ​ലും ജീ​വി​ക്കും'' (യോ​ഹ 11:25) എ​ന്ന് യേ​ശു പ​റ​ഞ്ഞ​ത് അ​വി​ട​ന്നു ന​മു​ക്കു ന​ൽ​കി​യ നി​ത്യ​ജീ​വ​ന്‍റെ വാ​ഗ്ദാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ വ​രാ​നി​രി​ക്കു​ന്ന ജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല അ​വി​ട​ന്ന് ന​മു​ക്ക് ന​വ​ജീ​വ​ൻ ന​ൽ​കു​ന്ന​ത്. ഈ ​ലോ​ക​ജീ​വി​ത​ത്തി​ലും അ​വി​ട​ന്ന് ന​മു​ക്കു ജീ​വ​ൻ ന​ൽ​കാ​ൻ ത​യാ​റാ​ണ് എ​ന്ന​താ​ണു വാ​സ്ത​വം.

അ​തു​കൊ​ണ്ട​ല്ലേ യേ​ശു പ​റ​ഞ്ഞ​ത്, ""അ​ധ്വാ​നി​ക്കു​ന്ന​വ​രും ഭാ​രം​വ​ഹി​ക്കു​ന്ന​വ​രു​മാ​യ നി​ങ്ങ​ളെ​ല്ലാ​വ​രും എ​ന്‍റെ അ​ടു​ക്ക​ൽ വ​രു​വി​ൻ. ഞാ​ൻ നി​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാം'' (മ​ത്താ 11:28) എ​ന്ന്? ജീ​വി​തം എ​പ്പോ​ഴും വ​സ​ന്ത​കാ​ലം​പോ​ലെ വ​ർ​ണാ​ഭ​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ന​മ്മു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ൽ നാം ​പ​ല​പ്പോ​ഴും ക​ട​ന്നു​പോ​കു​ന്ന​തു ശീ​ത​കാ​ല​ത്തി​ലൂ​ടെ​യാ​ണ്. ന​ഷ്ട​പ്പെ​ട്ട ആ​രോ​ഗ്യ​വും ത​ക​ർ​ന്ന ബ​ന്ധ​ങ്ങ​ളും പൊ​ലി​ഞ്ഞു​പോ​യ സ്വ​പ്ന​ങ്ങ​ളു​മൊ​ക്കെ ന​മ്മു​ടെ ജീ​വി​തം ശീ​ത​കാ​ല​തു​ല്യ​മാ​ക്കു​ന്നു. ജീ​വി​ത​ത്തി​ലെ പി​ഴ​വു​ക​ളും കു​റ്റ​ബോ​ധ​വും നി​രാ​ശ​യും ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വു​മൊ​ക്കെ ന​മ്മെ ക​ല്ല​റ​യി​ൽ അ​ട​ച്ചി​ടാ​ൻ ഇ​ട​യാ​ക്കു​ന്നു.

അ​ത്ത​രം നി​മി​ഷ​ങ്ങ​ളി​ൽ ഈ​സ്റ്റ​ർ ന​മ്മോ​ടു പ​റ​യു​ന്നു: "ക​ല്ല് നീ​ക്ക​പ്പെ​ടും'. കാ​ര​ണം ന​മ്മു​ടെ ജീ​വി​ത​ത്തെ അ​ട​ച്ചി​ടു​ന്ന ഏ​തു ക​ല്ലും നീ​ക്കി​ക്ക​ള​യാ​ൻ ശ​ക്ത​നാ​ണ് ദൈ​വം. ""ദൈ​വ​ത്തി​ന് അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ല'' (ലൂ​ക്കാ 1:37) എ​ന്ന​ല്ലേ ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത്? എ​ന്നാ​ൽ, ന​മു​ക്കു വി​ശ്വാ​സ​മു​ണ്ടോ എ​ന്ന​താ​ണ് പ്ര​സ​ക്ത​മാ​യ ചോ​ദ്യം. പ്ര​ത്യേ​കി​ച്ചും ഉ​ത്ഥാ​നം​ചെ​യ്ത ക്രി​സ്തു​വി​ൽ.

ഈ​സ്റ്റ​ർ ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണ്. പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ ഓ​ർ​മി​പ്പി​ക്കു​ന്ന​തു​പോ​ലെ ""ക്രി​സ്തു ഉ​യി​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ വി​ശ്വാ​സം വ്യ​ർ​ഥ​മാ​ണ്'' (1 കോ​റി 15:14). ഉ​ത്ഥാ​നം​ചെ​യ്ത യേ​ശു​വി​ലു​ള്ള വി​ശ്വാ​സ​മാ​ണ് ന​മു​ക്കു ന​വ​ജീ​വ​ൻ ന​ൽ​കു​ന്ന​ത്. ത​ക​ർ​ച്ച​ക​ളി​ൽ ന​മു​ക്കു ശ​ക്തി​പ​ക​രു​ന്ന​ത്. ജീ​വി​ത​പാ​ത​ക​ളി​ൽ ന​മു​ക്കു ദൈ​വ​കൃ​പ ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്.

ഈ​സ്റ്റ​ർ യേ​ശു​വി​ന്‍റെ ഉ​ത്ഥാ​ന​ത്തി​ന്‍റെ വെ​റു​മൊ​രു ഓ​ർ​മ​യ​ല്ല. അ​തു ജീ​വി​ത​ത്തെ പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള ക്ഷ​ണ​മാ​ണ്. അ​തു നി​ത്യ​ജീ​വ​നി​ൽ പ​ങ്കു​പ​റ്റാ​നു​ള്ള ഒ​രാ​ഹ്വാ​ന​മാ​ണ്. ശൂ​ന്യ​മാ​യ ക​ല്ല​റ ന​മ്മോ​ടു പ​റ​യു​ന്നു: നി​രാ​ശ​യു​ടെ രാ​ത്രി​ക്കു​ശേ​ഷം പ്ര​ത്യാ​ശ​യു​ടെ ഒ​രു പൊ​ൻ​പു​ല​രി​യു​ണ്ട്. മ​ര​ണ​ത്തി​ന്‍റെ നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം നി​ത്യ​ജീ​വ​ന്‍റെ ഗാ​നാ​ലാ​പ​മു​ണ്ട്. ക​ല്ല​റ​യു​ടെ ഇ​രു​ട്ടി​നു​ശേ​ഷം ക​ണ്ണ​ഞ്ചി​ക്കു​ന്ന പ്ര​ഭാ​ത​മു​ണ്ട്. കാ​ര​ണം, യേ​ശു​ക്രി​സ്തു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​രി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ഈ​സ്റ്റ​റി​ന്‍റെ മം​ഗ​ളാ​ശം​സ​ക​ൾ!

Jeevithavijayam

നി​ല​ച്ചു​പോ​യ ക്ലോ​ക്കു​ക​ൾ

1989ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്ര​സി​ദ്ധ​മാ​യ ഒ​രു ഹോ​ളി​വു​ഡ് സി​നി​മ​യാ​ണ് "ഡെ​ഡ് പോ​യ​റ്റ്സ് സൊ​സൈ​റ്റി'. അ​മേ​രി​ക്ക​ൻ സം​വി​ധാ​യ​ക​നാ​യ പീ​റ്റ​ർ വി​യ​ർ സം​വി​ധാ​നം​ചെ​യ്ത ഈ ​സി​നി​മ​യി​ൽ ഒ​രു അ​ധ്യാ​പ​ക​ക​ഥാ​പാ​ത്ര​മാ​യി അ​ഭി​നി​യി​ച്ച റോ​ബി​ൻ വി​ല്യം​സ് ആ​ണ് നാ​യ​ക​ൻ.

ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം, യു​വ​ത്വ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ, ആ​ത്മ​ധൈ​ര്യ​ത്തോ​ടെ ജീ​വി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ ആ​ഴ​ത്തി​ൽ ചി​ന്തി​പ്പി​ക്കു​ന്ന സി​നി​മ​ക​ളി​ൽ ഇ​തി​നു പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്.

ക​ഥ ന​ട​ക്കു​ന്ന​ത് 1954 കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലാ​ണ്. ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ളും ക​ടു​ത്ത നി​യ​ന്ത്ര​ണ​വു​മു​ള്ള ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണി​ത്.

അ​വി​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജീ​വി​തം എ​ന്ന​ത് പ​ണ​വും പ്രൗ​ഢി​യും സ്ഥാ​ന​മാ​ന​ങ്ങ​ളും നേ​ടു​ന്ന​തി​നു​ള്ള ഒ​രു യാ​ത്ര​യാ​യാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളും സ​മൂ​ഹ​ത്തി​ന്‍റെ സ​മ്മ​ർ​ദ​ങ്ങ​ളും അ​നു​സ​രി​ച്ച് മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് അ​വ​രു​ടെ പ​തി​വ്.

ഈ ​സ്കൂ​ളി​ലേ​ക്ക് ജോ​ണ്‍ കീ​റ്റിം​ഗ് എ​ന്ന പേ​രി​ലു​ള്ള ഒ​രു ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ക​ട​ന്നു​വ​രു​ന്നു. മ​റ്റ് അ​ധ്യാ​പ​ക​രെ​പ്പോ​ലെ​യ​ല്ല അ​ദ്ദേ​ഹം. അ​വ​ർ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മാ​ത്രം പ​ഠി​പ്പി​ക്കുമ്പോൾ, കീ​റ്റിം​ഗ് ചെ​യ്യു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളെ ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്. ജീ​വി​ത​മെ​ന്ന​ത് പ​രീ​ക്ഷ​ക​ളു​ടെ​യും മാ​ർ​ക്കു​ക​ളു​ടെ​യും മാ​ത്രം കാ​ര്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മി​പ്പി​ക്കു​ന്നു.

ഒ​രു ദി​വ​സം കീ​റ്റിം​ഗ് അ​വ​രോ​ടു പ​റ​ഞ്ഞു: ""കാ​ർ​പെ ഡി​യെം''. ഈ ​ദി​വ​സം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക എ​ന്ന് മ​ല​യാ​ള​ത്തി​ൽ ഈ ​ലാ​റ്റി​ൻ പ്ര​യോ​ഗ​ത്തെ പ​രി​ഭാ​ഷ​പ്പെ​ടു​ത്താം. ജീ​വി​തം വ​ള​രെ ഹ്ര​സ്വ​മാ​ണെ​ന്നും ത​ന്മൂ​ലം ഓ​രോ ദി​വ​സ​വും അ​ർ​ഥ​വ​ത്താ​യി ജീ​വി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​വ​രെ ഓ​ർ​മി​പ്പി​ച്ച​ത്.


""നി​ങ്ങ​ളു​ടെ ജീ​വി​തം സാ​ധാ​ര​ണ​മാ​യി​രി​ക്ക​രു​ത്''- അ​ദ്ദേ​ഹം പ​റ​ഞ്ഞു. ""അ​ത് അ​തു​ല്യ​മാ​യി​രി​ക്ക​ണം''. ഈ ​വാ​ക്കു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ലി​യ സ്വാ​ധീ​നം​ചെ​ലു​ത്താ​ൻ തു​ട​ങ്ങി. അ​വ​രി​ൽ ചി​ല​ർ സ്വ​ന്തം സ്വ​പ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭാ​വ​ന ചെ​യ്യാ​നാ​രം​ഭി​ച്ചു.

ചി​ല​ർ അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​ത്തോ​ടെ പു​തി​യ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ, മ​റ്റു ചി​ല​രാ​ക​ട്ടെ ഭ​യ​ത്തി​ലും സം​ശ​യ​ത്തി​ലും കു​ടു​ങ്ങി​ക്കി​ട​ന്നു. അ​വ​ർ പ​ല കാ​ര്യ​ങ്ങ​ളും പി​ന്നീ​ടു ചെ​യ്യാ​മെ​ന്നു ക​രു​തി മാ​റ്റി​വ​ച്ചു.

ഈ ​ക​ഥ ഒ​രു സു​പ്ര​ധാ​ന സ​ത്യ​ത്തി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. അ​താ​യ​ത്, നാം ​ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട സ​മ​യ​ത്തു ചെ​യ്യാ​തെ അ​ത് അ​കാ​ര​ണ​മാ​യി മാ​റ്റി​വ​യ്ക്കു​ന്നു​വെ​ന്ന യാ​ഥാ​ർ​ഥ്യം.

ഉ​ദാ​ഹ​ര​ണ​മാ​യി, സ​ത്യ​ത്തി​നും നീ​തി​ക്കും ന​ന്മ​യ്ക്കും​വേ​ണ്ടി നി​ല​കൊ​ള്ളേ​ണ്ട സാ​ഹ​ച​ര്യം വ​രു​മ്പോ​​ൾ അ​തു പി​ന്നീ​ടാ​കാ​മെ​ന്നു ക​രു​തി നീ​ട്ടി​വ​യ്ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ, ഒ​രാ​ളെ സ​ഹാ​യി​ക്കേ​ണ്ട അ​വ​സ​രം വ​രു​മ്പോ​​ൾ അ​തി​നു സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നു പ​റ​ഞ്ഞ് മു​ന്നോ​ട്ട് അ​തു മാ​റ്റി​വ​യ്ക്കു​ന്നു.

ജീ​വി​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ഴും നാം ​സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് പ​ല​പ്പോ​ഴും ഇ​തു​പോ​ലെ​യാ​യി​രി​ക്കും. ഇ​നി​യും സ​മ​യ​മു​ണ്ട​ല്ലോ, അ​ല്പം​കൂ​ടി ക​ഴി​ഞ്ഞി​ട്ടാ​വാം എ​ന്ന ചി​ന്താ​ഗ​തി.

എ​ന്നാ​ൽ ജീ​വി​തം ഒ​രി​ക്ക​ലും ന​മു​ക്കാ​യി കാ​ത്തു​നി​ൽ​ക്കി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. അ​തു​കൊ​ണ്ടാ​ണ് ദൈ​വ​വ​ച​നം പ​റ​യു​ന്ന​ത്: ""ഇ​താ​ണ് സ്വീ​കാ​ര്യ​മാ​യ സ​മ​യം; ഇ​തു​ത​ന്നെ​യാ​ണ് ര​ക്ഷ​യു​ടെ ദി​വ​സം'' (2 കോ​റി 6:2). ഇ​തേ ആ​ശ​യം ഏ​ശ​യ്യാ പ്ര​വാ​ച​ക​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: ""ദൈ​വ​ത്തെ ക​ണ്ടെ​ത്താ​വു​ന്ന സ​മ​യ​ത്ത് അ​വി​ട​ത്തെ അ​ന്വേ​ഷി​ക്കു​വി​ൻ. അ​വി​ട​ന്ന് സ​മീ​പ​മു​ള്ള​പ്പോ​ൾ അ​വി​ട​ത്തെ വി​ളി​ച്ച​പേ​ക്ഷി​ക്കു​വി​ൻ'' (55:6).

ഒ​രാ​ൾ​ക്ക് അ​തി​മ​നോ​ഹ​ര​മാ​യൊ​രു ക്ലോ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം അ​തു പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. അ​പ്പോ​ൾ ആ ​ക്ലോ​ക്കി​ന്‍റെ ഉ​ട​മ സ്വ​യം പ​റ​ഞ്ഞു: "ഇ​തു നാ​ളെ റി​പ്പ​യ​ർ ചെ​യ്യാം.' എ​ന്നാ​ൽ ആ ​ക്ലോ​ക്കെ​ടു​ത്ത് സ്വ​യം അ​തു ന​ന്നാ​ക്കാ​നോ അ​തു സാ​ധ്യ​മ​ല്ലെ​ങ്കി​ൽ മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് ന​ന്നാ​ക്കി​ക്കാ​നോ അ​യാ​ൾ തു​നി​ഞ്ഞി​ല്ല.

ഒ​രു ദി​വ​സം ഒ​രു സു​ഹൃ​ത്ത് അ​യാ​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. നി​ശ്ച​ല​മാ​യ ആ ​ക്ലോ​ക്ക് ക​ണ്ട​പ്പോ​ൾ സു​ഹൃ​ത്ത് ചോ​ദി​ച്ചു: ""നി​ങ്ങ​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഈ ​ക്ലോ​ക്ക് ന​ന്നാ​ക്കാ​ത്ത​ത്?'' ഉ​ട​നെ ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു: ""ഈ ​ക്ലോ​ക്ക് നി​ന്നു​പോ​യി​ട്ട് കു​റേ​നാ​ളാ​യി. ഇ​തു ന​ന്നാ​ക്കി​യി​ട്ട് വ​ലി​യ കാ​ര്യ​മി​ല്ലെ​ന്നു തോ​ന്നി.''

ന​മ്മു​ടെ ജീ​വി​ത​ത്തി​ലും പ​ല​പ്പോ​ഴും സം​ഭ​വി​ക്കു​ന്ന​ത് ഇ​തു​ത​ന്നെ​യാ​ണ്. ചെ​യ്യേ​ണ്ട പ​ല​കാ​ര്യ​ങ്ങ​ളും നാം ​പ​ല​പ്പോ​ഴും മാ​റ്റി​വ​യ്ക്കും. എ​ന്നാ​ൽ കു​റേ​ക്ക​ഴി​യു​മ്പോ​​ൾ അ​തി​ന്‍റെ പ്രാ​ധാ​ന്യം ന​മു​ക്കു ന​ഷ്ട​പ്പെ​ടും. അ​തു​കൊ​ണ്ടു​ത​ന്നെ നാം ​ഒ​രി​ക്ക​ലും അ​വ ചെ​യ്യു​ക​യു​മി​ല്ല. അ​പ്പോ​ൾ​പ്പി​ന്നെ ന​മ്മു​ടെ ജീ​വി​തം മു​ര​ടി​ച്ചു നി​ൽ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ഭു​ത​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല​ല്ലോ.

ന​മ്മു​ടെ ആ​ധ്യാ​ത്മി​ക​ജീ​വി​തം മു​ര​ടി​ച്ചാ​ണോ ഇ​പ്പോ​ൾ ഇ​രി​ക്കു​ന്ന​ത്? എ​ങ്കി​ൽ അ​തി​ന്‍റെ കാ​ര​ണം "പി​ന്നീ​ടാ​വാം' എ​ന്ന ന​മ്മു​ടെ നി​ല​പാ​ടാ​ണ്. ഈ ​നി​ല​പാ​ടി​ൽ​നി​ന്നു ക​ര​ക​യ​റ​ണ​മെ​ങ്കി​ൽ സ​ങ്കീ​ർ​ത്ത​ക​നെ​പ്പോ​ലെ ന​മ്മ​ളും പ്രാ​ർ​ഥി​ക്ക​ണം, ""ഞ​ങ്ങ​ളു​ടെ ദി​വ​സ​ങ്ങ​ളെ എ​ണ്ണു​വാ​ൻ ഞ​ങ്ങ​ളെ പ​ഠി​പ്പി​ക്ക​ണ​മേ, അ​ങ്ങ​നെ ഞ​ങ്ങ​ൾ ഹൃ​ദ​യ​വി​ജ്ഞാ​നം നേ​ട​ട്ടെ'' (90:12) എ​ന്ന്.

വ​ള​രെ വേ​ഗം ക​ട​ന്നു​പോ​കു​ന്ന​താ​ണ് ന​മ്മു​ടെ ദി​വ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും. കീ​റ്റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ അ​നു​സ്മ​രി​പ്പി​ച്ച​തു​പോ​ലെ ഇ​പ്പോ​ഴ​ത്തെ ഈ ​നി​മി​ഷം, അ​ല്ലെ​ങ്കി​ൽ ഈ ​ദി​വ​സം ന​മു​ക്ക് ഏ​റ്റ​വും പ്ര​യോ​ജ​ന​പ്പെ​ട്ട​താ​യി മാ​റ്റാം.

ന​മ്മു​ടെ ആ​ധ്യാ​ത്മി​ക​ജീ​വി​ത​ത്തി​ന്‍റെ ക്ലോ​ക്ക് നി​ല​ച്ചു​പോ​യി​ട്ടു​ണ്ടോ? എ​ങ്കി​ൽ, എ​ത്ര​യും​വേ​ഗം ആ ​ക്ലോ​ക്ക് ന​ന്നാ​ക്കി അ​തു പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാം. ഇ​നി​യും അ​തു മാ​റ്റി​വ​യ്ക്കാ​ൻ നാം ​ഇ​ട​യാ​ക്ക​രു​ത്.

ആ​ധ്യാ​ത്മി​ക​ജീ​വി​ത​ത്തി​ലെ​ന്ന​പോ​ലെ, ജീ​വി​ത​ത്തി​ന്‍റെ സ​ർ​വ​മേ​ഖ​ല​ക​ളി​ലും ന​ന്നാ​യി പോ​കു​വാ​ൻ ന​മു​ക്കു ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. അ​തു നാ​ളെ​യാ​ക​ട്ടെ എ​ന്നു ക​രു​തി ഒ​രി​ക്ക​ലും മാ​റ്റി​വ​യ്ക്ക​രു​ത്. കാ​ര​ണം, ന​മു​ക്ക് എ​ത്ര നാ​ളെ​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ദൈ​വ​ത്തി​നു മാ​ത്ര​മേ അ​റി​വു​ള്ളൂ​വ​ല്ലോ.

Jeevithavijayam

ലോ​ട്ട​റി ജ​യി​ക്കാ​തെ തോ​റ്റ ജീ​വി​തം

റ​ഷ്യ​ൻ സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​നാ​യ ക​ഥാ​കൃ​ത്താ​ണ് ആ​ന്‍റ​ണ്‍ ചെ​ക്കോ​വ് (1860- 1904). അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​റു​ക​ഥ​ക​ളി​ൽ ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ഒ​ന്നാ​ണ് "ദി ​ലോ​ട്ട​റി ടി​ക്ക​റ്റ്'. വ​ള​രെ സാ​ധാ​ര​ണ​മാ​യ ഒ​രു കു​ടും​ബ​സ​ന്ധ്യ​യി​ലൂ​ടെ​യാ​ണ് ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്. ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യ മാ​ഷ​യും ഐ​വാ​നും ശാ​ന്ത​മാ​യി വീ​ട്ടി​ൽ ഇ​രി​ക്കു​ന്നു. അ​വ​ർ​ത​മ്മി​ൽ യാ​തൊ​രു ക​ല​ഹ​വും വി​ഷ​മ​വും ഇ​ല്ല. സ​മാ​ധാ​ന​പൂ​ർ​ണ​മാ​ണ് അ​വ​രു​ടെ ജീ​വി​തം.

ആ ​സ​മ​യ​ത്ത്, ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഒ​രു ലോ​ട്ട​റി ടി​ക്ക​റ്റി​നെ​ക്കു​റി​ച്ച് മാ​ഷ​യ്ക്ക് ഓ​ർ​മവ​രു​ന്നു. അ​വ​ർ ഭ​ർ​ത്താ​വി​നോ​ട് പ​ത്ര​ത്തി​ൽ ഫ​ലം നോ​ക്കാ​ൻ പ​റ​യു​ന്നു.

ആ​ദ്യം ഐ​വാ​ന് അ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ താ​ല്പ​ര്യം തോ​ന്നി​യി​ല്ല. എ​ങ്കി​ലും ന​ന്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ജ​യി​ച്ച സീ​രീ​സ് ന​ന്പ​ർ ത​ങ്ങ​ളു​ടെ ടി​ക്ക​റ്റി​നോ​ട് ഒ​ത്തു​പോ​കു​ന്ന​താ​യി തോ​ന്നു​ന്നു. എ​ഴു​പ​തി​നാ​യി​രം റൂ​ബി​ളാ​ണ് സ​മ്മാ​നം. ഇ​പ്പോ​ഴ​ത്തെ ക​ണ​ക്കു​വ​ച്ച് നോ​ക്കി​യാ​ൽ ഇ​ത് 45 കോ​ടി രൂ​പ​യോ​ളം വ​രും.

ഇ​ത്ര​യും വ​ലി​യ തു​ക സ​മ്മാ​ന​മാ​യി കി​ട്ടി​യേ​ക്കു​മെ​ന്നു വ​ന്ന​പ്പോ​ൾ അ​വ​രു​ടെ ര​ണ്ടു​പേ​രു​ടെ​യും ചി​ന്ത​ക​ൾ ര​ണ്ടു​വ​ഴി​ക്കു തി​രി​ഞ്ഞു. പു​തി​യ ഭൂ​മി വാ​ങ്ങു​ക, സു​ഖ​മാ​യി ജീ​വി​ക്കു​ക, യാ​ത്ര​ക​ൾ പോ​വു​ക.. ഐ​വാ​ന്‍റെ ചി​ന്ത പോ​യ​ത് അ​ങ്ങ​നെ​യാ​യി​രു​ന്നു.

ആ ​ചി​ന്ത​യി​ൽ​നി​ന്ന് മാ​ഷ സാ​വ​ധാ​നം അ​പ്ര​ത്യ​ക്ഷ​യാ​യി. ഭാ​ര്യ കൂ​ടെ​യു​ണ്ടാ​യാ​ൽ ജീ​വി​തം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല എ​ന്ന ത​ര​ത്തി​ലാ​ണ് അ​യാ​ളു​ടെ ചി​ന്ത പോ​യ​ത്. പ​ണം മു​ഴു​വ​ൻ അ​വ​ൾ സ്വാ​ർ​ഥ താ​ല്പ​ര്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​മെ​ന്ന് ഐ​വാ​ൻ ഭ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം മാ​ഷ​യും സ്വ​പ്നം​കാ​ണു​ക​യാ​യി​രു​ന്നു. ത​ന്‍റെ​യും ത​ന്‍റെ സ്വ​ന്ത​ക്കാ​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ആ ​പ​ണം എ​ങ്ങ​നെ ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​വ​ൾ ആ​ലോ​ചി​ച്ച​ത്. മു​ഴു​വ​നും ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ മോ​ഹം. ഭ​ർ​ത്താ​വ് അ​തി​നു ത​ട​സംനി​ൽ​ക്കു​മോ​യെ​ന്നും മാ​ഷ ഭ​യ​പ്പെ​ട്ടു.

ഒ​രു വാ​ക്കു പോ​ലും പ​ര​സ്പ​രം പ​റ​യാ​തെ അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ മാ​റ്റം സം​ഭ​വി​ക്കു​ക​യാ​ണ്. സ്നേ​ഹ​മു​ണ്ടാ​യി​രു​ന്നി​ട​ത്ത് സം​ശ​യം ക​ട​ന്നു​വ​രു​ന്നു. സ​ന്തോ​ഷം ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് അ​സ്വ​സ്ഥ​ത മു​ള​യെ​ടു​ക്കു​ന്നു. അ​വ​ർ പ​ര​സ്പ​രം നോ​ക്കു​ന്പോ​ൾ കാ​ണു​ന്ന​ത് ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി​ട്ട​ല്ല. പ്ര​ത്യു​ത, ശ​ത്രു​ക്ക​ളാ​യി മാ​ത്രം!

ഈ ​ക​ഥ​യു​ടെ ഏ​റ്റ​വും പ്ര​സ​ക്ത​മാ​യ ഭാ​ഗം എ​ന്താ​ണെ​ന്നോ? യ​ഥാ​ർ​ഥ​ത്തി​ൽ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. പ​ണം അ​വ​രു​ടെ കൈ​വ​ശം എ​ത്തി​യി​ട്ടി​ല്ല. എ​ല്ലാം അ​വ​രു​ടെ ഭാ​വ​ന​യി​ൽ മാ​ത്രം. എ​ന്നാ​ൽ, പ​ണം ല​ഭി​ക്കു​മെ​ന്ന ചി​ന്ത മാ​ത്രം മ​തി​യാ​യി​രു​ന്നു അ​വ​രു​ടെ ഭാ​ര്യാ​ഭ​ർ​തൃ​ബ​ന്ധ​ത്തി​ന്‍റെ ഊ​ഷ്മ​ള​ത കെ​ടു​ത്തു​വാ​ൻ, അ​വ​രു​ടെ സ്നേ​ഹ​ബ​ന്ധം ത​ക​ർ​ക്കു​വാ​ൻ.

അ​വ​സാ​നം, ഐ​വാ​ൻ ടി​ക്ക​റ്റ് ന​ന്പ​ർ മുഴു​വ​നും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു. അ​പ്പോ​ൾ അ​വ​സാ​ന ന​ന്പ​റു​ക​ൾ ഒ​ത്തു​പോ​കു​ന്നി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. അ​തോ​ടെ അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ പൊ​ലി​ഞ്ഞു​വീ​ണു. അ​തോ​ടൊ​പ്പം അ​വ​രു​ടെ പ​ര​സ്പ​ര​ബ​ന്ധ​ത്തി​ലും വി​ള്ള​ൽ​വീ​ണു.

ധ​ന​ത്തി​നു ന​മ്മെ മാ​റ്റി​മ​റി​ക്കാ​നാ​വു​മെ​ന്നു ന​മു​ക്ക​റി​യാം. എ​ന്നാ​ൽ, ധ​ന​മോ​ഹ​ത്തി​നും അ​തു സാ​ധി​ക്കു​മെ​ന്നാ​ണ് ചെ​ക്കോ​വ് ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത്. ലോ​ട്ട​റി​യി​ലൂ​ടെ പ​ണം ല​ഭി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഐ​വാ​ന്‍റെ മാ​ത്ര​മ​ല്ല, മാ​ഷ​യു​ടെ​യും ചി​ന്താ​ഗ​തി​യി​ൽ മാ​റ്റം​വ​ന്നു. അ​വ​ർ അ​പ്പോ​ൾ കൂ​ടു​ത​ൽ സ്വാ​ർ​ഥ​രാ​യി മാ​റു​ക​യാ​യി​രു​ന്നു.

ധ​ന​മോ​ഹം ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത് വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​യി​രി​ക്കി​ല്ല. അ​തു നി​ശ​ബ്ദ​മാ​യി ക​ട​ന്നു​വ​രും. ഒ​രു ചെ​റി​യ സ്വ​പ്ന​മാ​യി.. ഒ​രാ​ഗ്ര​ഹ​മാ​യി... കൂ​ടു​ത​ൽ പ​ണ​മു​ണ്ടെ​ങ്കി​ൽ ജീ​വി​തം മെ​ച്ച​മാ​കും എ​ന്ന ചി​ന്ത​യാ​ണ് അ​തി​നു​പി​ന്നി​ൽ. പ​ക്ഷേ, ആ ​ചി​ന്ത​യാ​ണ് ഐ​വാ​നെ മാ​ഷ​യ്ക്ക് എ​തി​രാ​ക്കി​യ​ത്, മാ​ഷ​യെ കൂ​ടു​ത​ൽ സ്വാ​ർ​ഥ​മ​തി​യാ​ക്കി​യ​ത്.

അ​വ​രു​ടെ ജീ​വി​തം ആ​ദ്യം സാ​ധാ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ലും സ​മാ​ധാ​ന​മു​ള്ള​താ​യി​രു​ന്നു. പ​ക്ഷേ സ​ന്പ​ത്തി​നെ​ക്കു​റി​ച്ചു​ള്ള പെ​ട്ടെ​ന്നു​ള്ള അ​വ​രു​ടെ സ്വ​പ്നം അ​വ​രു​ടെ മ​ന​സി​ൽ അ​സ​ന്തോ​ഷം പ​ട​ർ​ത്തി.

ഇ​താ​ണ് ധ​ന​മോ​ഹ​ത്തി​ന്‍റെ ദു​ര​ന്തം. ആ​ദ്യം അ​ത് ജീ​വി​ത​സ​ന്തോ​ഷം ക​വ​ർ​ന്നു​കൊ​ണ്ടു​പോ​കും. അ​തോ​ടൊ​പ്പം ജീ​വി​ത​ബ​ന്ധ​ങ്ങ​ളും ത​ക​ർ​ക്കും. ത​ന്മൂ​ല​മാ​ണ് വി​ശു​ദ്ധ പൗ​ലോ​സ് എ​ഴു​തി​യ​ത്, ""ധ​ന​മോ​ഹ​മാ​ണ് എ​ല്ലാ തി​ന്മ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന കാ​ര​ണം'' എ​ന്ന് (1 തി​മോ 6:10).

ദൈ​വ​പു​ത്ര​നാ​യ യോ​ശു ന​ൽ​കി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ് ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ നാം ​ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. അ​വി​ട​ന്ന് പ​റ​യു​ന്നു: ""ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​വി​ൻ. എ​ല്ലാ അ​ത്യാ​ഗ്ര​ഹ​ങ്ങ​ളി​ലും​നി​ന്ന് അ​ക​ന്നി​രി​ക്കു​ക​യും ചെ​യ്യു​വി​ൻ'' (ലൂ​ക്കാ 12:14-15).

ധ​നം ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​റ്റ​ല്ല. എ​ന്നാ​ൽ ധ​നം ഹൃ​ദ​യ​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി മാ​റു​ന്പോ​ഴാ​ണ് അ​പ​ക​ടം തു​ട​ങ്ങു​ന്ന​ത്. അ​പ്പോ​ഴാ​ണ് കു​ടും​ബ​ങ്ങ​ളി​ൽ ക​ല​ഹ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്. സ​ഹ​യാ​ത്രി​ക​ർ മ​ത്സ​രാ​ർ​ഥി​ക​ളാ​യി മാ​റു​ന്ന​ത്. സൗ​ഹൃ​ദ​ങ്ങ​ൾ പി​ള​ർ​ക്ക​പ്പെ​ടു​ന്ന​ത്. ഹൃ​ദ​യ​ബ​ന്ധ​ങ്ങ​ളി​ൽ നി​ശ​ബ്ദ​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്.

യേ​ശു വീ​ണ്ടും പ​റ​യു​ന്നു: ""മ​നു​ഷ്യ​ജീ​വി​തം സ​മ്പത്തു​കൊ​ണ്ട​ല്ല ധ​ന്യ​മാ​കു​ന്ന​ത്'' (ലൂ​ക്കാ 12:15). സ​മ്പത്ത് ജീ​വി​ത​ത്തെ ധ​ന്യ​മാ​ക്കു​മെ​ന്ന മി​ഥ്യാ​ധാ​ര​ണ​യാ​ണ് സ​ന്പ​ത്തി​ന്‍റെ പി​ന്നാ​ലെ പോ​കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തു​വ​ഴി ന​മു​ക്കു​ണ്ടാ​കു​ന്ന തി​ന്മ​ക​ൾ എ​ത്ര​യോ ഏ​റെ​യാ​ണ്. ആ ​തി​ന്മ​ക​ൾ ഒ​ഴി​വാ​ക്കി​വേ​ണം നാം ​ധ​നം സ​ന്പാ​ദി​ക്കു​വാ​ൻ. അ​തോ​ടൊ​പ്പം, ജീ​വി​ത​ത്തെ യ​ഥാ​ർ​ഥ​ത്തി​ൽ ധ​ന്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ നാം ​ശ്ര​ദ്ധി​ക്കു​ക​യും വേ​ണം.

അ​ത് എ​ന്താ​ണെ​ന്നോ? യേ​ശു​നാ​ഥ​ൻ പ​റ​യു​ന്നു: ""നി​ങ്ങ​ൾ ആ​ദ്യം ദൈ​വ​രാ​ജ്യ​വും അ​വി​ട​ത്തെ നീ​തി​യും അ​ന്വേ​ഷി​ക്കു​വി​ൻ. അ​തോ​ടൊ​പ്പം, മ​റ്റെ​ല്ലാം നി​ങ്ങ​ൾ​ക്കു ല​ഭി​ക്കും'' (മ​ത്താ 6:33).

ദൈ​വ​രാ​ജ്യം അ​ന്വേ​ഷി​ക്കു​ക എ​ന്നു പ​റ​ഞ്ഞാ​ൽ ദൈ​വ​ത്തെ ന​മ്മു​ടെ ജീ​വി​ത​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്രം ആ​ക്കു​ക എ​ന്ന​ർ​ഥം. അ​പ്പോ​ൾ അ​വി​ട​ത്തെ ഇ​ഷ്ടം ചെ​യ്യാ​നും അ​വി​ട​ന്നാ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ ജീ​വി​ക്കാ​നും ന​മു​ക്കു സാ​ധി​ക്കും. അ​പ്പോ​ൾ​പ്പി​ന്നെ നാം ​ധ​ന​മോ​ഹ​ത്തി​ന്‍റെ​യോ മ​റ്റു തി​ന്മ​ക​ളു​ടെ​യോ പി​ടി​യി​ൽ അ​ക​പ്പെ​ടു​ക​യി​ല്ലെ​ന്നു തീ​ർ​ച്ച.

Jeevithavijayam

­­­­ഹൃ​ദ​യ​ത്തി​ലെ ച​ങ്ങ​ല​ക​ൾ...

റ​ഷ്യ​ൻ സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​നാ​യ ഒ​രു എ​ഴു​ത്തു​കാ​ര​നാ​ണ് ഐ​വാ​ൻ തു​ർ​ഗെ​നേ​വ് (1818-1883). മ​നു​ഷ്യ​ന്‍റെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും നി​ശ​ബ്ദ​വേ​ദ​ന​ക​ളും അ​തീ​വ സൗ​മ്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം എ​ന്നും ഉ​ത്സു​ക​നാ​യി​രു​ന്നു.

മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ അ​ഗാ​ധ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​നം ഇ​ന്നും വാ​യ​ന​ക്കാ​രെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ​ല ക​ഥ​ക​ളും അ​നു​ദി​ന​ജീ​വി​ത​ത്തി​ൽ ന​മു​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട വി​വി​ധ മൂ​ല്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​വ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള ഒ​രു ക​ഥ ഇ​വി​ടെ വി​വ​രി​ക്ക​ട്ടെ.

വ​യ​സാ​യ ഒ​രാ​ൾ അ​നേ​ക വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രി​ക​യാ​ണ്. അ​പ്പോ​ൾ അ​വി​ടെ എ​ല്ലാ​ത്തി​നും​ത​ന്നെ മാ​റ്റം സം​ഭ​വി​ച്ചി​രു​ന്നു. വ​ഴി​ക​ളും വീ​ടു​ക​ളും ആ​ളു​ക​ളു​മെ​ല്ലാം പു​തി​യ​താ​യി തോ​ന്നി. എ​ന്നാ​ൽ ആ ​വൃ​ദ്ധ​ന്‍റെ മ​ന​സി​ൽ മാ​യാ​തെ​കി​ട​ന്നി​രു​ന്ന ഒ​രോ​ർ​മ​യു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ​ത്തി​ൽ ഉ​ണ​ങ്ങാ​തെ കി​ട​ന്ന വി​രോ​ധ​ത്തി​ന്‍റെ വ​ലി​യൊ​രു മു​റി​വ്.

യൗ​വ​ന​ത്തി​ൽ ആ ​ഗ്രാ​മ​ത്തി​ലെ ഒ​രാ​ളു​മാ​യു​ണ്ടാ​യ ഒ​രു വ​ലി​യ പി​ണ​ക്കം ആ ​വൃ​ദ്ധ​ന്‍റെ മ​ന​സി​ൽ ആ​ഴ​മേ​റി​യ ഒ​രു പി​ള​ർ​പ്പാ​യി മാ​റി​യി​രു​ന്നു. അ​തു ക്ഷ​മി​ക്കാ​നും മ​റ​ക്കാ​നും സാ​ധി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​യാ​ൾ ഗ്രാ​മം​വി​ട്ടു പോ​യ​ത്.

ജീ​വി​തം മു​ന്നോ​ട്ടുപോ​യെ​ങ്കി​ലും ആ ​സം​ഭ​വ​ത്തെ അ​യാ​ൾ ത​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ഇ​രു​ണ്ട കോ​ണി​ൽ സൂ​ക്ഷി​ച്ചു. ഈ ​പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ചി​ന്താ​ഗ​തി​യോ​ടെ​യാ​ണ് അ​യാ​ൾ ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

പ​ക്ഷേ ഗ്രാ​മ​ത്തി​ലെ​ത്തി ത​ന്‍റെ പ്ര​തി​യോ​ഗി​യെ​ക്കു​റി​ച്ച് തി​ര​ക്കി​യ​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ൾ അ​യാ​ളെ ആ​ശ്ച​ര്യ​ത്തോ​ടെ നോ​ക്കി. ചി​ല​ർ​ക്ക് അ​യാ​ൾ ചോ​ദി​ച്ച​യാ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റു​ചി​ല​ർ ആ ​മ​നു​ഷ്യ​ൻ പ​ണ്ടേ മ​രി​ച്ചു​പോ​യി എ​ന്നു പ​റ​ഞ്ഞു.

ഒ​രു​കാ​ല​ത്ത് ആ ​ഗ്രാ​മ​ത്തി​ലെ സ​ക​ല​ർ​ക്കും അ​റി​യാ​മാ​യി​രു​ന്ന ആ ​ര​ണ്ടു​പേ​രു​ടെ പ​ര​സ്പ​ര ശ​ത്രു​ത​യെ​ക്കു​റി​ച്ച് ലോ​കം പ​ണ്ടേ മ​റ​ന്നു​പോ​യി​രു​ന്നു. അ​ത് ഓ​ർ​മി​ച്ചി​രു​ന്ന​താ​ക​ട്ടെ ആ ​വൃ​ദ്ധ​ൻ മാ​ത്രം. ആ ​രാ​ത്രി​യി​ൽ വൃ​ദ്ധ​ൻ ഒ​റ്റ​യ്ക്കി​രു​ന്ന് ഓ​രോ​ന്നി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ​തു​ട​ങ്ങി. അ​പ്പോ​ൾ അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞ സ​ത്യം അ​യാ​ളെ ഞെ​ട്ടി​ക്കു​ക​ത​ന്നെ​ചെ​യ്തു.

താ​ൻ ആ​രോ​ടു ശ​ത്രു​ത​പു​ല​ർ​ത്തി​യി​രു​ന്നു​വോ അ​യാ​ൾ പ​ണ്ടേ​ത​ന്നെ സ്വ​ത​ന്ത്ര​നാ​യി​പ്പോ​യി. താ​നാ​ക​ട്ടെ, ഇ​പ്പോ​ഴും ച​ങ്ങ​ല​ക​ളാ​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്നു. ആ ​ച​ങ്ങ​ല​ക​ൾ കൈ​ക​ളി​ല്ല​ല്ല, ഹൃ​ദ​യ​ത്തി​ലാ​ണെ​ന്നു​മാ​ത്രം!

ഈ ​ക​ഥ മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ഒ​രു ഗ​ഹ​ന​സ​ത്യ​ത്തെ തു​റ​ന്നു​കാ​ണി​ക്കു​ന്നു. മ​റ്റൊ​രാ​ളോ​ടു ക്ഷ​മി​ക്കാ​തി​രി​ക്കു​ന്പോ​ൾ അ​യാ​ളെ ശി​ക്ഷി​ക്കു​ക​യാ​ണെ​ന്നു നാം ​ക​രു​തു​ന്നു. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ന​മ്മു​ടെ ശ​ത്രു​വ​ല്ല, നാം​ത​ന്നെ​യാ​ണ്.

കാ​ര​ണം ശ​ത്രു​ത​യു​ടെ ഭാ​രം പേ​റു​ന്ന​തു നാം​ത​ന്നെ​യാ​ണ്, ശ​ത്രു​വ​ല്ല. കാ​ലം മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ലോ​കം എ​ല്ലാം മ​റ​ക്കും. എ​ന്നാ​ൽ ക്ഷ​മി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന ന​മ്മു​ടെ മ​ന​സ് എ​പ്പോ​ഴും ആ ​ശ​ത്രു​ത താ​ലോ​ലി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മു​ടെ മ​ന​സി​നൊ​രി​ക്ക​ലും ശാ​ന്തി​യു​ണ്ടാ​വി​ല്ല. മ​ന​സി​നു ശാ​ന്തി വേ​ണ​മെ​ങ്കി​ൽ ശ​ത്രു​ക്ക​ളോ​ടു ക്ഷ​മി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​മി​ല്ല.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""മ​റ്റു​ള്ള​വ​രു​ടെ തെ​റ്റു​ക​ൾ നി​ങ്ങ​ൾ ക്ഷ​മി​ക്കു​മെ​ങ്കി​ൽ, സ്വ​ർ​ഗ​സ്ഥ​നാ​യ നി​ങ്ങ​ളു​ടെ പി​താ​വ് നി​ങ്ങ​ളോ​ടും ക്ഷ​മി​ക്കും. മ​റ്റു​ള്ള​വ​രോ​ട് നി​ങ്ങ​ൾ ക്ഷ​മി​ക്കു​ക​യി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ പി​താ​വ് നി​ങ്ങ​ളു​ടെ തെ​റ്റു​ക​ളും ക്ഷ​മി​ക്കു​ക​യി​ല്ല'' (മ​ത്താ 6:14-15). ദൈ​വം ന​മ്മോ​ടു ക്ഷ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ന​മു​ക്കു ശാ​ന്തി ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ ദൈ​വം ന​മ്മോ​ടു ക്ഷ​മി​ക്ക​ണ​മെ​ങ്കി​ൽ നാം ​മ​റ്റു​ള്ള​വ​രോ​ടു ക്ഷ​മി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ങ്ങ​നെ ചെ​യ്യാ​തെ ന​മു​ക്കൊ​രി​ക്ക​ലും സ​മാ​ധാ​ന​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു വ്യ​ക്തം.

ഒ​രു ജാ​പ്പ​നീ​സ് ക​ഥ. ധാ​രാ​ളം ശി​ഷ്യ​രു​ണ്ടാ​യി​രു​ന്ന ഒ​രു ഗു​രു​വി​നു വി​ല​യേ​റി​യ ചി​ല ചാ​യ​ക്ക​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ​രാ​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്പോ​ൾ ആ ​ക​പ്പു​ക​ളി​ലാ​ണ് ചാ​യ ന​ൽ​കി​യി​രു​ന്ന​ത്. ഒ​രി​ക്ക​ൽ ഒ​രു ശി​ഷ്യ​ൻ അ​ബ​ദ്ധ​വ​ശാ​ൽ ആ ​ക​പ്പു​ക​ളി​ലൊ​ന്ന് താ​ഴെ​യി​ട്ടു പൊ​ട്ടി​ക്കാ​നി​ട​യാ​യി. ശി​ഷ്യ​ൻ ഭ​യം​കൊ​ണ്ടു വി​റ​ച്ചു. എ​ന്നാ​ൽ ഗു​രു​വാ​ക​ട്ടെ, ആ ​ക​പ്പി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ ശാ​ന്ത​മാ​യി ശേ​ഖ​രി​ച്ച​ശേ​ഷം സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​യോ​ജി​പ്പി​ച്ചു. അ​പ്പോ​ൾ ആ ​ക​പ്പ് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി കാ​ണ​പ്പെ​ട്ടു.

ന​മ്മു​ടെ ജീ​വി​ത​ബ​ന്ധ​ങ്ങ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പൊ​ട്ടി​പ്പോ​കാം. എ​ന്നാൽ ദൈ​വ​കൃ​പ ഉ​പ​യോ​ഗി​ച്ച് ആ ​ബ​ന്ധ​ങ്ങ​ൾ പൂ​ർ​വാ​ധി​കം മ​നോ​ഹ​ര​മാ​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കും. ചാ​യ​ക്ക​പ്പ് പൊ​ട്ടി​പ്പോ​യ​പ്പോ​ൾ അ​തി​ന്‍റെ വി​വി​ധ ക​ഷ​ണ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച​ത് സ്വ​ർ​ണം വി​ള​ക്കി​യാ​യി​രു​ന്നു. അ​പ്പോ​ഴ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​യി എ​ന്നു മാ​ത്ര​മ​ല്ല, അ​തു കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി​ത്തീ​രു​ക​യും ചെ​യ്തു.

ഇ​തു​പോ​ലെ​ത​ന്നെ ജീ​വി​ത​ബ​ന്ധ​ങ്ങ​ൾ ത​ക​രു​ന്പോ​ൾ ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ച്ച് ആ ​ബ​ന്ധ​ങ്ങ​ൾ നാം ​പു​നഃ​സ്ഥാ​പി​ക്ക​ണം. അ​തു പൂ​ർ​വാ​ധി​കം മെ​ച്ച​മാ​ക്കു​ക​യും വേ​ണം. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ഹൃ​ദ​യം നു​റു​ങ്ങി​യ​വ​ർ​ക്ക് ക​ർ​ത്താ​വ് സ​മീ​പ​സ്ഥ​നാ​ണ്'' (സ​ങ്കീ 34:18). ദൈ​വം ന​മു​ക്ക് സ​മീ​പ​സ്ഥ​നാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് ഏ​തു​നി​മി​ഷ​വും അ​വി​ട​ത്തെ കൃ​പ​യ്ക്കാ​യി ന​മു​ക്ക് അ​വി​ട​ത്തെ സ​മീ​പി​ക്കാ​നാ​വും. അ​പ്പോ​ൾ തീ​ർ​ച്ച​യാ​യും അ​വി​ട​ന്ന് ന​മ്മെ അ​നു​ഗ്ര​ഹി​ക്കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

ദൈ​വ​ത്തി​ന്‍റെ കൃ​പ ന​മു​ക്കു ല​ഭി​ച്ചാ​ൽ ഏ​തു തെ​റ്റും ആ​രോ​ടും ന​മു​ക്കു ക്ഷ​മി​ക്കാ​ൻ സാ​ധി​ക്കും. അ​തു​പോ​ലെ ത​ക​ർ​ന്നു​പോ​യ ബ​ന്ധ​ങ്ങ​ൾ പൂ​ർ​വാ​ധി​കം മെ​ച്ച​പ്പെ​ടു​ത്തു​വാ​നും സാ​ധി​ക്കും. എ​ന്നാ​ൽ ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ക്കാ​ൻ നാം ​വി​സ​മ്മ​തി​ച്ചാ​ൽ ഹൃ​ദ​യ​ത്തി​ലെ ച​ങ്ങ​ല​ക​ൾ ന​മ്മെ ബ​ന്ധി​ച്ചു​നി​ർ​ത്തു​ക​ത​ന്നെ​ചെ​യ്യും.

ന​മു​ക്കു​വേ​ണ്ട​ത് ഹൃ​ദ​യ​സ്വാ​ത​ന്ത്ര്യ​മാ​ണ്. മ​ന​സ​മാ​ധാ​ന​മാ​ണ്. സ​ന്തോ​ഷ​പ്ര​ദ​മാ​യ ഒ​രു ജീ​വി​ത​മാ​ണ്. അ​തി​നാ​ക​ട്ടെ, ന​മ്മു​ടെ ഹൃ​ദ​യ​ച​ങ്ങ​ല​ക​ൾ ത​ക​രു​ക​ത​ന്നെ വേ​ണം. അ​തി​നു​ള്ള ദൈ​വ​കൃ​പ​യ്ക്കാ​യി ന​മു​ക്കു പ്രാ​ർ​ഥി​ക്കാം. പ്ര​ത്യേ​കി​ച്ചും ഈ ​നോ​ന്പു​കാ​ല​ത്ത്.

Jeevithavijayam

ദൈ​വം ക​ട​ന്നു​വ​രു​മ്പോൾ

""എ​ന്‍റെ മ​ന​സ് പ​ത​റു​ന്നു, വാ​ക്കു​ക​ൾ ചി​ത​റു​ന്നു, ഹൃ​ദ​യം ശൂ​ന്യ​മാ​യി സ്പ​ന്ദി​ക്കു​ന്നു''- ഒ​രു യു​വ​സ​ന്യാ​സി ത​ന്‍റെ ആ​ത്മ​പി​താ​വി​നോ​ടു പ​റ​ഞ്ഞു. ""എ​ന്‍റെ പ്രാ​ർ​ഥ​ന​യ്ക്ക് ജീ​വ​ൻ തോ​ന്നു​ന്നി​ല്ല.''


ആ ​ഗു​രു​വി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ഒ​രു ഓ​ട​ക്കു​ഴ​ൽ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. ആ ​ഓ​ട​ക്കു​ഴ​ൽ കൈ​യി​ലെ​ടു​ത്ത് അ​ദ്ദേ​ഹം ചോ​ദി​ച്ചു: ""ഈ ​ഓ​ട​ക്കു​ഴ​ലി​ന് ത​ന്നി​ൽ​നി​ന്നു പു​റ​പ്പെ​ടാ​ൻ​പോ​കു​ന്ന സം​ഗീ​തം അ​റി​യാ​മോ?''
""അ​റി​യി​ല്ല.'' ശി​ഷ്യ​ൻ മ​റു​പ​ടി​ന​ൽ​കി.

അ​പ്പോ​ൾ ഗു​രു പ​റ​ഞ്ഞു: ""എ​ന്നാ​ൽ മി​ടു​ക്ക​നാ​യ ഒ​രു സം​ഗീ​ത​ജ്ഞ​ന്‍റെ കൈ​യി​ൽ പൊ​ള്ള​യാ​യ ഈ ​കു​ഴ​ൽ ശ്രു​തി​മ​ധു​ര​മാ​യ സം​ഗീ​ത​മാ​യി മാ​റു​ന്നു.'' തെ​ല്ലു​നേ​ര​ത്തെ നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം ഒ​രു മ​ന്ദ​ഹാ​സ​ത്തോ​ടെ ഗു​രു തു​ട​ർ​ന്നു: ""പ്രാ​ർ​ഥ​ന​യും ഇ​തു​പോ​ലെ​ത​ന്നെ​യാ​ണ്. നാം ​ന​മ്മു​ടെ ശൂ​ന്യ​ത ദൈ​വ​ത്തി​നു സ​മ​ർ​പ്പി​ക്കുമ്പോൾ അ​വി​ട​ത്തെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കും.''

അ​നു​ദി​നം പ്രാ​ർ​ഥി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ൾ. പ്രാ​ർ​ഥ​ന​യി​ൽ ഏ​റി​യ​പ​ങ്കും വാ​ചാ​പ്രാ​ർ​ഥ​ന​യു​മാ​യി​രി​ക്കും. പ്രാ​ർ​ഥ​ന​ക​ൾ കൃ​ത്യ​മാ​യി ചൊ​ല്ലു​ന്ന​തി​ലാ​യി​രി​ക്കും ന​മ്മു​ടെ ശ്ര​ദ്ധ. അ​തു ന​ല്ല​തു​ത​ന്നെ. എ​ന്നാ​ൽ പ്രാ​ർ​ഥ​ന​യു​ടെ മ​ഹ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് വാ​ക്കു​ക​ളു​ടെ ശോ​ഭ​യി​ലോ അ​വ​യു​ടെ ഉ​രു​വി​ട​ലി​ലോ അ​ല്ല. പ്രാ​ർ​ഥ​ന​വ​ഴി ദൈ​വം ന​മ്മി​ലേ​ക്ക് ക​ട​ക്കാ​ൻ നാം ​അ​നു​വ​ദി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ലാ​ണ്.

ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ പ്രാ​ർ​ഥ​ന ന​മ്മെ സ​ജ്ജ​മാ​ക്കി​യാ​ൽ ആ ​പ്രാ​ർ​ഥ​ന ഒ​രി​ക്ക​ലും നി​ർ​ജീ​വ​മാ​കി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​ക​യും ചെ​യ്യും. തന്മൂല​മാ​ണ് ദൈ​വ​വ​ച​നം ഇ​പ്ര​കാ​രം പ​ഠി​പ്പി​ക്കു​ന്ന​ത്: ""വേ​ണ്ട​വി​ധം പ്രാ​ർ​ഥി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെ​ന്ന് ന​മു​ക്ക് അ​റി​ഞ്ഞു​കൂ​ടാ. എ​ന്നാ​ൽ, അ​വാ​ച്യ​മാ​യ നെ​ടു​വീ​ർ​പ്പു​ക​ളാ​ൽ ആ​ത്മാ​വു​ത​ന്നെ ന​മു​ക്കു​വേ​ണ്ടി മാ​ധ്യ​സ്ഥ്യം വ​ഹി​ക്കു​ന്നു'' (റോ​മ 8:26). അ​താ​യ​ത് ഗു​രു യു​വ​സ​ന്യാ​സി​യോ​ടു പ​റ​ഞ്ഞ​തു​പോ​ലെ, ദൈ​വ​ത്തി​ന്‍റെ സം​ഗീ​തം ന​മ്മി​ലൂ​ടെ ഒ​ഴു​കു​മെ​ന്നു സാ​രം.

അ​പ്പോ​ഴാ​ണ് പ്രാ​ർ​ഥ​നാ​മ​ധ്യേ നാം ​ദൈ​വ​ത്തി​ന്‍റെ സ്വ​രം കേ​ൾ​ക്കു​ക. ആ ​സ്വ​രം കേ​ൾ​ക്കുമ്പോ​ൾ, പ്ര​വാ​ച​ക​നാ​യി​ത്തീ​ർ​ന്ന ബാ​ല​നാ​യ സാ​മു​വ​ൽ പ​റ​ഞ്ഞ​തു​പോ​ലെ, നാ​മും പ​റ​യ​ണം: ""ദൈ​വ​മേ, സം​സാ​രി​ക്ക​ണ​മേ. അ​ങ്ങ​യു​ടെ ദാ​സ​ൻ കേ​ൾ​ക്കു​ന്നു'' (1 സാ​മു​വ​ൽ 3:9).

ചൈ​നീ​സ് പു​രാ​ണ​ത്തി​ൽ ഒ​രു ക​ഥ​യു​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ച​ക്ര​വ​ർ​ത്തി ത​ന്‍റെ ​സ​ദ​സി​ലു​ള്ള​വ​രോ​ട് ഏ​റ്റ​വും ചെ​റു​തും എ​ന്നാ​ൽ ഏ​റ്റ​വും വി​ശി​ഷ്ട​വു​മാ​യ ഒ​രു പ്രാ​ർ​ഥ​ന എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻഇ​പ്ര​കാ​രം എ​ഴു​തി​യ ഒ​രു കു​റി​പ്പ് ചക്രവർത്തിക്കു കൊ​ടു​ത്തു: "കേ​ൾ​ക്കു​ക, അ​നു​സ​രി​ക്കു​ക.'

ഇ​തു ക​ണ്ട​പ്പോ​ൾ ച​ക്ര​വ​ർ​ത്തി​ക്ക് കാ​ര്യം വ്യ​ക്ത​മാ​യി​ല്ല. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച ച​ക്ര​വ​ർ​ത്തി​യോ​ട് ആ​ധ്യാ​ത്മി​ക​ചി​ന്ത​ക​ൻ പ​റ​ഞ്ഞു: ""ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ൽ മു​ഴു​വ​നും നാ​മാ​ണ് സം​സാ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ പ്രാ​ർ​ഥ​ന​യി​ൽ നാം ​ദൈ​വ​സ്വ​ര​ത്തി​നാ​യി കാ​തോ​ർ​ത്തി​രി​ക്ക​ണം. ആ ​സ്വ​രം നാം ​അ​നു​സ​രി​ക്കു​ക​യും വേ​ണം.''

ദൈ​വം എ​പ്പോ​ഴും ന​മ്മോ​ടു സം​സാ​രി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ് വാ​സ്ത​വം. ദൈ​വം പ്ര​വാ​ച​ക​നി​ലൂ​ടെ പ​റ​യു​ന്നു: ""നീ ​വ​ല​ത്തോ​ട്ടോ ഇ​ട​ത്തോ​ട്ടോ തി​രി​യു​ന്പോ​ൾ നി​ന്‍റെ കാ​തു​ക​ൾ പി​ന്നി​ൽ​നി​ന്ന് ഒ​രു സ്വ​രം ശ്ര​വി​ക്കും. ഇ​താ​ണ് വ​ഴി. ഇ​തി​ലേ പോ​വു​ക'' (ഏ​ശ​യ്യാ 30:21). ദൈ​വ​ത്തി​ന്‍റെ ഈ ​സ്വ​രം കേ​ൾ​ക്കാ​നു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി​രി​ക്ക​ണം ന​മ്മു​ടെ പ്രാ​ർ​ഥ​ന.

ന​മ്മു​ടെ നാ​ഥ​നും ര​ക്ഷ​ക​നു​മാ​യ യേ​ശു പ​റ​യു​ന്നു: ""എ​ന്‍റെ ആ​ടു​ക​ൾ എ​ന്‍റെ സ്വ​രം ശ്ര​വി​ക്കു​ന്നു'' (യോ​ഹ 10:27). ലാ​സ​റി​നെ​യും അ​യാ​ളു​ടെ ര​ണ്ടു സ​ഹോ​ദ​രി​ക​ളെ​യും യേ​ശു സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യ മേ​രി അ​വി​ട​ത്തെ പാ​ദാ​ന്തി​ക​ത്തി​ലി​രു​ന്ന് അ​വി​ട​ത്തെ സ്വ​രം കേ​ട്ടു​കൊ​ണ്ടി​രു​ന്നു. അ​തേ​ക്കു​റി​ച്ച് പ​രാ​തി​പ​റ​ഞ്ഞ മ​ർ​ത്താ​യോ​ട് യേ​ശു പ​റ​ഞ്ഞു: ""മ​റി​യം ന​ല്ല ഭാ​ഗം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു'' (ലൂ​ക്കാ 10:42)

മ​റി​യം യേ​ശു​വി​ന്‍റെ സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ത്ത​തു​പോ​ലെ, ന​മ്മു​ടെ പ്രാ​ർ​ഥ​ന​യി​ലും നാം ​ദൈ​വ​സ്വ​ര​ത്തി​നു ചെ​വി​കൊ​ടു​ക്ക​ണം. എ​ന്നാ​ൽ അ​തു​കൊ​ണ്ട് പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ ദൈ​വ​ത്തോ​ടു പ​റ​യേ​ണ്ട എ​ന്ന് അ​ർ​ഥ​മി​ല്ല. എ​ന്നു​മാ​ത്ര​മ​ല്ല, പ്രാ​ർ​ഥ​ന​യി​ലൂ​ടെ ന​മ്മു​ടെ അ​നു​ദി​നാ​വ​ശ്യ​ങ്ങ​ളെ​ക്കു​റി​ച്ച് ദൈ​വ​ത്തോ​ടു സം​സാ​രി​ക്കു​ക​യും വേ​ണം.

സ്കോ​ട്ട്‌ലൻ​ഡി​നു പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള ഒ​രു ദ്വീ​പാ​ണ് അ​യോ​ണ. ഈ ​ദ്വീ​പി​ൽ പൊ​ള്ള​യാ​യ ഒ​രു വ​ലി​യ പാ​റ​യു​ണ്ട​ത്രേ. പ​ണ്ടു​കാ​ല​ത്തു തീ​ർ​ഥാ​ട​ക​ർ ഈ ​പാ​റ​യു​ടെ അ​രി​കി​ൽ പോ​യി​നി​ന്നു പ്രാ​ർ​ഥി​ക്കു​മാ​യി​രു​ന്നു. ആ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥി​ക്കു​മ്പോൾ കാ​റ്റ് ആ ​പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ വി​ശ്വാ​സം.

ഇ​തേ​ക്കു​റി​ച്ച് പി​ന്നീ​ട് ഒ​രു തീ​ർ​ഥാ​ട​ക​ൻ എ​ഴു​തി: ""ഈ ​പാ​റ​യു​ടെ വി​ട​വി​ലൂ​ടെ പ്രാ​ർ​ഥ​ന​ക​ൾ ദൈ​വ​സ​ന്നി​ധി​യി​ൽ എ​ത്തി​യി​രു​ന്നു എ​ന്ന​ത​ല്ല അ​ദ്ഭു​തം. പ്ര​ത്യു​ത ഈ ​പ്രാ​ർ​ഥ​ന​യി​ലൂ​ടെ അ​വി​ടെ പ്രാ​ർ​ഥി​ച്ച​വ​രു​ടെ മ​ന​സി​ലും ജീ​വി​ത​ത്തി​ലും മാ​റ്റം​വ​ന്നു എ​ന്ന​താ​ണ് അ​ദ്ഭു​തം.''

പ്രാ​ർ​ഥ​ന എ​പ്പോ​ഴും ന​മ്മു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളെ മാ​റ്റി​മ​റി​ച്ചു എ​ന്നു​വ​രി​ല്ല. അ​തു​പോ​ലെ പ്രാ​ർ​ഥ​ന​വ​ഴി നാം ​ആ​ഗ്ര​ഹി​ച്ച​തെ​ല്ലാം ല​ഭി​ച്ചു​വെ​ന്നും വ​രി​ല്ല. എ​ന്നാ​ൽ ദൈ​വ​സ്വ​ര​ത്തി​നു കാ​തോ​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​തു​കൂ​ടി​യാ​ണു ന​മ്മു​ടെ പ്രാ​ർ​ഥ​ന​യെ​ങ്കി​ൽ ആ ​പ്രാ​ർ​ഥ​ന ന​മ്മെ മാ​റ്റി​മ​റി​ക്കു​ക​ത​ന്നെ ചെ​യ്യും.

അ​പ്പോ​ൾ ന​മ്മു​ടെ ക്രോ​ധം ക്ഷ​മ​യാ​യും, ദുഃ​ഖം ശ​ക്തി​യാ​യും, ഇ​രു​ട്ട് വെ​ളി​ച്ച​മാ​യും മാ​റും. തന്മൂല​മാ​ണ് ത​ത്വ​ചി​ന്ത​ക​നും ദൈ​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ സോ​റ​ൻ കി​ർ​ക്കെ​ഗാ​ർ​ഡ് എ​ഴു​തി​യ​ത്: ""പ്രാ​ർ​ഥ​ന ദൈ​വ​ത്തെ മാ​റ്റാ​നു​ള്ള​ത​ല്ല, പ്രാ​ർ​ഥി​ക്കു​ന്ന​വ​നെ മാ​റ്റാ​നു​ള്ള​താ​ണ്.''

പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വം ന​മ്മി​ലേ​ക്കു ക​ട​ന്നു​വ​രാ​ൻ ന​മു​ക്ക് അ​നു​വ​ദി​ക്കാം. അ​പ്പോ​ൾ അ​ദ്ഭു​ത​ങ്ങ​ൾ ന​മ്മി​ൽ സം​ഭ​വി​ക്കും. കാ​ര​ണം ദൈ​വം ക​ട​ന്നു​വ​രു​ന്നി​ട​ത്ത് കാ​ര്യ​ങ്ങ​ളൊ​ന്നും പ​ഴ​യ​പ​ടി ആ​യി​രി​ക്കു​ക​യി​ല്ല. അ​വി​ടെ​യെ​ല്ലാം പു​തി​യ രീ​തി​യി​ലാ​യി​രി​ക്കും. അ​താ​ക​ട്ടെ, ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലും.

Jeevithavijayam

ദൈ​വാ​ഗ്നി​യാ​ൽ വീ​ണ്ടും ജ്വ​ലി​ക്കാ​ൻ

വ​ലി​യ തീ​ക്ഷ്ണ​ത​യോ​ടു​കൂ​ടി ഈ​ജി​പ്റ്റി​ലെ മ​രു​ഭൂ​മി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ആ ​യു​വ​സ​ന്യാ​സി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു സ​ന്യാ​സി​ക​ളോ​ടൊ​പ്പം ആ​ധ്യാ​ത്മി​ക​ത​യി​ൽ വ​ള​രു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ കു​റേ​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​യു​വ​സ​ന്യാ​സി​ക്ക് വ​ലി​യ ശൂ​ന്യ​ത അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രു​ദി​വ​സം ആ ​യു​വ​സ​ന്യാ​സി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു വൃ​ദ്ധ​സ​ന്യാ​സി​യോ​ടു പ​റ​ഞ്ഞു: ""പ്രാ​ർ​ഥി​ക്കാ​നു​ള്ള എ​ന്‍റെ ആ​ഗ്ര​ഹം ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. എ​നി​ക്കൊ​ന്നി​നും ഒ​രു​ന്മേ​ഷം തോ​ന്നു​ന്നി​ല്ല.''

അ​പ്പോ​ൾ തൊ​ട്ട​ടു​ത്ത് ഒ​രു തീ​ക്ക​ന​ൽ എ​രി​യു​ന്നു​ണ്ടാ​യി​രു​ന്നു. വൃ​ദ്ധ​സ​ന്യാ​സി ഒ​ര​ക്ഷ​രം​പോ​ലും ഉ​രി​യാ​ടാ​തെ ആ ​തീ​ക്ക​ന​ലി​ൽ​നി​ന്ന് ക​ത്തു​ന്ന ഒ​രു ക​രി​ക്ക​ട്ട ഒ​രു ഇ​രു​ന്പു​ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ചു മാ​റ്റി ഒ​രി​ട​ത്തു​വ​ച്ചു. അ​പ്പോ​ൾ സാ​വ​ധാ​നം അ​തി​ലെ അ​ഗ്നി അ​പ്ര​ത്യ​ക്ഷ​മാ​യി. ഉ​ട​നെ​ത്ത​ന്നെ വൃ​ദ്ധ​സ​ന്യാ​സി ആ ​ക​രി​ക്ക​ട്ട​യെ​ടു​ത്ത് തീ​യി​ലേ​ക്കി​ട്ടു. അ​തു വീ​ണ്ടും ആ​ളി​ക്ക​ത്താ​ൻ​തു​ട​ങ്ങി. ""നി​ന്‍റെ ആ​ത്മാ​വ് വീ​ണ്ടും ജ്വ​ലി​ക്ക​ണ​മെ​ങ്കി​ൽ അ​ഗ്നി​യോ​ടു ചേ​ർ​ന്നി​രി​ക്ക​ണം''- വൃ​ദ്ധ​സ​ന്യാ​സി പ​റ​ഞ്ഞു., ""ദൈ​വ​മാ​കു​ന്ന അ​ഗ്നി​യോ​ട്.''

ഇ​ന്ന് അ​ന്പ​തു​നോ​ന്പ് ആ​രം​ഭി​ക്കു​ക​യാ​ണ്. എ​ന്താ​ണ് അ​ന്പ​തു​നോ​ന്പ് ന​മു​ക്കു​ന​ൽ​കു​ന്ന പ്ര​ധാ​ന സ​ന്ദേ​ശം? അ​ത് വൃ​ദ്ധ​സ​ന്യാ​സി പ​റ​ഞ്ഞ​തു​പോ​ലെ ദൈ​വ​മാ​കു​ന്ന അ​ഗ്നി​യോ​ടു ചേ​ർ​ന്നി​രു​ന്ന് ന​മ്മു​ടെ ആ​ത്മാ​വി​നെ വീ​ണ്ടും ജ്വ​ലി​പ്പി​ക്കു​ക എ​ന്ന​താ​ണ്. ദൈ​നം​ദി​ന​ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ​മൂ​ലം ന​മ്മു​ടെ ആ​ത്മീ​യ​ജീ​വി​ത​ത്തി​ന് മ​ങ്ങ​ലേ​ൽ​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. അ​തി​നാ​ലാ​ണ് ന​മ്മു​ടെ ആ​ത്മാ​വി​നെ ഉ​ജ്വ​ലി​പ്പി​ക്കു​വാ​ൻ നാം ​ഇ​ട​യ്ക്കി​ടെ ദൈ​വ​മാ​കു​ന്ന അ​ഗ്നി​യി​ലേ​ക്ക് ചേ​ർ​ന്നി​രി​ക്കേ​ണ്ട​ത്. ദൈ​വ​ത്തി​ലേ​ക്കു​ള്ള ഈ ​തി​രി​ച്ചു​വ​ര​വി​നു ന​മ്മെ സ​ഹാ​യി​ക്കു​ന്ന മൂ​ന്നു പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ് പ്രാ​ർ​ഥ​ന, ഉ​പ​വാ​സം, ദാ​ന​ധ​ർ​മം എ​ന്നി​വ.

വി​ശു​ദ്ധ​മാ​യ ഈ ​നോ​ന്പു​ദി​വ​സ​ങ്ങ​ളി​ൽ പ്ര​പ​ഞ്ച​ത്തി​ലെ കോ​ലാ​ഹ​ല​ങ്ങ​ളി​ൽ​നി​ന്ന് കു​റ​ച്ചു​നേ​ര​മെ​ങ്കി​ലും മാ​റി​യി​രു​ന്ന് ദൈ​വ​ത്തി​ന്‍റെ ശ​ബ്ദം നാം ​വീ​ണ്ടും കേ​ൾ​ക്ക​ണം. അ​തു സാ​ധി​ക്ക​ണ​മെ​ങ്കി​ൽ പ്രാ​ർ​ഥ​ന​യി​ൽ നാം ​സ​മ​യം ചെ​ല​വ​ഴി​ക്കു​ക​ത​ന്നെ വേ​ണം. അ​ങ്ങ​നെ​യൊ​രു മാ​തൃ​ക ദൈ​വ​പു​ത്ര​നാ​യ യേ​ശു​ത​ന്നെ ന​മു​ക്കു ന​ൽ​കി​യി​ട്ടു​ണ്ട്. ത​ന്‍റെ പ​ര​സ്യ​ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് അ​വി​ട​ന്ന് മ​രു​ഭൂ​മി​യി​ലേ​ക്കു പോ​യ​ത് പ്രാ​ർ​ഥി​ക്കാ​നും ഉ​പ​വ​സി​ക്കാ​നു​മാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്ത​തി​ലൂ​ടെ​യാ​ണ് ത​ന്‍റെ ജീ​വി​തം പി​താ​വാ​യ ദൈ​വ​ത്തി​ന്‍റെ ഹി​ത​ത്തി​ന​നു​സ​രി​ച്ചാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് യേ​ശു ഉ​റ​പ്പു​വ​രു​ത്തി​യ​ത്.

നോ​ന്പു​കാ​ല​ത്തു നാം ​ചെ​യ്യേ​ണ്ട​തും ഇ​തു​ത​ന്നെ​യാ​ണ്. പ്രാ​ർ​ഥ​ന​യി​ലൂ​ടെ ദൈ​വ​ത്തോ​ടൊ​പ്പം ആ​യി​രു​ന്നു​കൊ​ണ്ട് അ​വി​ട​ത്തെ തി​രു​വി​ഷ്ടം നാം ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. അ​പ്പോ​ഴാ​ണ് പ്ര​ലോ​ഭ​ന​ങ്ങ​ളെ വി​ജ​യ​ക​ര​മാ​യി നേ​രി​ട്ട് ദൈ​വ​ത്തെ ന​മ്മു​ടെ ജീ​വി​ത്തി​ന്‍റെ മ​ധ്യ​ത്തി​ൽ നി​ർ​ത്തി​ക്കൊ​ണ്ട് മു​ന്നോ​ട്ടു​പോ​കാ​ൻ ന​മു​ക്കു സാ​ധി​ക്കു​ക. എ​ന്നാ​ൽ നാം ​മ​റ​ന്നു​പോ​ക​രു​താ​ത്ത മ​റ്റൊ​രു കാ​ര്യ​മു​ണ്ട്. അ​ത് ഉ​പ​വാ​സ​മാ​ണ്.

ജോ​യെ​ൽ പ്ര​വാ​ച​ക​ൻ​വ​ഴി ദൈ​വം ഇ​പ്ര​കാ​രം അ​രു​ളി​ച്ചെ​യ്യു​ന്നു: ""ഇ​പ്പോ​ഴെ​ങ്കി​ലും ഉ​പ​വാ​സ​ത്തോ​ടും വി​ലാ​പ​ത്തോ​ടും നെ​ടു​വീ​ർ​പ്പോ​ടും​കൂ​ടെ നി​ങ്ങ​ൾ പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ എ​ന്‍റെ അ​ടു​ക്ക​ലേ​ക്കു തി​രി​ച്ചു​വ​രു​വി​ൻ. നി​ങ്ങ​ളു​ടെ ഹൃ​ദ​യ​മാ​ണ് കീ​റേ​ണ്ട​ത്, വ​സ്ത്ര​മ​ല്ല'' (2:12-13). ന​മ്മു​ടെ പ്രാ​ർ​ഥ​ന​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി പ​ശ്ചാ​ത്താ​പ​മു​ണ്ടാ​ക​ണം. അ​തോ​ടൊ​പ്പം ഉ​പ​വാ​സ​വും.

ഉ​പ​വാ​സ​മെ​ന്നു പ​റ​യു​ന്ന​തു​കൊ​ണ്ട് ഭ​ക്ഷ​ണം ഉ​പേ​ക്ഷി​ക്കു​ക എ​ന്നു മാ​ത്ര​മ​ല്ല അ​ർ​ഥ​മാ​ക്കു​ന്ന​ത്. പ്ര​ത്യു​ത, ദൈ​വ​ത്തി​ന്‍റെ വ​ര​പ്ര​സാ​ദം സ്വീ​ക​രി​ക്കാ​ൻ ന​മ്മെ സ​ജ്ജ​മാ​ക്കു​ക എ​ന്നു​ള്ള​തു​കൂ​ടി​യാ​ണ്. മ​ഹാ​ത്മാ​ഗാ​ന്ധി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ""ഉ​പ​വാ​സം സ​ത്യ​ന്ധ​മാ​യ പ്രാ​ർ​ഥ​ന​യാ​ണ്.'' കാ​ര​ണം ന​മ്മു​ടെ മ​ന​സ് ശു​ദ്ധി​യാ​ക്കാ​നും ന​മ്മു​ടെ ഇ​ഷ്ട​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ നി​യ​ന്ത്രി​ക്കാ​നും ഉ​പ​വാ​സം ശ​ക്തി​ന​ൽ​കു​ന്നു. ത​ന്മൂ​ലം ന​മ്മു​ടെ പ്രാ​ർ​ഥ​നാ​ജീ​വി​തം കൂ​ടു​ത​ലാ​യി ജ്വ​ലി​ക്കു​വാ​ൻ തു​ട​ങ്ങും.

നോ​ന്പു​കാ​ല​ത്ത് വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി മ​ല​ക​ളി​ലേ​ക്കോ ഗു​ഹ​ക​ളി​ലേ​ക്കോ ത​നി​യെ പോ​യി പ്രാ​ർ​ഥ​ന​യി​ലും ഉ​പ​വാ​സ​ത്തി​ലും ചെ​ല​വ​ഴി​ക്കു​മാ​യി​രു​ന്നു. അ​വി​ടെ​യു​ള്ള നി​ശ​ബ്ദ​ത​യി​ൽ ദൈ​വ​വു​മാ​യി ഒ​ന്നു​ചേ​ർ​ന്ന അ​ദ്ദേ​ഹം തി​രി​കെ​യെ​ത്തു​ന്പോ​ഴൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖം പ്ര​കാ​ശി​ച്ചി​രു​ന്ന​താ​യി അ​നു​ഭ​വ​സ്ഥ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യെ​പ്പോ​ലെ ഉ​പ​വ​സി​ക്കു​വാ​നും പ്രാ​ർ​ഥി​ക്കാ​നും ന​മു​ക്കെ​ല്ലാ​വ​ർ​ക്കും സാ​ധി​ച്ചു​വെ​ന്നു വ​രി​ല്ല. എ​ന്നാ​ൽ പ്രാ​ർ​ഥ​ന, ഉ​പ​വാ​സം, ദാ​ന​ധ​ർ​മം എ​ന്നി​വ​യി​ലൂ​ടെ നാം ​ദൈ​വ​ത്തോ​ട് കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​ത​ന്നെ​വേ​ണം.

പ്രാ​ർ​ഥ​ന ന​മ്മെ ദൈ​വ​ത്തോ​ട് ബ​ന്ധി​പ്പി​ച്ച് അ​ടു​പ്പി​ക്കു​ന്പോ​ൾ ഉ​പ​വാ​സ​മാ​ക​ട്ടെ ന​മ്മു​ടെ ഹൃ​ദ​യ​ത്തെ ശു​ദ്ധീ​ക​രി​ച്ച് ദൈ​വ​കൃ​പ സ്വീ​ക​രി​ക്കാ​ൻ ന​മ്മെ സ​ജ്ജ​രാ​ക്കു​ന്നു. ദാ​ന​ധ​ർ​മ​മാ​ക​ട്ടെ ദൈ​വ​സ്നേ​ഹം ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​വാ​ൻ ന​മ്മെ സ​ഹാ​യി​ക്കു​ന്നു. ദാ​ന​ധ​ർ​മം ചെ​യ്യു​ന്പോ​ൾ അ​തു നാം ​ദൈ​വ​ത്തി​നു ചെ​യ്യു​ന്ന​തു​പോ​ലെ​യ​ല്ലേ? അ​തി​നാ​ല​ല്ലേ ""നി​ങ്ങ​ൾ ഈ ​ചെ​റി​യ​വ​രി​ൽ ഒ​രു​വ​നു ചെ​യ്ത​പ്പോ​ഴൊ​ക്കെ എ​നി​ക്കു​ത​ന്നെ​യാ​ണു ചെ​യ്ത​ത്'' എ​ന്നു യേ​ശു​നാ​ഥ​ൻ പ​ഠി​പ്പി​ച്ചി​ട്ടു​ള്ള​ത്? (മ​ത്താ 25:40).
ദൈ​വ​സ്നേ​ഹ​ത്തെ​പ്ര​തി നാം ​ചെ​യ്യു​ന്ന ദാ​ന​ധ​ർ​മം ന​മ്മു​ടെ പ്രാ​യ​ശ്ചി​ത്ത​ത്തി​ന്‍റെ ഭാ​ഗ​മാ​യും കാ​ണാ​നാ​വും. കാ​ര​ണം ന​മ്മു​ടെ പാ​പ​ങ്ങ​ളി​ൽ കു​റേ​യെ​ങ്കി​ലും നാം ​ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ​ല്ലോ.

ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ന്‍റെ നാ​ട്ടി​ൽ വ​സി​ക്കു​ന്ന അ​ഗ​തി​യും ദ​രി​ദ്ര​നു​മാ​യ നി​ന്‍റെ സ​ഹോ​ദ​ര​നു കൈ​യ​യ​ച്ചു കൊ​ടു​ക്കു​ക എ​ന്നു ഞാ​ൻ നി​ന്നോ​ടു ക​ല്പി​ക്കു​ന്നു'' (നി​യ​മ 15:11). ഈ ​ക​ല്പ​ന പാ​ലി​ക്കു​ന്ന​തി​ൽ പ​ല​പ്പോ​ഴും വീ​ഴ്ച​വ​രു​ത്തു​ന്ന​വ​ര​ല്ലേ ന​മ്മ​ൾ? അ​പ്പോ​ൾ​പി​ന്നെ ദാ​ന​ധ​ർ​മം ഈ ​വീ​ഴ്ച​യ്ക്കു​ള്ള പ​രി​ഹാ​ര​മാ​യി ക​ണ്ടു​കൊ​ണ്ടു​വേ​ണം നാം ​അ​തു ചെ​യ്യാ​ൻ.

വി​ശു​ദ്ധ​മാ​യ ഈ ​നോ​ന്പു​കാ​ല​ത്ത് പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും ഉ​പ​വാ​സ​ത്തി​ലൂ​ടെ​യും ദാ​ന​ധ​ർ​മ​ത്തി​ലൂ​ടെ​യും ന​മ്മു​ടെ ആ​ത്മീ​യ​ജീ​വി​ത​ത്തെ ജ്വ​ലി​പ്പി​ക്കാ​നു​ള്ള വ​ലി​യ കൃ​പ​യ്ക്കാ​യി ന​മു​ക്കു പ്രാ​ർ​ഥി​ക്കാം. അ​പ്പോ​ൾ ന​മ്മു​ടെ ജീ​വി​തം തീ​ർ​ച്ച​യാ​യും ന​വീ​ക​രി​ക്ക​പ്പെ​ടു​ക​ത​ന്നെ ചെ​യ്യും.

Jeevithavijayam

ത്യാ​ഗ​ത്തി​ൽ​നി​ന്നൊ​ഴു​കു​ന്ന ജീ​വി​ത​ന​ദി​ക​ൾ

ചൈ​ന​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നാ​ലു ന​ദി​ക​ളാ​ണ് യാം​ഗ്സി, യെ​ല്ലോ, പേ​ൾ, ഹെ​യ്‌​ലോം​ഗ് എ​ന്നി​വ. ഇ​വ​യു​ടെ ഉ​ദ്ഭ​വ​ത്തെ​ക്കു​റി​ച്ച് ചൈ​നീ​സ് പു​രാ​ണ​ങ്ങ​ളി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു ക​ഥ​യു​ണ്ട്. ഇ​തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ നാ​ലു വ്യാ​ളി​ക​ളാ​ണ്. തീ​തു​പ്പു​ന്ന ഈ ​വ്യാ​ളി​ക​ൾ ആ​ദ്യം ആ​കാ​ശ​ലോ​ക​ത്താ​ണ് ജീ​വി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ ആ​കാ​ശ​ത്തി​ന്‍റെ​യും ഭൂ​മി​യു​ടെ​യും പ​ര​മാ​ധി​കാ​രി​യാ​യി​രു​ന്ന ജ​യ്ഡ് ച​ക്ര​വ​ർ​ത്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.

പ്ര​കൃ​തി​യു​ടെ പ്ര​വാ​ഹ​വും മ​നു​ഷ്യ​രു​ടെ വി​ധി​യും നി​യ​ന്ത്രി​ക്കു​ന്ന​തു ജ​യ്ഡ് ച​ക്ര​വ​ർ​ത്തി​യാ​ണെ​ന്നാ​യി​രു​ന്നു ചൈ​ന​ക്കാ​രു​ടെ വി​ശ്വാ​സം. ഒ​രു​വ​ർ​ഷം ഭൂ​മി​യി​ൽ ക​ടു​ത്ത വ​ര​ൾ​ച്ച വ​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭൂ​മി വേ​ദ​ന​കൊ​ണ്ടു നി​ല​വി​ളി​ച്ചു. ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി പ​ര​ക്കം​പാ​ഞ്ഞു. സ​ഹാ​യ​ത്തി​നാ​യി പ്രാ​ർ​ഥ​ന​ക​ൾ സ്വ​ർ​ഗ​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നു. ഈ ​ദു​രി​തം​ക​ണ്ട് വ്യാ​ളി​ക​ൾ നാ​ലും ച​ക്ര​വ​ർ​ത്തി​യു​ടെ അ​ര​മ​ന​യി​ലേ​ക്കു പ​റ​ന്നു. എ​ത്ര​യും​വേ​ഗം ഭൂ​മി​യി​ലേ​ക്ക് മ​ഴ അ​യ​യ്ക്ക​ണ​മെ​ന്ന് അ​വ​ർ കേ​ണ​പേ​ക്ഷി​ച്ചു. ഉ​ട​നെ​ത​ന്നെ മ​ഴ അ​യ​യ്ക്കാ​മെ​ന്ന് ച​ക്ര​വ​ർ​ത്തി വാ​ഗ്ദാ​നം​ചെ​യ്തു.

എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ പ​ല​തു​ക​ഴി​ഞ്ഞി​ട്ടും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. സൂ​ര്യ​ൻ ക​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഭൂ​മി വെ​ന്തു​രു​കാ​ൻ തു​ട​ങ്ങി. മ​നു​ഷ്യ​രു​ടെ ദുഃ​ഖം വ​ർ​ധി​ച്ചു. ഇ​തു​ക​ണ്ട് ക​രു​ണ​തോ​ന്നി​യ വ്യാ​ളി​ക​ൾ ക​ട​ലി​ലേ​ക്കു പ​റ​ന്നു. അ​വ​ർ വ​ൻ​തോ​തി​ൽ ക​ട​ൽ​ജ​ലം ശേ​ഖ​രി​ച്ച് ഭൂ​മി​യി​ലേ​ക്ക് മ​ഴ​യാ​യി വ​ർ​ഷി​ച്ചു. അ​പ്പോ​ൾ മേ​ഘ​ങ്ങ​ൾ കൂ​ട്ടി​നെ​ത്തി. അ​വ മ​ഴ വ​ർ​ഷി​ച്ചു. ഭൂ​മി ഉ​ട​ന​ടി പു​തു​ജീ​വ​ൻ നേ​ടി. ഉ​ണ​ങ്ങി​യ വ​യ​ലു​ക​ൾ വേ​ഗം പ​ച്ച​പി​ടി​ച്ചു. ജ​ന​ങ്ങ​ൾ ആ​ഹ്ലാ​ദ​ഭ​രി​ത​രാ​യി സ്വ​ർ​ഗ​ത്തി​ലേ​ക്കു​നോ​ക്കി ന​ന്ദി​പ​റ​ഞ്ഞു.

ഭൂ​മി​യി​ൽ മ​ഴ ല​ഭി​ച്ച​കാ​ര്യം ജ​യ്ഡ് ച​ക്ര​വ​ർ​ത്തി അ​റി​ഞ്ഞു. അ​ദ്ദേ​ഹം കോ​പി​ഷ്ഠ​നാ​യി. ത​ന്‍റെ അ​നു​മ​തി​കൂ​ടാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​ന് ക​ടു​ത്ത ശി​ക്ഷ​യാ​യി നാ​ലു വ്യാ​ളി​ക​ളെ​യും വ​ലി​യ പ​ർ​വ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ട​വി​ലാ​ക്കി. എ​ന്നാ​ൽ വ്യാ​ളി​ക​ൾ ത​ങ്ങ​ളു​ടെ ദു​ർ​വി​ധി​യോ​ർ​ത്ത് വി​ല​പി​ക്കു​ക​യ​ല്ല ചെ​യ്ത​ത്. പ​ക​രം ജ​ന​ങ്ങ​ളെ എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്നാ​ണ് അ​വ ആ​ലോ​ചി​ച്ച​ത്.

അ​തേ​ത്തു​ട​ർ​ന്ന് ആ ​നാ​ലു വ്യാ​ളി​ക​ളും ത​ങ്ങ​ളെ​ത്ത​ന്നെ നാ​ലു മ​ഹാ​ന​ദി​ക​ളാ​ക്കി മാ​റ്റി. അ​ങ്ങ​നെ​യാ​ണ​ത്രേ യാം​ഗ്സി ന​ദി, മ​ഞ്ഞ ന​ദി, പേ​ൾ ന​ദി, ഹെ​യ്‌​ലോം​ഗ് ന​ദി എ​ന്നി​വ ഉ​ദ്ഭ​വി​ച്ച​ത്! ഈ ​മ​ഹാ​ന​ദി​ക​ൾ ചൈ​ന​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും വേ​ണ്ടു​വോ​ളം ജ​ലം ന​ൽ​കു​ന്നു.

ഇ​തു വെ​റു​മൊ​രു പു​രാ​ണ ക​ഥ​യാ​ണ്. എ​ന്നാ​ൽ ഈ ​ക​ഥ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന വ​ലി​യ സ​ത്യ​മു​ണ്ട്. ജീ​വി​തം ഒ​ഴു​കു​ന്ന​ത് ത്യാ​ഗ​ത്തി​ൽ​നി​ന്നാ​ണ്. മ​റ്റു​ള്ള​വ​രു​ടെ ത്യാ​ഗ​ത്തി​ന്‍റെ ഫ​ല​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ പ​ല ദാ​ന​ങ്ങ​ളും ന​ന്മ​ക​ളും. അ​തു​പോ​ലെ ന​മ്മു​ടെ ത്യാ​ഗ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യ​ല്ലേ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​തം പ​ല​പ്പോ​ഴും ധ​ന്യ​മാ​കു​ന്ന​ത്?

മ​ക്ക​ളു​ടെ ന​ന്മ​യ്ക്കാ​യി മാ​താ​പി​താ​ക്ക​ൾ സ​ഹി​ക്കു​ന്ന ത്യാ​ഗ​ങ്ങ​ൾ എ​ത്ര​യോ വ​ലു​താ​ണ്! അ​വ​ർ ഉ​റ​ക്ക​വും വി​ശ്ര​മ​വു​മൊ​ക്കെ ഉ​പേ​ക്ഷി​ച്ച​ല്ലേ മ​ക്ക​ളു​ടെ ന​ന്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത്? രാ​ജ്യ​സു​ര​ക്ഷ​യ്ക്കാ​യി കൊ​ടും​ത​ണു​പ്പ​ത്തും കാ​വ​ലി​രി​ക്കു​ന്ന സൈ​നി​ക​രു​ടെ ത്യാ​ഗം ന​മു​ക്ക് വി​സ്മ​രി​ക്കാ​നാ​വു​മോ? വി​വി​ധ സേ​വ​ന​രം​ഗ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ എ​ത്ര​യോ അ​ധി​ക​മാ​ണ് ന​മ്മു​ടെ​യി​ട​യി​ൽ? ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, അ​ധ്യാ​പ​ക​ർ, സാ​മൂ​ഹ്യ​സേ​വ​ക​ർ, അ​ഗ​തി​ശു​ശ്രൂ​ഷ​ക​ർ എ​ന്നി​വ​രൊ​ക്കെ ഈ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​രു​ടെ​യൊ​ക്കെ ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​ന​മ​ല്ലേ ന​മ്മു​ടെ സ​മൂ​ഹ​ത്തെ സു​ഗ​മ​മാ​യി മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്?

ചൈ​നീ​സ് പു​രാ​ണ​ത്തി​ലെ നാ​ലു വ്യാ​ളി​ക​ളും സ്വ​ന്തം മ​ഹ​ത്വ​മ​ല്ല അ​ന്വേ​ഷി​ച്ച​ത്. അ​വ​യു​ടെ ല​ക്ഷ്യം മ​നു​ഷ്യ​രു​ടെ ന​ന്മ​യാ​യി​രു​ന്നു. ത​ന്മൂ​ല​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടും സ്വ​ന്തം ത്യാ​ഗ​ത്തി​ലൂ​ടെ അ​വ ജ​ന​ങ്ങ​ൾ​ക്ക് ജ​ലം ഉ​റ​പ്പു​വ​രു​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ന​ത്തെ ലോ​ക​ത്തു നാം ​കാ​ണു​ന്ന​ത് ഇ​ങ്ങ​നെ​യ​ല്ല​ല്ലോ. ന​മ്മി​ൽ ഏ​റെ​പ്പേ​രും അ​ന്വേ​ഷി​ക്കു​ന്ന​തു സ്വ​ന്തം സു​ഖ​വും മ​ഹ​ത്വ​വു​മൊ​ക്കെ​യ​ല്ലേ? മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ആ​ർ​ക്കാ​ണ് സ​മ​യം? എ​ന്നാ​ൽ, ഇ​താ​ണോ ശ​രി​യാ​യ വ​ഴി​യെ​ന്ന് നാം ​സ്വ​യം ചോ​ദി​ക്കേ​ണ്ട​തു​ണ്ട്.

ലോ​കം ക​ണ്ടി​ട്ടു​ള്ള ബു​ദ്ധി​രാ​ക്ഷ​സ​ന്മാ​രി​ൽ അ​ഗ്ര​ഗ​ണ്യ​നാ​യ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈ​ൻ പ​റ​യു​ന്നു: ""മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വി​ക്കു​ന്ന ജീ​വി​തം മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ വി​ല​പ്പെ​ട്ട​താ​യി​ട്ടു​ള്ള​ത്.'' അ​തു​പോ​ലെ അ​മേ​രി​ക്ക​ൻ ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന റാ​ൾ​ഫ് എ​മേ​ഴ്സ​ണ്‍ പ​റ​യു​ന്ന​തു ശ്ര​ദ്ധി​ക്കു​ക: ""ജീ​വി​ത​ത്തി​ന്‍റെ ല​ക്ഷ്യം സ്വ​ന്തം സു​ഖം ക​ണ്ടെ​ത്തു​ക എ​ന്നു​ള്ള​ത​ല്ല, പ്ര​ത്യു​ത മ​റ്റു​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​വും ആ​ദ​ര​ണീ​യ​വും ക​രു​ണാ​സ​ന്പ​ന്ന​വു​മാ​യി​രി​ക്കു​ക എ​ന്ന​താ​ണ്.''

ഇ​ന്ന​ത്തെ ലോ​കം "എ​നി​ക്ക് എ​ന്തു​കി​ട്ടു'​മെ​ന്നു ചോ​ദി​ക്കു​ന്പോ​ൾ, "എ​നി​ക്ക് എ​ന്തു കൊ​ടു​ക്കാ​ൻ സാ​ധി​ക്കും' എ​ന്നു ചോ​ദി​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കു​മോ? എ​ന്നാ​ൽ ന​മ്മു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്കാ​യി ജീ​വി​ക്കു​ന്ന ജീ​വി​ത​മാ​യി മാ​റും. അ​തി​ലൂ​ടെ ന​മ്മു​ടെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി മാ​റു​മെ​ന്നു മാ​ത്ര​മ​ല്ല, അ​ത് ഏ​റെ ആ​ദ​ര​ണീ​യ​വും ക​രു​ണാ​മ​യ​വു​മാ​കും.

""സ്വീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൊ​ടു​ക്കു​ന്ന​താ​ണ് ശ്രേ​യ​സ്ക​രം'' എ​ന്നു ദൈ​വ​വ​ച​നം പ​റ​യു​ന്നു (അ​പ്പ​സ്തോ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 20:35). ന​മു​ക്കും കൊ​ടു​ക്കാം. നാം ​കൊ​ടു​ക്കു​ന്പോ​ൾ അ​തി​ൽ ത്യാ​ഗ​മു​ണ്ടാ​കും. ചെ​റു​തും വ​ലു​തു​മാ​യ ആ ​ത്യാ​ഗ​ങ്ങ​ൾ​വ​ഴി അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ന് ന​വ​ജീ​വ​ൻ ന​ൽ​കാ​ൻ ന​മു​ക്കു സാ​ധി​ക്കും.

നാ​ലു വ്യാ​ളി​ക​ളു​ടെ ക​ഥ ഇ​ന്ന​ത്തെ ത​ല​മു​റ​യെ​യും പോ​ഷി​പ്പി​ക്കു​ന്ന ന​ദി​ക​ളി​ലാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. അ​തു​പോ​ലെ ന​മ്മു​ടെ ക​ഥ​യും മ​റ്റു​ള്ള​വ​രെ പോ​ഷി​പ്പി​ക്കാ​നാ​യി ന​മ്മു​ടെ ത്യാ​ഗ​ത്തി​ൽ​നി​ന്നൊ​ഴു​കു​ന്ന ജീ​വി​ത​ന​ദി​ക​ളാ​യി മാ​റ​ട്ടെ.

Jeevithavijayam

കു​റ​ച്ചു​പേ​ർ മാ​ത്രം പോ​കു​ന്ന വ​ഴി

ഗ്രീ​ക്ക് മി​ലി​ട്ട​റി ലീ​ഡ​റും ത​ത്വ​ചി​ന്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യി​രു​ന്നു സെ​നോ​ഫോ​ണ്‍. ബി​സി 431ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം ബി​സി 355നും 354​നു​മി​ട​യി​ൽ മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. സെ​നോ​ഫോ​ണ്‍ ഗ്രീ​ക്ക് ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​മാ​യ ഹെ​ർ​ക്കു​ലീ​സി​നെ​ക്കു​റി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഒ​രു ക​ഥ​യു​ണ്ട്.

യു​വാ​വാ​യ ഹെ​ർ​ക്കു​ലീ​സ് ജീ​വി​ത​ത്തി​ലെ ഒ​രു വ​ഴി​ത്തി​രി​വി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. അ​പ്പോ​ൾ അ​വ​ന്‍റെ മു​ന്നി​ൽ ര​ണ്ടു യു​വ​സു​ന്ദ​രി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. അ​വ​രി​ലൊ​രു​വ​ൾ സു​ഖ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​തീ​ക​മാ​യ ആ​ന​ന്ദ​മാ​യി​രു​ന്നു. മ​റ്റേ സു​ന്ദ​രി​യാ​ക​ട്ടെ ആ​ത്മ​സം​യ​മ​ന​വും ത്യാ​ഗ​വും സേ​വ​ന​വും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ധ​ർ​മ​വും.

ആ​ന​ന്ദം ഹെ​ർ​ക്കു​ലീ​സി​നോ​ട് ഉ​ട​ന​ടി സ​ന്തോ​ഷം ന​ൽ​കു​ന്ന ആ​ന​ന്ദ​ക​ര​മാ​യ ഒ​രു ജീ​വി​തം വാ​ഗ്ദാ​നം​ചെ​യ്തു. ധ​ർ​മ​മാ​ക​ട്ടെ ആ​ത്മ​ത്യാ​ഗ​ത്തി​ലൂ​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും ആ​ദ​ര​വും ആ​ത്മ​സം​തൃ​പ്തി​യും ന​ൽ​കു​ന്ന വ​ഴി​യാ​ണ് കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. ഹെ​ർ​ക്കു​ലീ​സ് കു​റേ​സ​മ​യം ആ​ലോ​ചി​ച്ചു. ഒ​ടു​വി​ൽ അ​വ​ൻ ധ​ർ​മ​ത്തി​ന്‍റെ പാ​ത​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ ​ഒ​രു സു​പ്ര​ധാ​ന തീ​രു​മാ​ന​മാ​ണ് ഹെ​ർ​ക്കു​ലീ​സി​നെ കാ​യി​ക​ശ​ക്തി​യി​ൽ മാ​ത്ര​മ​ല്ല, സ്വ​ഭാ​വ​ഗു​ണ​ത്തി​ലും അ​തി​പ്ര​ശ​സ്ത​നാ​യ ഒ​രു വീ​ര​നാ​ക്കി മാ​റ്റി​യ​ത്.

ന​മ്മെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​ക​ഥ ഏ​റെ അ​ർ​ഥ​വ​ത്താ​ണ്. ഹെ​ർ​ക്കു​ലീ​സി​നെ​പ്പോ​ലെ നാ​മും ജീ​വി​ത​ത്തി​ന്‍റെ ചി​ല വ​ഴി​ത്തി​രി​വു​ക​ളി​ൽ എ​ത്താ​റു​ണ്ട്. ആ ​വ​ഴി​ത്തി​രി​വു​ക​ളി​ൽ ചി​ല​ത് എ​ളു​പ്പം വി​ജ​യം​ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ കു​റു​ക്കു​വ​ഴി​ക​ളാ​യി​രി​ക്കും. എ​ന്നാ​ൽ മ​റ്റു ചി​ല​തു ക​ഠി​ന​വും ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​തു​മാ​യി​രി​ക്കും.

എ​ളു​പ്പ​മു​ള്ള​തും ആ​ക​ർ​ഷ​ക​വു​മാ​യ വ​ഴി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വും നാം ​പ​ല​പ്പോ​ഴും ചി​ന്തി​ക്കു​ക. എ​ന്നാ​ൽ അ​വ ഒ​രി​ക്ക​ലും ന​മു​ക്കു ശ​രി​യാ​യ ആ​ത്മ​സ​ന്തോ​ഷം ന​ൽ​കി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. അ​വ ന​മു​ക്കു താ​ത്കാ​ലി​ക​മാ​യ ആ​ന​ന്ദം ന​ൽ​കു​മെ​ന്ന​തു ശ​രി​യാ​ണ്. ത​ന്മൂ​ല​മാ​ണ​ല്ലോ സ​ന്പ​ത്തും പ്ര​ശ​സ്തി​യും പ​ദ​വി​യു​മൊ​ക്കെ ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ വ​ഴി​ക​ൾ പ​ല​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ നാം ​ഓ​ർ​മി​ക്കേ​ണ്ട പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യ​മു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ എ​ല്ലാ വ​ഴി​ക​ളും ന​ന്മ​യി​ലേ​ക്ക​ല്ല ന​യി​ക്കു​ന്ന​ത് എ​ന്ന യാ​ഥാ​ർ​ഥ്യം. അ​തു​കൊ​ണ്ട​ല്ലേ ദൈ​വ​പു​ത്ര​നാ​യ യേ​ശു പ​റ​ഞ്ഞ​ത്, ""നാ​ശ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന വ​ഴി വി​ശാ​ല​മാ​ണ്, ജീ​വ​നി​ലേ​ക്കു ന​യി​ക്കു​ന്ന വ​ഴി ഇ​ടു​ങ്ങി​യ​തും'' (മ​ത്താ 7:13-14) എ​ന്ന്. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ശ​രി​യെ​ന്നു തോ​ന്നു​ന്ന വ​ഴി ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​താ​കാം'' (സു​ഭാ 14: 12).

എ​ളു​പ്പ​മു​ള്ള വ​ഴി​യി​ൽ എ​പ്പോ​ഴും ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കും. എ​ന്നാ​ൽ ശ​രി​യാ​യ വ​ഴി​യി​ൽ അ​ധി​ക​മാ​രെ​യും ക​ണ്ടെ​ന്നി​രി​ക്കു​ക​യി​ല്ല. അ​വി​ടെ പ​ല​പ്പോ​ഴും ന​മ്മ​ൾ ഏ​കാ​ന്ത​പ​ഥി​ക​രാ​യി​രി​ക്കും. അ​തു​മാ​ത്ര​മ​ല്ല നാം ​തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന ധാ​ർ​മി​ക​ത​യു​ടെ പാ​ത​യാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് അ​വി​ടെ ഏ​റെ ത്യാ​ഗ​വും ക്ലേ​ശ​വു​മൊ​ക്കെ​യു​ണ്ടാ​കും. എ​ന്നാ​ൽ അ​തേ​ക്കു​റി​ച്ച് നാം ​ഖി​ന്ന​രാ​കേ​ണ്ട​തി​ല്ല. കാ​ര​ണം ധാ​ർ​മി​ക​ത​യു​ടെ പാ​ത​യാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ ആ​ന​ന്ദ​വും ആ​ത്മ​സം​തൃ​പ്തി​യും ന​ൽ​കു​ന്ന​ത്.

യു​ദ്ധ​വും സ​മാ​ധാ​ന​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ശ​സ്ത കൃ​തി​ക​ളു​ടെ ക​ർ​ത്താ​വാ​ണ് റ​ഷ്യ​ൻ സാ​ഹി​ത്യ​കാ​ര​നാ​യ ലി​യോ ടോ​ൾ​സ്റ്റോ​യ് (1828-1910). സ​ന്പ​ന്ന​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന് ലൗ​കി​ക​മാ​യ രീ​തി​യി​ൽ ഒ​ന്നി​ന്‍റെ​യും കു​റ​വി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ സ​ന്പ​ത്തും പ്ര​ശ​സ്തി​യും ലൗ​കി​ക​ജീ​വി​ത​സു​ഖ​ങ്ങ​ളു​മൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന് യ​ഥാ​ർ​ഥ​സ​ന്തോ​ഷം ന​ൽ​കി​യി​ല്ല. ജീ​വി​തം ശൂ​ന്യ​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു.


ത​ന്മൂ​ലം അ​ദ്ദേ​ഹം ചെ​യ്ത​തെ​ന്താ​ണെ​ന്നോ. അ​ദ്ദേ​ഹ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട പി​തൃ​സ്വ​ത്തു​ക്ക​ൾ അ​ദ്ദേ​ഹം വേ​ണ്ടെ​ന്നു​വ​ച്ചു. വി​ല​യേ​റി​യ വ​സ്തു​ക്ക​ൾ ഉ​പേ​ക്ഷി​ച്ച് അ​ദ്ദേ​ഹം സാ​ധാ​ര​ണ​ക്കാ​രെ​പ്പോ​ലെ വ​സ്ത്രം​ധ​രി​ച്ചു. മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും പാ​ടേ നി​ർ​ത്ത​ലാ​ക്കി. ത​ന്‍റെ സ്വ​ത്തു​ക്ക​ളി​ൽ ന​ല്ലൊ​രു ഭാ​ഗം പാ​വ​പ്പെ​ട്ട​വ​രു​മാ​യി പ​ങ്കു​വ​ച്ചു.

ഇ​പ്ര​കാ​രം ചെ​യ്ത​തു​വ​ഴി അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​ത​ത്തി​ൽ ശ​രി​യാ​യ ഒ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രി​ക്ക​ൽ എ​ഴു​തി: ""ജീ​വി​ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ ല​ക്ഷ്യം ക​ണ്ടു​പി​ടി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. എ​ന്നാ​ൽ നി​ങ്ങ​ൾ​ക്കു ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രു​കാ​ര്യം ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് അ​ടു​ത്ത കാ​ൽ​വ​യ്പ്പു വ​യ്ക്കു​ക എ​ന്ന​താ​ണ്. ഇ​തു മാ​ത്ര​മേ നി​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ളൂ.''

ടോ​ൾ​സ്റ്റോ​യ് ചെ​യ്ത​ത് ഇ​താ​ണ്. ലൗ​കി​ക​സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്ര​യാ​ണം ഉ​പേ​ക്ഷി​ച്ച് ജീ​വി​ത​ത്തി​ന് ആ​ത്മ​സം​തൃ​പ്തി​യും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും ന​ൽ​കു​ന്ന വ​ഴി അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ അ​ത് അ​ത്ര എ​ളു​പ്പ​മു​ള്ള വ​ഴി​യാ​യി​രു​ന്നി​ല്ല. ആ ​വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. എ​ങ്കി​ലും ആ ​വ​ഴി ധാ​ർ​മി​ക​ത​യു​ടെ ശ​രി​യാ​യ വ​ഴി​യാ​യി​രു​ന്ന​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം ധ​ന്യ​മാ​യി.

അ​മേ​രി​ക്ക​ൻ ക​വി റോ​ബ​ർ​ട്ട് ഫ്രോ​സ്റ്റ് (1874-1963) ത​ന്‍റെ ഒ​രു ക​വി​ത​യി​ൽ ഇ​പ്ര​കാ​രം എ​ഴു​തി: ""വ​ന​ത്തി​നു​ള്ളി​ൽ ര​ണ്ടു വ​ഴി​ക​ൾ ഞാ​ൻ ക​ണ്ടു. അ​വ​യി​ൽ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്രം പോ​യ വ​ഴി​യാ​ണ് ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​താ​ണ് ജീ​വി​ത​ത്തി​ൽ ഏ​റെ മാ​റ്റം വ​രു​ത്തി​യ​തും.''

കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്രം പോ​കു​ന്ന വ​ഴി. ആ ​വ​ഴി​യാ​ണ് ഹെ​ർ​ക്കു​ലീ​സ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ ​വ​ഴി​ത​ന്നെ​യാ​ണ് ടോ​ൾ​സ്റ്റോ​യി​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന​മു​ക്കും ആ ​വ​ഴി​യേ പോ​കാം. ആ ​വ​ഴി വി​ശ്വാ​സ​ത്തി​ന്‍റെ വ​ഴി​യാ​ണ്. സ​ത്യ​സ​ന്ധ​ത​യു​ടെ വ​ഴി​യാ​ണ്. ധൈ​ര്യ​ത്തി​ന്‍റെ വ​ഴി​യാ​ണ്. സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും, ഇ​വ​യും ഇ​വ​യി​ല​ധി​ക​വും ഉ​ൾ​ക്കൊ​ള്ളു​ന്ന ധാ​ർ​മി​ക​ത​യു​ടെ​യും വ​ഴി​യാ​ണ്.

Jeevithavijayam

പ്ര​വൃ​ത്തി​യാ​യി മാ​റു​ന്ന സ്നേ​ഹം, ക​രു​ണ

ശാ​സ്ത്ര​ജ്ഞ​ൻ, പ​ര്യ​വേ​ക്ഷ​ക​ൻ, ന​യ​ത​ന്ത്ര​ജ്ഞ​ൻ, ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യാ​ണ് ഫ്രി​ഡ്ജ​ഫ് നാ​ൻ​സ​ൻ (1861-1930). നോ​ർ​വേ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന അ​ദ്ദേ​ഹം സ​യ​ൻ​സി​ൽ ഡോ​ക്ട​ർ ബി​രു​ദം നേ​ടി​യ​ശേ​ഷം ഏ​റെ​ക്കാ​ലം സ​മു​ദ്ര​വി​ജ്ഞാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹം പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ന്ന​ത് 1921ലെ ​റ​ഷ്യ​ൻ ക്ഷാ​മ​കാ​ല​ത്താ​യി​രു​ന്നു.

മു​പ്പ​തു​ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളു​ടെ മ​ര​ണ​ത്തി​നു വ​ഴി​തെ​ളി​ച്ച 1921-22ലെ ​ഈ ക്ഷാ​മ​കാ​ല​ഘ​ട്ട​ത്തി​ൽ ലീ​ഗ് ഓ​ഫ് നേ​ഷ​ൻ​സി​ന്‍റെ അ​ഭ​യാ​ർ​ഥി ക​മ്മീ​ഷ​ണ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു നാ​ൻ​സ​ൻ. റ​ഷ്യ​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് പ​ല രാ​ജ്യ​ങ്ങ​ളും മ​ടി​ച്ചു​നി​ന്ന​പ്പോ​ൾ നാ​ൻ​സ​നാ​ണ് ലീ​ഗ് ഓ​ഫ് നേ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം​കൊ​ടു​ത്ത​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​ഫ​ല​മാ​യി പ്ര​ധാ​ന​മാ​യും അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തു​കൊ​ണ്ട് അ​ന്ന് എ​ഴു​പ​തു​ല​ക്ഷം ആ​ളു​ക​ൾ മ​ര​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സേ​വ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് 1922ലെ ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പ്ര​ശ​സ്തി​ക്കും പ്ര​തി​ഫ​ല​ത്തി​നും വേ​ണ്ടി​യാ​യി​രു​ന്നി​ല്ല നാ​ൻ​സ​ൻ പ്ര​വ​ർ​ത്തി​ച്ച​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഏ​തു​വി​ധേ​ന​യും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ മു​ഴു​വ​നും. ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു സം​ഭ​വം ച​രി​ത്ര​ത്താ​ളു​ക​ളി​ൽ​നി​ന്ന് ഇ​വി​ടെ കു​റി​ക്ക​ട്ടെ. ഒ​രു​ദി​വ​സം റ​ഷ്യ​യി​ലെ യാ​ത്ര​യ്ക്കി​ട​യി​ൽ അ​ദ്ദേ​ഹം ക​ണ്ട കാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ച്ചു.

പ​ട്ടി​ണി​മൂ​ലം ത​ള​ർ​ന്ന​വ​ശ​നാ​യ ഒ​രു ബാ​ല​ൻ വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​വ​നു സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ന് മ​റ്റു​ള്ള​വ​രോ​ടു നി​ർ​ദേ​ശി​ക്കു​ന്ന​തി​നു പ​ക​രം അ​ദ്ദേ​ഹം​ത​ന്നെ ആ ​ബാ​ല​നെ തോ​ളി​ലേ​റ്റി ഏ​റെ​ദൂ​രം ന​ട​ന്ന് ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു ശു​ശ്രൂ​ഷി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ച് പി​ന്നീ​ട് സം​സാ​രി​ക്കേ​ണ്ടി​വ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""ജീ​വി​ത​ത്തി​ന്‍റെ ഏ​ക അ​ർ​ഥം മ​റ്റു​ള്ള​വ​രു​ടെ ദുഃ​ഖം കു​റ​യ്ക്കു​ക എ​ന്ന​താ​ണ്.'' ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​ർ​ഥം ക​ണ്ടെ​ത്തി​യ​ത് മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണു​നീ​ർ തു​ട​ച്ചു​മാ​റ്റു​ന്ന​തി​ലൂ​ടെ​യാ​യി​രു​ന്നു.

യ​ഥാ​ർ​ഥ സ്നേ​ഹം എ​ന്താ​ണെ​ന്നു ദൈ​വ​വ​ച​നം പ​ഠി​പ്പി​ക്കു​ന്ന​ത് ഇ​പ്ര​കാ​ര​മാ​ണ്: ""സ്നേ​ഹം ക്ഷ​മ​യു​ള്ള​താ​ണ്, ക​രു​ണ​യു​ള്ള​താ​ണ്'' (1 കോ​റി 13: 4). ക​രു​ണ എ​ന്നു പ​റ​യു​ന്ന​ത് സ്നേ​ഹം പ്ര​വൃ​ത്തി​യാ​യി മാ​റു​ന്ന​താ​ണെ​ന്നു സാ​രം. നാ​ൻ​സ​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത് ഇ​തു​ത​ന്നെ​യാ​യി​രു​ന്നു. ദുഃ​ഖ​ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്നേ​ഹ​മാ​ണ് കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളാ​യി പു​റ​ത്തു​വ​ന്ന​ത്.

ഇ​നി, പ്ര​സി​ദ്ധ ജ​ർ​മ​ൻ സം​ഗീ​ത​ജ്ഞ​നും പി​യാ​നി​സ്റ്റു​മാ​യി​രു​ന്ന ലു​ഡ്‌​വി​ഗ് ബീ​ഥോ​വ​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ക​ഥ കു​റി​ക്ക​ട്ടെ. അ​ദ്ദേ​ഹം വി​യ​ന്ന​യി​ൽ താ​മ​സി​ക്കു​ന്പോ​ൾ അ​യ​ൽ​പ​ക്ക​ത്തു​ള്ള ദ​രി​ദ്ര​മാ​യ ഒ​രു കു​ടും​ബ​ത്തെ​ക്കു​റി​ച്ച് കേ​ട്ടു. ആ ​കു​ടും​ബ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക്ക് സം​ഗീ​തം പ​ഠി​ക്കാ​ൻ വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം ഒ​രു​ദി​വ​സം ആ ​കു​ട്ടി​യെ സം​ഗീ​തം പ​ഠി​പ്പി​ക്കാ​ൻ അ​വി​ടെ​യെ​ത്തി. അ​പ്പോ​ഴാ​ണ് അ​വ​ൾ​ക്കു കാ​ഴ്ച​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം മ​ന​സി​ലാ​ക്കി​യ​ത്.

ബീ​ഥോ​വ​ൻ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പി​യാ​നോ​യി​ൽ ആ​ദ്യം ല​ളി​ത​ഗാ​ന​ങ്ങ​ൾ വാ​യി​ച്ചു. പി​ന്നെ അ​വ​ൾ ആ​വ​ശ്യ​പ്പെ​ട്ട ഗാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വാ​യി​ച്ചു. അ​ന്ന് സ​ന്ധ്യാ​സ​മ​യ​ത്തു ന​ട​ന്ന ആ ​പി​യാ​നോ വാ​യ​ന​യാ​ണ് പി​ൽ​ക്കാ​ല​ത്ത് ബീ​ഥോ​വ​ൻ ര​ചി​ച്ച "മൂ​ണ്‍​ലൈ​റ്റ് സൊ​ണാ​റ്റ' എ​ന്ന കൃ​തി​യു​ടെ ഭാ​വ​ത്തെ സ്വാ​ധീ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ച​രി​ത്ര​കാ​ര​ന്മാ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​തു യ​ഥാ​ർ​ഥ സം​ഭ​വ​മ​ല്ലെ​ന്നു വാ​ദി​ക്കു​ന്ന​വ​രു​മു​ണ്ട്.

യാ​ഥാ​ർ​ഥ്യം എ​ന്തു​ത​ന്നെ​യാ​യാ​ലും മ​റ്റു​ള്ള​വ​രോ​ടു ക​രു​ണ കാ​ണി​ക്കു​ന്ന​തി​ൽ ബീ​ഥോ​വ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​ക​ഥ പ​ല​പ്പോ​ഴും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​റ്റൊ​രു ക​ഥ​കൂ​ടി ഇ​വി​ടെ കു​റി​ക്ക​ട്ടെ.
അ​ത് ജോ​ണ്‍ 23-ാമ​ൻ മാ​ർ​പാ​പ്പ​യെ​ക്കു​റി​ച്ചാ​ണ്. 1958ലെ ​ക്രി​സ്മ​സി​ന്‍റെ പി​റ്റേ​ദി​വ​സം മാ​ർ​പാ​പ്പ റോ​മി​ലെ റെ​ജീ​ന ചേ​ളി എ​ന്ന ജ​യി​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ത​ട​വു​കാ​രോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു: ""എ​ന്നെ കാ​ണാ​ൻ വ​രാ​ൻ നി​ങ്ങ​ൾ​ക്കു സാ​ധി​ക്കി​ല്ല. അ​തു​കൊ​ണ്ട് നി​ങ്ങ​ളെ കാ​ണാ​ൻ ഞാ​ൻ വ​ന്നി​രി​ക്കു​ക​യാ​ണ്.''

ഇ​തു കേ​ൾ​ക്കാ​നി​ട​യാ​യി ഒ​രു ത​ട​വു​കാ​ര​ൻ പി​ന്നീ​ടു പ​റ​ഞ്ഞു: ""ദൈ​വം ഇ​പ്പോ​ഴും എ​ന്നെ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​പ്പോ​ൾ എ​നി​ക്കു മ​ന​സി​ലാ​യി.''

ജോ​ണ്‍ 23-ാമ​ൻ മാ​ർ​പാ​പ്പ​യു​ടെ ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി എ​ത്ര​യോ ത​ട​വു​കാ​രെ സ്പ​ർ​ശി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും സ്നേ​ഹം തു​ളു​ന്പു​ന്ന വാ​ക്കു​ക​ളും ആ ​ത​ട​വു​കാ​ർ​ക്കു ന​വ​ജീ​വ​ൻ ന​ൽ​കി​യി​ട്ടു​ണ്ടാ​കു​മെ​ന്നു തീ​ർ​ച്ച.

ന​മ്മു​ടെ കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ൾ​ക്കും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഏ​റെ സ്വാ​ധീ​ന​മു​ണ്ടാ​കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട. അ​തു​കൊ​ണ്ട​ല്ലേ, ""പ​ര​സ്പ​രം ക്ഷ​മി​ച്ചും ക​രു​ണ​കാ​ണി​ച്ചും ഹൃ​ദ​യാ​ർ​ദ്ര​ത​യോ​ടെ പെ​രു​മാ​റു​വി​ൻ'' എ​ന്ന് ദൈ​വ​വ​ച​നം അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത് (എ​ഫേ 4:32).

ആം​ഗ​ലേ​യ​ക​വി​യാ​യ വേ​ഡ്സ്‌​വ​ർ​ത്ത് എ​ഴു​തി: ""ഒ​രു ന​ല്ല മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല ഭാ​ഗം പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന അ​യാ​ളു​ടെ കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ളാ​ണ്.'' ഈ ​കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ൾ ലോ​കം ശ്ര​ദ്ധി​ക്കാ​തെ പോ​കു​മാ​യി​രി​ക്കും.

എ​ന്നാ​ൽ ദൈ​വം ശ്ര​ദ്ധി​ക്കു​ക​ത​ന്നെ​ചെ​യ്യും. കാ​ര​ണം, ""ഈ ​ചെ​റി​യ​വ​രി​ൽ ഒ​രു​വ​നു നി​ങ്ങ​ൾ ചെ​യ്ത​പ്പോ​ഴൊ​ക്കെ എ​നി​ക്കു​ത​ന്നെ​യാ​ണ് നി​ങ്ങ​ൾ ചെ​യ്ത​ത്'' (മ​ത്താ 25:40) എ​ന്ന​ല്ലേ ദൈ​വം​ത​ന്നെ​യാ​യ യേ​ശു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്!

Jeevithavijayam

മ​ന​സാ​ക്ഷി​യു​ടെ സ്വ​രം

1933 ജ​നു​വ​രി 30നാ​ണ് അ​ഡോ​ൾ​ഫ് ഹി​റ്റ്‌​ല​ർ ജ​ർ​മ​നി​യു​ടെ ചാ​ൻ​സ​ല​റാ​യി നി​യ​മി​ത​നാ​യ​ത്. പി​റ്റേ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ഹി​ൻ​ഡ​ൻ​ബ​ർ​ഗ് നി​ര്യാ​ത​നാ​യ​പ്പോ​ൾ ഹി​റ്റ്‌​ല​ർ ആ ​സ്ഥാ​നം​കൂ​ടി ഏ​റ്റെ​ടു​ത്തു ജ​ർ​മ​നി​യു​ടെ പ​ര​മാ​ധി​കാ​രി​യാ​യി. അ​തോ​ടു​കൂ​ടി യൂ​റോ​പ്പ് മു​ഴു​വ​ൻ കീ​ഴ​ട​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​സി പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യ ഹി​റ്റ്‌​ല​ർ മു​ന്നോ​ട്ടു​പോ​യി. അ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് 1938ൽ ​ഓ​സ്ട്രി​യ​യെ പി​ടി​ച്ചെ​ടു​ത്ത് ജ​ർ​മ​നി​യു​ടെ ഭാ​ഗ​മാ​യി മാ​റ്റി​യ​ത്.

ഓ​സ്ട്രി​യ അ​ക്കാ​ല​ത്ത് ഏ​റെ സാ​ന്പ​ത്തി​ക​ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ജ​ർ​മ​നി​യാ​ക​ട്ടെ സാ​ന്പ​ത്തി​ക​മാ​യി കു​തി​ച്ചു​യ​രു​ക​യു​മാ​യി​രു​ന്നു. ത​ന്മൂ​ലം പ്ര​ധാ​ന​മാ​യും സാ​ന്പ​ത്തി​ക ഉ​ന്ന​തി ല​ക്ഷ്യം​വ​ച്ച് ഓ​സ്ട്രി​യ​യി​ലെ ആ​ളു​ക​ൾ ജ​ർ​മ​നി​യു​ടെ അ​ധി​നി​വേ​ശം സ്വാ​ഗ​തം​ചെ​യ്തു. ഹി​റ്റ്‌​ല​റു​ടെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്നു പൊ​തു​ജ​ന​ങ്ങ​ളി​ൽ ഏ​റി​യ​പ​ങ്കും അ​ജ്ഞ​രാ​യി​രു​ന്നു. എ​ന്നാ​ൽ, ഹി​റ്റ്‌​ല​റു​ടെ​യും നാ​സി​ക​ളു​ടെ​യും പോ​ക്ക് തെ​റ്റാ​യ വ​ഴി​യി​ലൂ​ടെ​യാ​ണെ​ന്നു ബോ​ധ്യ​മു​ള്ള​വ​രും അ​ക്കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ പ​ല​രും നി​ശ​ബ്ദ​ത പാ​ലി​ച്ചു​വെ​ന്നു​മാ​ത്രം.

ഹി​റ്റ്‌​ല​റു​ടെ ആ​ശ​യ​ങ്ങ​ളെ എ​തി​ർ​ക്കു​ക​യും നാ​സി​ക​ളു​ടെ ത​ത്വ​സം​ഹി​ത​യെ ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്ത​വ​ർ അ​ന്നു വ​ള​രെ കു​റ​വാ​യി​രു​ന്നു. അ​വ​രി​ലൊ​രാ​ളാ​ണ് ഇ​ന്നു പ്ര​സി​ദ്ധ​നാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഫ്രാ​ൻ​സ് ജാ​ഗ​ർ​സ്റ്റാ​റ്റ​ർ (1907-1943). മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വാ​യ ഒ​രു ഗ്രാ​മീ​ണ ക​ർ​ഷ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​സ്ട്രി​യ​യി​ലെ ഒ​ബ​ർ​ഗ്രി​ല്ലിം​ഗ് എ​ന്ന ഗ്രാ​മ​ത്തി​ൽ ശാ​ന്ത​മാ​യ ഒ​രു ജീ​വി​ത​മാ​ണ് ജാ​ഗ​ർ​സ്റ്റാ​റ്റ​ർ സ്വ​പ്നം​ക​ണ്ട​ത്. എ​ന്നാ​ൽ ജ​ർ​മ​നി ഓ​സ്ട്രി​യ കീ​ഴ​ട​ക്കി​യ​തോ​ടു​കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ന്നു. എ​ല്ലാ പു​രു​ഷ​ന്മാ​രും സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നു യു​ദ്ധ​ത്തി​നു സ​ജ്ജ​രാ​ക​ണ​മെ​ന്നു ഹി​റ്റ്‌​ല​ർ ശ​ഠി​ച്ചു.

ജാ​ഗ​ർ​സ്റ്റാ​റ്റ​റി​നു സ്വീ​കാ​ര്യ​മ​ല്ലാ​യി​രു​ന്നു ഈ ​നി​ർ​ദേ​ശം. ഹി​റ്റ്‌​ല​റു​ടെ വ​ഴി അ​നീ​തി​യും അ​ക്ര​മ​വും നി​റ​ഞ്ഞ​താ​ണെ​ന്നും ത​ന്‍റെ മ​ന​സ്സാ​ക്ഷി​യ​നു​സ​രി​ച്ച് ത​നി​ക്ക​തി​നു കൂ​ട്ടു​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ളി​ൽ ചി​ല​ർ പ​റ​ഞ്ഞു: "ഹി​റ്റ്‌​ല​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. വെ​റു​തെ എ​ന്തി​നു കു​ടും​ബ​ത്തി​ന്‍റെ ഭാ​വി നീ ​ന​ശി​പ്പി​ക്കു​ന്നു.' ഉ​ട​നെ ജാ​ഗ​ർ​സ്റ്റാ​റ്റ​ർ പ​റ​ഞ്ഞു: "തെ​റ്റാ​ണെ​ന്ന് എ​നി​ക്കു പൂ​ർ​ണ​ബോ​ധ്യ​മു​ള്ള കാ​ര്യ​മാ​ണി​ത്. എ​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യാ​യാ​ൽ​പ്പോ​ലും ഞാ​ൻ ഹി​റ്റ്‌​ല​റെ അ​നു​സ​രി​ക്കു​ക​യി​ല്ല.

സൈ​ന്യ​സേ​വ​ന​ത്തി​നു വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, 1943 മാ​ർ​ച്ച് ഒ​ന്നി​ന് അ​ദ്ദേ​ഹം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. ത​ട​വി​ൽ ക​ഴി​യു​ന്പോ​ൾ അ​ദ്ദേ​ഹം ഭാ​ര്യ​യ്ക്ക് എ​ഴു​തി: "അ​നീ​തി ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ അ​തു സ​ഹി​ക്കു​ന്ന​താ​ണ് ഏ​റെ ഉ​ത്ത​മം.' മ​റ്റൊ​ര​വ​സ​ര​ത്തി​ൽ അ​ദ്ദേ​ഹം ഇ​പ്ര​കാ​രം എ​ഴു​തി: "നാം ​ചെ​യ്യു​ന്ന ഓ​രോ ന​ല്ല പ്ര​വൃ​ത്തി​യും അ​ന്ധ​കാ​ര​ത്തി​ൽ ഓ​രോ ചെ​റി​യ വി​ള​ക്കാ​യി പ്ര​ശോ​ഭി​ക്കും.'

ത​ന്‍റെ മ​ന​സ്സാ​ക്ഷി​യു​ടെ പ്ര​ചോ​ദ​ന​ത്തി​നു വി​രു​ദ്ധ​മാ​യി ഹി​റ്റ്‌​ല​റു​ടെ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്നു യ​ഹൂ​ദ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്ന​തി​ന് ജാ​ഗ​ർ​സ്റ്റാ​റ്റ​ർ ത​യാ​റാ​യി​ല്ല. ത​ന്മൂ​ലം 1943 ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് നാ​സി​ക​ൾ അ​ദ്ദേ​ഹ​ത്തെ വ​ധി​ച്ചു. അ​ന്ന് അ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​ല്ല. കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ഴി​കെ അ​ധി​ക​മാ​രും ക​ണ്ണീ​രൊ​ഴു​ക്കാ​നു​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ച​രി​ത്രം അ​ദ്ദേ​ഹ​ത്തെ മ​റ​ന്നി​ല്ല.

എ​ന്നു​മാ​ത്ര​മ​ല്ല, മ​ന​സ്സാ​ക്ഷി​യെ​പ്ര​തി ര​ക്ത​സാ​ക്ഷി​യാ​യ അ​ദ്ദേ​ഹ​ത്തെ ക​ത്തോ​ലി​ക്കാ സ​ഭ ആ​ദ​രി​ച്ചു. ദീ​ർ​ഘ​നാ​ൾ നീ​ണ്ടു​നി​ന്ന നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം 2007 ഒ​ക്ടോ​ബ​ർ 26ന് ​അ​ദ്ദേ​ഹ​ത്തെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യി പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​രു​നാ​ൾ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ലെ രാ​ജാ​വാ​യി​രു​ന്ന ഹെ​ൻ​റി എ​ട്ടാ​മ​ന്‍റെ കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യ ഉ​പ​ദേ​ശ​ക​നും ചാ​ൻ​സി​ല​റു​മാ​യി​രു​ന്നു തോ​മ​സ് മൂ​ർ (1478- 1535). എ​ന്നാ​ൽ ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച് ആ​നി ബോ​ളി​ൻ എ​ന്ന യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ​വേ​ണ്ടി ഇം​ഗ്ല​ണ്ടി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യെ പി​ള​ർ​ത്തി ആം​ഗ്ലി​ക്ക​ൻ സ​ഭ ഹെ​ൻ​റി എ​ട്ടാ​മ​ൻ സ്ഥാ​പി​ച്ച​പ്പോ​ൾ അ​ത് അം​ഗീ​ക​രി​ക്കാ​ൻ തോ​മ​സ് മൂ​റി​ന് സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

ദൈ​വ​ത്തി​ന്‍റെ സ്വ​രം ത​ന്‍റെ മ​ന​സ്സാ​ക്ഷി​യി​ൽ കേ​ട്ട അ​ദ്ദേ​ഹം രാ​ജാ​വി​ന്‍റെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി​യി​ല്ല. അ​ത് അ​ദ്ദേ​ഹ​ത്തെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ലേ​ക്കു ന​യി​ച്ചു. ത​ന്‍റെ മ​ര​ണ​ത്തി​നു മു​ന്പാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു: "ഞാ​ൻ രാ​ജാ​വി​ന്‍റെ വി​ശ്വ​സ്ത സേ​വ​ക​നാ​ണ്. എ​ന്നാ​ൽ അ​തി​നു മു​ന്പാ​യി ദൈ​വ​ത്തി​ന്‍റേ​തും.'

ജാ​ഗ​ർ​സ്റ്റാ​റ്റ​റു​ടെ കാ​ര്യ​വും ഏ​താ​ണ്ട് ഇ​തു​പോ​ലെ​യാ​യി​രു​ന്നു. രാ​ജ്യ​സേ​വ​ന​ത്തി​ന് അ​ദ്ദേ​ഹം എ​തി​ര​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന് നാ​സി​പ്പ​ട ചെ​യ്തി​രു​ന്ന കൂ​ട്ട​ക്കൊ​ല​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന കാ​ര്യം അ​ദ്ദേ​ഹ​ത്തി​നു ചി​ന്തി​ക്കാ​ൻ​പോ​ലും സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. കാ​ര​ണം ത​ന്‍റെ മ​ന​സ്സാ​ക്ഷി​യി​ലൂ​ടെ ദൈ​വ​ത്തി​ന്‍റെ സ്വ​രം അ​ദ്ദേ​ഹം കേ​ട്ടു. ആ ​സ്വ​ര​മാ​ക​ട്ടെ സ​ത്യ​ത്തി​ലും ന​ന്മ​യി​ലും നീ​തി​യി​ലും സ്നേ​ഹ​ത്തി​ലും കാ​രു​ണ്യ​ത്തി​ലു​മൊ​ക്കെ അ​ധി​ഷ്ഠി​ത​മാ​യ സ്വ​ര​മാ​യി​രു​ന്നു.

മ​ന​സ്സാ​ക്ഷി​യി​ൽ നാം ​കേ​ൾ​ക്കു​ന്ന സ്വ​രം എ​പ്പോ​ഴും ശ​രി​യാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. കാ​ര​ണം, വി​കാ​ര​ങ്ങ​ളും സ്വാ​ർ​ഥ​ചി​ന്ത​ക​ളും അ​മി​ത​മോ​ഹ​ങ്ങ​ളു​മൊ​ക്കെ ന​മ്മു​ടെ മ​ന​സ്സാ​ക്ഷി​യെ തെ​റ്റാ​യ​രീ​തി​യി​ൽ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ട്. അ​തു​കൊ​ണ്ട് ന​മ്മു​ടെ മ​ന​സ്സാ​ക്ഷി രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ത് സ​ത്യ​ത്തി​ലും നീ​തി​യി​ലും സ്നേ​ഹ​ത്തി​ലു​മൊ​ക്കെ​യാ​യി​രി​ക്ക​ണം. അ​തി​നു ന​മ്മെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​ന്ന​ത് ദൈ​വ​ത്തി​ന്‍റെ വ​ച​ന​മാ​ണ്.

ദൈ​വ​വ​ച​നം ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് സ്നേ​ഹി​ക്കാ​നും ക്ഷ​മി​ക്കാ​നും നീ​തി​ക്കു​വേ​ണ്ടി പോ​രാ​ടാ​നും സ​ഹി​ക്കാ​നും സ​ത്യ​സ​ന്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും വി​ന​യാ​ന്വി​ത​രാ​യി ജീ​വി​ക്കാ​നു​മൊ​ക്കെ​യാ​ണ്. മ​ന​സ്സാ​ക്ഷി​യി​ൽ നാം ​കേ​ൾ​ക്കു​ന്ന​തു ദൈ​വ​സ്വ​ര​മാ​ണെ​ങ്കി​ൽ ആ ​സ്വ​ര​ത്തി​ൽ സ്വാ​ർ​ഥ​ത​യോ വ​ഞ്ച​ന​യോ കാ​പ​ട്യ​മോ വി​ദ്വേ​ഷ​മോ തി​ന്മ​യാ​യി​ട്ടു​ള്ള ഏ​തെ​ങ്കി​ലും കാ​ര്യ​മോ ഉ​ണ്ടാ​കി​ല്ല. അ​താ​യ​ത്, ശ​രി​യാ​യ മ​ന​സ്സാ​ക്ഷി​യു​ടെ സ്വ​രം ദൈ​വ​സ്വ​രം​ത​ന്നെ ആ​യി​രി​ക്കു​മെ​ന്നു വ്യ​ക്തം. മാ​ത്ര​മ​ല്ല, അ​ങ്ങ​നെ​യു​ള്ള ഒ​രു മ​ന​സ്സാ​ക്ഷി പ്രാ​ർ​ഥ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തു​മാ​യി​രി​ക്കും.

വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യ ജാ​ഗ​ർ​സ്റ്റാ​റ്റ​റി​ന്‍റെ​യും വി​ശു​ദ്ധ തോ​മ​സ് മൂ​റി​ന്‍റെ​യു​മൊ​ക്കെ മ​ന​സ്സാ​ക്ഷി ഇ​ത്ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു. ന​മ്മു​ടെ മ​ന​സ്സാ​ക്ഷി​യും ഇ​വ​രു​ടേ​തി​നു തു​ല്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താം. അ​പ്പോ​ൾ ന​മ്മു​ടെ മ​ന​സ്സാ​ക്ഷി​യു​ടെ സ്വ​രം ദൈ​വ​ത്തി​ന്‍റെ സ്വ​രം​ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

Jeevithavijayam

സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് ഒ​രു കാ​രു​ണ്യ​മ​ഴ

വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ അ​ജ​യ്യ​നാ​യൊ​രു കൊ​ടു​മു​ടി​യാ​ണ് വി​ല്യം ഷേ​ക്സ്പി​യ​ർ (1564-1616). ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം 37 നാ​ട​ക​ങ്ങ​ൾ, 154 സോ​ണ​റ്റു​ക​ൾ എ​ന്നി​വ കൂ​ടാ​തെ ഒ​ട്ടേ​റെ ദീ​ർ​ഘ ക​വി​ത​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളെ അ​നാ​വ​ര​ണം​ചെ​യ്യു​ന്ന​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ. സ്നേ​ഹം, അ​സൂ​യ, അ​തി​മോ​ഹം, വ​ഞ്ച​ന, പ്ര​ത്യാ​ശ, ക്ഷ​മ എ​ന്നി​വ​യൊ​ക്കെ ത​ന്‍റെ കൃ​തി​ക​ളി​ൽ അ​തി​മ​നോ​ഹ​ര​മാ​യി അ​ദ്ദേ​ഹം വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്.

ഷേ​ക്സ്പി​യ​റി​ന്‍റെ ര​ച​ന​ക​ളി​ൽ ദൈ​വ​കാ​രു​ണ്യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന​ശ്വ​ര​മാ​യ ഒ​രു ദ​ർ​ശ​നം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​മാ​ണ് "ദ ​മെ​ർ​ച്ച​ന്‍റ് ഓ​ഫ് വെ​നീ​സ്'. പ​ര​സ്പ​ര ബ​ന്ധി​ത​മാ​യ ര​ണ്ടു ക​ഥാ​ധാ​ര​ക​ളാ​ണ് ഈ ​നാ​ട​ക​ത്തി​ലു​ള്ള​ത്. ആ​ദ്യ ക​ഥാ​ധാ​ര വെ​നീ​സി​ലെ വ്യാ​പാ​രി​യാ​യ അ​ന്‍റോ​ണി​യോ, അ​യാ​ളു​ടെ ആ​ത്മ​മി​ത്ര​മാ​യ ബ​സാ​നി​യോ എ​ന്നി​വ​രെ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. പ​ണ​ക്കാ​ര​ന്‍റെ മ​ക​ളും വി​ദ്യാ​സ​ന്പ​ന്ന​യു​മാ​യ പോ​ർ​ഷ്യ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തേ​ത്.

പോ​ർ​ഷ്യ​യെ വി​വാ​ഹം ചെ​യ്യാ​ൻ ബ​സാ​നി​യോ ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, പ​ണ​മി​ല്ലാ​തെ ആ ​യു​വ​തി​യെ സ്വാ​ധീ​നി​ക്കാ​നാ​വി​ല്ല. ബ​സാ​നി​യോ​യു​ടെ കൈ​യി​ൽ പ​ണ​മി​ല്ല​താ​നും. യാ​ത്ര​യ്ക്കും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി അ​യാ​ൾ അ​ന്‍റോ​ണി​യോ​യോ​ട് മൂ​വാ​യി​രം സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ക​പ്പ​ലു​ട​മ​യാ​യ അ​ന്‍റോ​ണി​യോ ധ​ന​വാ​നാ​യി​രു​ന്നെ​ങ്കി​ലും മൂ​വാ​യി​രം സ്വ​ർ​ണ​നാ​ണ​യം അ​പ്പോ​ൾ അ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ത​ന്മൂ​ല​മാ​ണ് അ​യാ​ൾ ഷൈ​ലോ​ക്ക് എ​ന്ന പ​ണ​ക്കാ​ര​നി​ൽ​നി​ന്ന് ബ​സാ​നി​യോ​യ്ക്കു​വേ​ണ്ടി അ​ത്ര​യും തു​ക ക​ടം​വാ​ങ്ങി​യ​ത്. തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ​വ​ന്നാ​ൽ ത​ന്‍റെ മാം​സ​ത്തി​ൽ​നി​ന്ന് ഒ​രു പൗ​ണ്ട് ഷൈ​ലോ​ക്കി​നു ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു അ​ന്‍റോ​ണി​യോ​യു​ടെ വാ​ഗ്ദാ​നം.

അ​ന്‍റോ​ണി​യോ വ​ഴി ല​ഭി​ച്ച പ​ണ​വു​മാ​യി ബ​സാ​നി​യോ പോ​ർ​ഷ്യ​യെ തേ​ടി​പ്പോ​യി. പോ​ർ​ഷ്യ​യു​ടെ പി​താ​വി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് അ​വ​ളെ വി​വാ​ഹം ക​ഴി​ക്കാ​ൻ ബ​സാ​നി​യോ​യ്ക്കു സാ​ധി​ക്കു​ക​യും ചെ​യ്തു.

അ​പ്പോ​ഴേ​ക്കും ദു​ര​ന്ത​വാ​ർ​ത്ത​യു​മാ​യി ബ​സാ​നി​യോ​യ്ക്ക് ഒ​രു ക​ത്തു ല​ഭി​ച്ചു. ക​പ്പ​ൽ​നാ​ശം​മൂ​ലം അ​ന്‍റോ​ണി​യോ​യ്ക്ക് ഷൈ​ലോ​ക്കി​ന്‍റെ ക​ടം വീ​ട്ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ ഉ​ള്ള​ട​ക്കം. വി​വ​ര​മ​റി​ഞ്ഞ പോ​ർ​ഷ്യ വേ​ഗം ബ​സാ​നി​യോ​യോ​ട് മ​ട​ങ്ങി​പ്പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​നു​ശേ​ഷം പോ​ർ​ഷ്യ വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി ത​ന്‍റെ സു​ഹൃ​ത്താ​യ നെ​റീ​സ​യോ​ടൊ​പ്പം ബ​സാ​നി​യോ​യെ പി​ൻ​തു​ട​ർ​ന്നു.

അ​ന്‍റോ​ണി​യോ​യ്ക്ക് പ​ണം തി​രി​ച്ച​ട​യ്ക്കാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന​തു​കൊ​ണ്ട് ഷൈ​ലോ​ക്ക് കേ​സു​മാ​യി വെ​നീ​സി​ലെ ഭ​ര​ണാ​ധി​കാ​രി​യാ​യ ഡ്യൂ​ക്കി​ന്‍റെ മു​ന്നി​ലെ​ത്തി. പ​റ​ഞ്ഞു സ​മ്മ​തി​ച്ചി​രു​ന്ന മൂ​ന്നു​മാ​സ​ത്തി​ന​കം പ​ണം തി​രി​ച്ചു​ന​ൽ​കാ​തി​രു​ന്ന​തു​മൂ​ലം ത​നി​ക്ക് അ​ന്‍റോ​ണി​യോ​യു​ടെ ഒ​രു പൗ​ണ്ട് മാം​സം ല​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഷൈ​ലോ​ക്കി​ന്‍റെ പി​ടി​വാ​ശി.

നീ​തി ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ച്ച ഡ്യൂ​ക്ക് ഷൈ​ലോ​ക്കി​ൽ​നി​ന്ന് ക​രു​ണ പ്ര​തീ​ക്ഷി​ച്ചു. അ​യാ​ൾ ക​രു​ണ കാ​ണി​ച്ചി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ർ​ഷ്യ വേ​ഷ​പ്ര​ച്ഛ​ന്ന​യാ​യി അ​ന്‍റോ​ണി​യോ​യു​ടെ വ​ക്കീ​ലാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്.

ഷൈ​ലോ​ക്കി​ന് അ​ന്‍റോ​ണി​യോ​യു​ടെ ഒ​രു പൗ​ണ്ട് മാം​സ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നു സ​മ്മ​തി​ച്ച പോ​ർ​ഷ്യ, ഷൈ​ലോ​ക്ക് അ​യാ​ളോ​ടു ക​രു​ണ​കാ​ണി​ക്ക​ണ​മെ​ന്നു വാ​ദി​ച്ചു. ഈ ​വാ​ദ​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്ത് പോ​ർ​ഷ്യ ഇ​പ്ര​കാ​രം പ​റ​ഞ്ഞു:

""യ​ഥാ​ർ​ഥ കാ​രു​ണ്യം ആ​രി​ൽ​നി​ന്നും നി​ർ​ബ​ന്ധി​ച്ചു നേ​ടു​ന്ന ഒ​ന്ന​ല്ല. അ​തു സ്വ​ർ​ഗ​ത്തി​ൽ​നി​ന്നു ഭൂ​മി​യി​ൽ പ​തി​ക്കു​ന്ന മൃ​ദു​ല​മാ​യ മ​ഴ​പോ​ലെ​യാ​ണ്.''

ര​ണ്ടാ​യി​രം വ​ർ​ഷം മു​ന്പ് സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് അ​സാ​ധാ​ര​ണ​മാ​യ ഒ​രു കാ​രു​ണ്യ​വ​ർ​ഷ​മു​ണ്ടാ​യി. മൃ​ദു​ല​മാ​യ ഒ​രു യ​ഥാ​ർ​ഥ കാ​രു​ണ്യ​വ​ർ​ഷം. അ​തു സം​ഭ​വി​ച്ച​ത് ബെ​ത്‌​ല​ഹേ​മി​ലാ​യി​രു​ന്നു. ദൈ​വം സ്വ​ന്തം മ​ന​സാ​ലെ ത​ന്‍റെ പു​ത്ര​നെ ലോ​ക​ത്തി​ലേ​ക്ക​യ​ച്ച സം​ഭ​വം. അ​തി​നു കാ​ര​ണ​മാ​ക​ട്ടെ ദൈ​വം ലോ​ക​ത്തെ അ​ത്ര​മാ​ത്രം സ്നേ​ഹി​ച്ച​തും(​യോ​ഹ 3:16). ആ ​കാ​രു​ണ്യ​വ​ർ​ഷ​ത്തി​ന്‍റെ ഓ​ർ​മ​യാ​ണ് നാം ​ഇ​പ്പോ​ൾ ആ​ഘോ​ഷി​ക്കു​ന്ന ക്രി​സ്മ​സ്.

പാ​പ​ത്തി​ന്‍റെ അ​ന്ധ​കാ​ര​ത്തി​ലാ​ണ്ടു​പോ​യ മ​നു​ഷ്യ​വം​ശ​ത്തി​ലേ​ക്കാ​ണ് ദൈ​വം ക​രു​ണ കാ​ണി​ച്ചു​കൊ​ണ്ട് ത​ന്‍റെ പു​ത്ര​നെ അ​യ​ച്ച​ത്. അ​പ്പോ​ൾ സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് ദൈ​വ​വ​ച​നം ഇ​പ്ര​കാ​രം പ​റ​യു​ന്നു: ""അ​ന്ധ​കാ​ര​ത്തി​ൽ ക​ഴി​യു​ന്ന ജ​നം മ​ഹ​ത്താ​യ ഒ​രു പ്ര​കാ​ശം ക​ണ്ടു. കൂ​രി​രു​ട്ടി​ന്‍റെ ദേ​ശ​ത്തു വ​സി​ച്ചി​രു​ന്ന​വ​രു​ടെ​മേ​ൽ പ്ര​കാ​ശം ഉ​ദി​ച്ചു'' (ഏ​ശ​യ്യാ 9:2).

ആ ​പ്ര​കാ​ശം പ്ര​സ​രി​ച്ച​ത് ബെ​ത്‌​ല​ഹേ​മി​ലെ പു​ൽ​ത്തൊ​ട്ടി​യി​ൽ കി​ട​ന്ന ശി​ശു​വി​ൽ​നി​ന്നാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് സ്വ​ർ​ഗീ​യ ദൂ​ത​ന്മാ​ർ ആ​കാ​ശ​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ട് പാ​ടി​യ​ത്, ""അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു സ്തു​തി. ഭൂ​മി​യി​ൽ ദൈ​വ​കൃ​പ ല​ഭി​ച്ച​വ​ർ​ക്കു സ​മാ​ധാ​നം'' (ലൂ​ക്കാ 2:14).

ആ​ർ​ക്കാ​ണ് ഭൂ​മി​യി​ൽ ദൈ​വ​കൃ​പ ല​ഭി​ക്കു​ന്ന​ത്? അ​തു ല​ഭി​ക്കു​ന്ന​ത് മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച ദൈ​വ​പു​ത്ര​നാ​യ യേ​ശു​വി​നാ​യി ഹൃ​ദ​യം​തു​റ​ക്കു​ന്ന​വ​ർ​ക്കാ​ണ്. ആ​രൊ​ക്കെ, എ​പ്പോ​ഴൊ​ക്കെ ഉ​ണ്ണി​യേ​ശു​വി​നാ​യി ഹൃ​ദ​യം​തു​റ​ക്കു​ന്നു​വോ അ​പ്പോ​ഴൊ​ക്കെ അ​വ​രു​ടെ​മേ​ൽ ദൈ​വ​കൃ​പ​യു​ടെ കാ​രു​ണ്യ​വ​ർ​ഷം ഉ​ണ്ടാ​കും. ആ ​കാ​രു​ണ്യ​വ​ർ​ഷ​മാ​ണ് ന​മു​ക്കു ഹൃ​ദ​യ​സ​മാ​ധാ​നം ന​ൽ​കു​ന്ന​ത്. അ​പ്പോ​ൾ ന​മ്മു​ടെ ഹൃ​ദ​യ​ത്തി​ൽ ഉ​ണ്ണി​യേ​ശു പി​റ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നു തീ​ർ​ച്ച.

പോ​ർ​ഷ്യ ത​ന്‍റെ വാ​ദ​ത്തി​ൽ അ​നു​സ്മ​രി​ച്ച​തു​പോ​ലെ, കാ​രു​ണ്യം എ​ന്ന​ത് സ്വ​ർ​ഗ​ത്തി​ൽ​നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി പെ​യ്തി​റ​ങ്ങു​ന്ന മ​ഴ പോ​ലെ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള കാ​രു​ണ്യ​മാ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലും നാം ​കാ​ണി​ക്കേ​ണ്ട​ത്. ക്രി​സ്മ​സ് ആ​ഘോ​ഷം ന​മ്മെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണി​ത്. അ​ങ്ങ​നെ​യു​ള്ള കാ​രു​ണ്യം പ്ര​ക​ടി​പ്പി​ക്കാ​ൻ ന​മു​ക്കു സാ​ധി​ച്ചാ​ൽ അ​തു​വ​ഴി​യാ​യി ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലു​മൊ​ക്കെ ശാ​ന്തി​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

ബ്രി​ട്ടീ​ഷ് ചി​ന്ത​ക​നാ​യ സി.​എ​സ്. ലൂ​വീ​സ് പ​റ​യു​ന്നു: ""ദൈ​വം മ​നു​ഷ്യ​നാ​യ​ത് നാം ​യ​ഥാ​ർ​ഥ ദൈ​വ​പു​ത്ര​ന്മാ​രാ​കാ​ൻ വേ​ണ്ടി​യാ​ണ്.'' അ​തു സാ​ധി​ക്കു​ന്ന​താ​ക​ട്ടെ നാം ​കാ​രു​ണ്യ​മു​ള്ള​വ​രാ​യി മാ​റു​ന്പോ​ഴും. അ​തു​കൊ​ണ്ട​ല്ലേ, ""നി​ങ്ങ​ളു​ടെ പി​താ​വ് ക​രു​ണ​യു​ള്ള​വ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ നി​ങ്ങ​ളും ക​രു​ണ​യു​ള്ള​വ​രാ​യി​രി​ക്കു​വി​ൻ'' (ലൂ​ക്കാ 6:36) എ​ന്ന് യേ​ശു പ​ഠി​പ്പി​ച്ച​ത്?

അ​ന്‍റോ​ണി​യോ​യോ​ടു ക​രു​ണ കാ​ണി​ക്കു​വാ​ൻ പോ​ർ​ഷ്യ ഷൈ​ലോ​ക്കി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. അ​തു​ണ്ടാ​യി​ല്ല. അ​പ്പോ​ഴാ​ണ് ഒ​രു​തു​ള്ളി ര​ക്തം​പോ​ലും ചി​ന്താ​തെ‌​വേ​ണം മാം​സം മു​റി​ച്ചെ​ടു​ക്കാ​ൻ എ​ന്ന് പോ​ർ​ഷ്യ ശ​ഠി​ച്ച​ത്. അ​പ്പോ​ഴേ​ക്കും വാ​ദി പ്ര​തി​യാ​യി മാ​റി. ഷൈ​ലോ​ക്ക് ശി​ക്ഷി​ത​നാ​വു​ക​യും ചെ​യ്തു. ക​രു​ണ കാ​ണി​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ല​മോ ഇ​ത്? എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സി​ന്‍റെ​യും ന​വ​വ​ത്സ​ര​ത്തി​ന്‍റെ​യും മം​ഗ​ളാ​ശം​സ​ക​ൾ!

Jeevithavijayam

ദീ​പി​ക​യു​ടെ കാ​റി​ൽ സി​എം​ഐ സ​ഭ​യി​ലേ​ക്ക്

ആ​രാ​ണ് ന​മ്മു​ടെ ജീ​വി​ത​ക​ഥ എ​ഴു​തു​ന്ന​ത്? ന​മ്മ​ൾ​ത​ന്നെ​യോ അ​തോ ദൈ​വ​മോ? ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""നി​ന്‍റെ ദൈ​വ​വും ക​ർ​ത്താ​വു​മാ​യ ഞാ​ൻ നി​ന്‍റെ വ​ല​തു​ക​രം പി​ടി​ച്ചി​രി​ക്കു​ന്നു. ഞാ​നാ​ണ് പ​റ​യു​ന്ന​ത്, ഭ​യ​പ്പെ​ടേ​ണ്ട. ഞാ​ൻ നി​ന്നെ സ​ഹാ​യി​ക്കും'' (ഏ​ശ​യ്യാ 41:13). ദൈ​വ​മാ​ണ് ന​മ്മു​ടെ വ​ല​തു​ക​രം പി​ടി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ൽ നാം ​പോ​കു​ന്ന വ​ഴി അ​വി​ട​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ ആ​യി​രി​ക്കു​മെ​ന്നു വ്യ​ക്തം. നാം ​അ​തി​നു സ​ഹ​ക​രി​ക്ക​ണ​മെ​ന്നു മാ​ത്രം.

ഞാ​ൻ എ​ഴു​തു​ന്ന ചി​ന്താ​വി​ഷ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ നേ​രി​ട്ടു വി​വ​രി​ക്കാ​റി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ ഒ​ര​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ്. അ​തി​ന് ഒ​രു കാ​ര​ണം ഞാ​ൻ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചി​ട്ട് ഈ ​ഡി​സം​ബ​ർ 17ന് ​അ​ന്പ​തു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു എ​ന്ന​താ​ണ്. അ​തു​പോ​ലെ, ദീ​പി​ക​യി​ൽ തു​ട​ർ​ച്ച​യാ​യി ഞാ​ൻ ചി​ന്താ​വി​ഷ​യം എ​ഴു​താ​ൻ തു​ട​ങ്ങി​യി​ട്ട് ഈ ​മാ​സം 40 വ​ർ​ഷം തി​ക​യു​ന്നു എ​ന്ന​തും.

ഞാ​ൻ വൈ​ദി​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ച​ത് ഇ​ന്ത്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​നം ചെ​യ്യാ​നാ​യി​രു​ന്നു. എ​ന്നാ​ൽ ദൈ​വം എ​ന്നെ കൈ​പി​ടി​ച്ചു ന​ട​ത്തി​യ​ത് പൗ​രോ​ഹി​ത്യ​വും പ​ത്ര​പ്ര​വ​ർ​ത്ത​ന​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കാ​ൻ വേ​ണ്ടി​യും. അ​തി​ന്‍റെ സൂ​ച​ന തു​ട​ക്ക​ത്തി​ലേ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​തു മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും. എ​ന്നാ​ൽ ഇ​ന്നു തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ എ​ത്ര അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ദൈ​വം എ​ന്‍റെ വ​ഴി​ക​ൾ പ്ലാ​ൻ ചെ​യ്ത​ത് എ​ന്നു മ​ന​സി​ലാ​കു​ന്നു.

1965 മേ​യ് മാ​സ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം അ​റി​ഞ്ഞ​ദി​വ​സം. അ​ന്നാ​ണ് ഞാ​ൻ വൈ​ദി​ക​നാ​യി മി​ഷ​ണ​റി​യാ​കു​വാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം എ​ന്‍റെ അ​മ്മ​യെ അ​റി​യി​ച്ച​ത്. ഞാ​ൻ വൈ​ദി​ക​നാ​കു​ന്ന​തി​നോ​ട് അ​മ്മ​യ്ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ത് സി​എം​ഐ സ​മൂ​ഹ​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്ന് അ​മ്മ ആ​ഗ്ര​ഹി​ച്ചു. അ​തി​നു കാ​ര​ണം എ​ന്നെ ദൂ​ര​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു​ള്ള അ​മ്മ​യു​ടെ വൈ​മ​ന​സ്യ​വും വൈ​ദി​ക​രോ​ടു​ള്ള സ​ഭാം​ഗ​ങ്ങ​ളോ​ടു​ള്ള പ​രി​ച​യ​വു​മാ​യി​രു​ന്നു.

അ​മ്മ​യു​ടെ ആ​ഗ്ര​ഹം മാ​നി​ച്ച് സി​എം​ഐ സ​മൂ​ഹ​ത്തി​ൽ​ത​ന്നെ ചേ​രാ​മെ​ന്നു ഞാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷാ​ഫ​ലം അ​റി​ഞ്ഞ​തി​ന്‍റെ പി​റ്റേ​ദി​വ​സം എ​ന്‍റെ പി​താ​വ് എ​ന്നെ​യും​കൂ​ട്ടി കു​ര്യ​നാ​ട് സി​എം​ഐ ആ​ശ്ര​മ​ത്തി​ലെ​ത്തി​യ​ത്. ആ​ശ്ര​മാ​ധി​പ​നാ​യി​രു​ന്ന മ​ണ്ണ​നാ​ൽ ക്ലെ​യോ​ഫാ​സ​ച്ച​ന് എ​ന്‍റെ പി​താ​വി​നെ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ത​ന്മൂ​ലം കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ഗം തീ​രു​മാ​ന​മാ​യി. പ്രൊ​വി​ൻ​ഷ്യ​ല​ച്ച​നെ കാ​ണാ​നാ​യി കോ​ട്ട​യ​ത്തേ​ക്കു പോ​ക​ണ​മെ​ന്നും അ​തി​നാ​യി പി​റ്റേ​ദി​വ​സം രാ​വി​ലെ കൊ​വേ​ന്ത​യി​ലെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പി​റ്റേ​ന്നു രാ​വി​ലെ കൊ​വേ​ന്ത​യി​ലെ​ത്തു​ന്പോ​ൾ ദീ​പി​ക​യു​ടെ ബോ​ർ​ഡ് വ​ച്ച ഒ​രു വെ​ളു​ത്ത അം​ബാ​സ​ഡ​ർ കാ​ർ ആ​ശ്ര​മ​ത്തി​ന്‍റെ പോ​ർ​ട്ടി​ക്കോ​യി​ൽ കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ ​കാ​റി​ലാ​ണ് അ​ക്കാ​ല​ത്ത് കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ലെ സെ​മി​നാ​രി വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​സി​സ്റ്റ​ന്‍റ് റെ​ക്ട​റാ​യി​രു​ന്ന കു​ള​ത്തി​നാ​ൽ എ​യി​ഡ​ന​ച്ച​ൻ എ​ന്നെ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. പ​ള്ളി​വാ​തു​ക്ക​ൽ ജ​യിം​സ​ച്ച​നാ​യി​രു​ന്നു അ​ന്നു കോ​ട്ട​യം പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ. അ​ദ്ദേ​ഹം അ​ന്നു സി​എം​ഐ​യി​ലെ വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യി എ​ന്നെ സ്വീ​ക​രി​ച്ചു.

ദീ​പി​ക​യു​ടെ കാ​റി​ൽ സി​എം​ഐ സ​ഭ​യി​ൽ ചേ​രാ​നെ​ത്തി​യ​ത് ഒ​രു യാ​ദൃ​ച്ഛി​ക സം​ഭ​വ​മാ​യി​രു​ന്നോ? ഇ​ന്നു പി​ന്തി​രി​ഞ്ഞു​നോ​ക്കു​ന്പോ​ൾ ദൈ​വം എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​യ ക​ഥ​യു​ടെ ഒ​രു ഭാ​ഗം​ത​ന്നെ​യാ​യി​രു​ന്നു ദീ​പി​ക​യു​ടെ കാ​റി​ലു​ള്ള ആ ​യാ​ത്ര​യെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. ആ ​ക​ഥ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഫി​ലോ​സ​ഫി ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​നാ​യി ദീ​പി​ക​യു​ടെ കെ​ട്ടി​ട​ത്തി​ൽ​ത​ന്നെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദീ​പി​ക ബു​ക്ക് ഹൗ​സി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ​തും പി​ന്നീ​ട് വൈ​ദി​ക​നാ​യ​തി​നു​ശേ​ഷം ദീ​പി​ക​യി​ലെ സേ​വ​ന​ത്തി​ന് ഒ​രു​ക്ക​മാ​യി 1977ൽ ​ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ൽ പോ​യ​തും.

1981ൽ ​അ​മേ​രി​ക്ക​യി​ലെ പ​ഠ​നം ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ദീ​പി​ക​യു​ടെ എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം. പി​ന്നീ​ട് വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്നു​ത​വ​ണ ചീ​ഫ് എ​ഡി​റ്റ​റാ​യി. മൂ​ന്നാം ത​വ​ണ​ത്തെ നി​യ​മ​നം മൂ​ന്നു​മാ​സ​മേ നീ​ണ്ടു​നി​ന്നു​ള്ളൂ. അ​തി​നു കാ​ര​ണം സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റാ​ളാ​യി 2008ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി​രു​ന്നു.

ഇ​തെ​ല്ലാം ദൈ​വ​ത്തി​ന്‍റെ അ​ന​ന്ത​പ​രി​പാ​ല​ന​യി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. എ​ന്‍റെ പൗ​രോ​ഹി​ത്യ​ജീ​വി​തം ദീ​പി​ക​യു​മാ​യി കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്നു എ​ന്ന​ത്. ഇ​തോ​ടൊ​പ്പം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​രു കാ​ര്യം ക​ഴി​ഞ്ഞ നാ​ല്പ​തു വ​ർ​ഷ​മാ​യി ആ​ഴ്ച​തോ​റും ദീ​പി​ക​യി​ൽ ഞാ​ൻ ചി​ന്താ​വി​ഷ​യം എ​ഴു​തു​ന്നു എ​ന്ന​താ​ണ്.

എ​ക്സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​റാ​യി ദീ​പി​ക​യി​ൽ സേ​വ​നം​ചെ​യ്യു​ന്പോ​ഴാ​ണ് 1986ൽ ​ചി​ന്താ​വി​ഷ​യം എ​ന്ന പം​ക്തി ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ദീ​പി​ക​യി​ൽ​നി​ന്ന് എ​നി​ക്ക് മാ​റ്റ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴും ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ പ​ഠി​പ്പി​ച്ച​പ്പോ​ഴും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ പോ​യ​പ്പോ​ഴും സി​എം​ഐ സ​മൂ​ഹ​ത്തി​ന്‍റെ പ്രി​യോ​ർ ജ​ന​റാ​ൾ ആ​യി​രു​ന്ന​പ്പോ​ഴും ഈ ​പം​ക്തി തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ അ​ജ​പാ​ല​ന സേ​വ​നം ചെ​യ്യു​ന്പോ​ഴും ഇ​തു തു​ട​രു​ന്നു.

ചെ​റു​പ്പ​കാ​ല​ത്ത് ഞാ​ൻ ര​ചി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച എ​ന്‍റെ ക​ഥ​യു​ടെ ഭാ​ഗ​മാ​ണോ ഇ​തൊ​ക്കെ? അ​ല്ലേ​യ​ല്ല. പ്ര​ത്യു​ത എ​ന്നെ​ക്കു​റി​ച്ചു​ള്ള ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദൈ​വം ര​ചി​ച്ച ക​ഥ​യു​ടെ ഭാ​ഗ​മാ​ണ്. സി​എം​ഐ സ​മൂ​ഹ​ത്തി​ൽ ചേ​രാ​നാ​യി ദീ​പി​ക​യു​ടെ കാ​റി​ൽ എ​ന്നെ കോ​ട്ട​യ​ത്ത് എ​ത്തി​ച്ച​ത് എ​ന്‍റെ ഭാ​വി​യെ സൂ​ചി​പ്പി​ക്കാ​നാ​യി​രു​ന്നു​വെ​ന്ന് ഇ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു.

പ്ര​സി​ദ്ധ എ​ഴു​ത്തു​കാ​ര​നാ​യ കാ​ർ​ഡി​ന​ൽ ന്യൂ​മ​ൻ പ​റ​യു​ന്നു: ""ദൈ​വം ചെ​യ്യു​ന്ന​തെ​ന്തെ​ന്ന് അ​വി​ട​ന്ന് ന​ന്നാ​യി അ​റി​യു​ന്നു.'' എ​ന്നാ​ൽ ന​മ്മ​ൾ എ​പ്പോ​ഴും അ​റി​യു​ന്നി​ല്ല. എ​ങ്കി​ലും നാം ​എ​പ്പോ​ഴും തി​രി​ച്ച​റി​യേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. തു​ട​ക്ക​ത്തി​ൽ മാ​ത്ര​മ​ല്ല ദൈ​വം ന​മ്മോ​ടൊ​പ്പ​മു​ള്ള​ത്, അ​വി​ട​ന്ന് എ​പ്പോ​ഴും ന​മ്മോ​ടൊ​പ്പ​മു​ണ്ട് എ​ന്ന യാ​ഥാ​ർ​ഥ്യം. അ​തു നാം ​അ​വി​ട​ത്തെ കൈ​പി​ടി​ച്ചു ന​ട​ക്കാ​ൻ​വേ​ണ്ടി​യാ​ണു​താ​നും. ഇ​തു നാം ​ഒ​രി​ക്ക​ലും മ​റ​ന്നു​പോ​ക​രു​ത്.

പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഇ​ഴ​ക​ൾ ചേ​ർ​ത്ത് ദൈ​വം എ​നി​ക്കാ​യി ര​ചി​ച്ച ജീ​വി​ത​ക​ഥ​യെ ഓ​ർ​ത്ത് ജൂ​ബി​ലി​യു​ടെ അ​വ​സ​ര​ത്തി​ൽ ഞാ​ൻ അ​വി​ട​ത്തേ​ക്കു ന​ന്ദി​പ​റ​യു​ന്നു. അ​തു​പോ​ലെ 1981 മു​ത​ൽ ദീ​പി​ക​യു​ടെ പ്രി​യ​പ്പെ​ട്ട വാ​യ​ന​ക്കാ​രു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ​ർ​ത്തും ദൈ​വ​ത്തി​നു ന​ന്ദി.

ഇ​നി, ദീ​പി​ക​യു​ടെ കാ​ർ 1965 മേ​യ് മാ​സ​ത്തി​ൽ എ​നി​ക്കു​വേ​ണ്ടി കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ൽ കാ​ത്തു​കി​ട​ക്കാ​ൻ ഇ​ട​യാ​യ​ത് എ​ങ്ങ​നെ​യെ​ന്നു​കൂ​ടി കു​റി​ക്ക​ട്ടെ. അ​ക്കാ​ല​ത്ത് ദീ​പി​ക​യു​ടെ സ്വ​ന്തം കാ​റു​ക​ളി​ലാ​യി​രു​ന്നു പ​ല സ്ഥ​ല​ങ്ങ​ളി​ലും പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.

ക്ലെ​യോ​ഫാ​സ​ച്ച​ൻ ദീ​പി​ക​യി​ലേ​ക്കു വി​ളി​ച്ചു​പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ആ​ലു​വ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​റാ​ണ് മ​ട​ക്ക​യാ​ത്ര​യി​ൽ കു​ര്യ​നാ​ട് ആ​ശ്ര​മ​ത്തി​ലെ​ത്തി എ​നി​ക്കാ​യി കാ​ത്തു​കി​ട​ന്ന​ത്. അ​താ​ക​ട്ടെ ദൈ​വം ന​മ്മെ ഓ​രോ​രു​ത്ത​രെ​ക്കു​റി​ച്ചും എ​ഴു​തു​ന്ന​തു​പോ​ലെ, എ​ന്നെ​ക്കു​റി​ച്ചെ​ഴു​തി​യ ക​ഥ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു താ​നും.

Latest News

Corehub Up